സീരിയൽ താരം മൃദുല വിജയ് യുടെ വിവാഹ വിശേഷങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ആറ്റുകാൽ ദേവീ ക്ഷേത്രത്തിൽ വച്ചായിരുന്നു യുവയും മൃദുലയും വിവാഹിതരായത്.
ഗോൾഡ് കസവു സാരിക്കൊപ്പം കസ്റ്റമൈസ്ഡ് ബ്ലൗസാണ് താരം ധരിച്ചത്. ബാക് സൈഡിലായി ഇരുവരുടെയും പേര് ചേർത്ത് മൃദ്വ എന്നത് നെയ്തെടുത്തിരുന്നു. ടെമ്പിൾ ജുവലറിയാണ് വിവാഹ ദിനത്തിൽ മൃദുല അണിഞ്ഞത്. ഒരു നെക്ക് പീസും കൈ നിറയെ വളകളും ഹെയർസ്റ്റൈലിന്റെ ഭംഗി കൂട്ടാൻ മുടിക്കൊപ്പവും ആഭരണം ഉണ്ടായിരുന്നു. മൃദുലയുടെ വിവാഹ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
പതിവ് തെറ്റിച്ച് 4 വ്യത്യസ്ത ലുക്കുകളിലായാണ് മൃദുല വിജയ് എത്തിയത്. നായര്‍ വെഡ്ഡിംഗിന് 3 ലുക്ക് ഉണ്ടാവാറുള്ളതാണ്. വിവാഹം അമ്പലത്തില്‍ വെച്ചായതിനാല്‍ ടെംപിള്‍ ലുക്കും കൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് വികാസ് പറയുന്നു.
ആത്മനിർവൃതിയുടെ നിമിഷം നവവധുവിനെ അണിയിച്ചൊരുക്കുമ്പോൾ. അവർ അവരുടെ പ്രതിബിംബത്തെ കാണുമ്പോൾ , ആ മുഖത്ത് വിരിയുന്ന സന്തോഷം അതാണ് എൻറെ സന്തോഷവും സൗഭാഗ്യവും എന്നായിരുന്നു വികാസ് കുറിച്ചത്. മൃദുല ഒരുങ്ങുന്നതിന്റെ വീഡിയോയും ചിത്രങ്ങളും വികാസ് നേരത്തെ പോസ്റ്റ് ചെയ്തിരുന്നു.
വൈവിധ്യമാര്‍ന്ന ഡിസൈനുകളായിരുന്നു മൃദുല പരീക്ഷിച്ചത്. വിവാഹ സമയത്ത് ധരിക്കുന്ന ബ്ലൗസില്‍ മൃദ് വ എന്ന പേരിന് പുറമെ ഇരുവരും ഹാരമണിയിക്കുന്നതിന്റെ ചിത്രവും ചേര്‍ത്തിരുന്നു. പ്രത്യേകമായി പറഞ്ഞ് ചെയ്യിപ്പിക്കുകയായിരുന്നു അത്. ബ്ലൗസ് ഡിസൈനിംഗിനും സ്റ്റിച്ചിംഗും വളരെ നല്ലതായിരുന്നുവെന്ന് നിരവധിപേര്‍ പറഞ്ഞിരുന്നു. വിവാഹത്തിന് നവവധുവായി അണിയിച്ചൊരുക്കാനായി തന്നെ തിരഞ്ഞെടുത്ത മൃദുലയോടാണ് നന്ദി പറയാനുള്ളത്. ഒരുപാട് പേരാണ് എന്നെ വിളിച്ച് അഭിനന്ദിച്ചതെന്നും വികാസ് പറഞ്ഞിരുന്നു.
ടെംപിള്‍ ലുക്കിന്റെ വീഡിയോ മാത്രമേ പുറത്തുവന്നിട്ടുള്ളൂ, മറ്റ് വീഡിയോകള്‍ അധികം വൈകാതെ തന്നെ പുറത്തുവിടും. വിവാഹത്തിന്റെ ടീസര്‍ പങ്കുവെച്ച് മൃദുലയും യുവയും എത്തിയിരുന്നു.
കേരളക്കരയെയാകെ പിടിച്ച് കുലുക്കിയ സംഭവമായിരുന്നു കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ്. 2017 ഫെബ്രുവരി 17നാണ് തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...