Connect with us

ആരെയും ഞെട്ടിച്ച സാധികയുടെ ഡാൻസ് ; ഏത് പാമ്പാണെന്ന് ചോദിച്ചവന്മാർക്കുള്ള കിടിലം മറുപടിയുമായി സാധിക !

Malayalam

ആരെയും ഞെട്ടിച്ച സാധികയുടെ ഡാൻസ് ; ഏത് പാമ്പാണെന്ന് ചോദിച്ചവന്മാർക്കുള്ള കിടിലം മറുപടിയുമായി സാധിക !

ആരെയും ഞെട്ടിച്ച സാധികയുടെ ഡാൻസ് ; ഏത് പാമ്പാണെന്ന് ചോദിച്ചവന്മാർക്കുള്ള കിടിലം മറുപടിയുമായി സാധിക !

സിനിമകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും എല്ലാം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയ താരമാണ് സാധിക വേണുഗോപാല്‍. കൂടാതെ ഹ്രസ്വ ചിത്രങ്ങളിലൂടെയും പ്രേക്ഷക പ്രശംസ നേടാൻ സാധികയ്ക്ക് സാധിച്ചിട്ടുണ്ട്.

അഭിനേത്രി എന്നതിലുപരി അവതാരകയായും തിളങ്ങി നിൽക്കുകയാണ് സാധിക . സോഷ്യല്‍ മീഡിയയില്‍ ആക്ടീവായ താരം എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം പങ്കുവെക്കാറുണ്ട്. പല ഫോട്ടോകൾക്കും മോശം കമെന്റുകൾ വരാറുണ്ട് . എന്നാൽ, അതിനെയെല്ലാം വളരെ ധൈര്യ പൂർവം നേരിടുന്ന വ്യക്തിത്വമാണ് സാധിക്കയുടേത്. അതേസമയം സാധികയുടെതായി വന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നാഗിന്‍ ഡാന്‍സുമായാണ് നടി ഇത്തവണ എത്തിയത്. ഒരു ചിത്രീകരണത്തിനിടെ കളിച്ച ഡാന്‍സ് വീഡിയോ ആണ് സാധിക പങ്കുവച്ചിരിക്കുന്നത് . നടിയുടെ വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി നിരവധി പേരാണ് എത്തിയത്. ചിലര്‍ സാധികയെ ട്രോളികൊണ്ടാണ് എത്തിയത്. ട്രോളിയവര്‍ക്കെല്ലാം മറുപടി കൊടുത്തിട്ടുണ്ട് നടി. ‘ഇത് കൊത്തുമോ?’ എന്നാണ് സാധികയുടെ വീഡിയോയ്ക്ക് താഴെ ഒരാള്‍ കമന്റിട്ടത്. ‘അതെ വിഷമുളള ജാതിയാ’ എന്ന് നടി മറുപടി നല്‍കി.

‘ബെല്ലി ഡാന്‍സാണോ’ എന്നാണ് ഒരാളുടെ കമന്റ്. ‘സ്‌നേക്ക് ഡാന്‍സ്, പാമ്പാട്ടം എന്ന് സാധിക മറുപടി നല്‍കി. ഇത് ഏത് പാമ്പാ എന്ന ചോദ്യത്തിന് കോബ്ര എന്നാണ് സാധിക പറഞ്ഞത്. ‘പറയുന്നത് കൊണ്ട് ഒന്നും വിചാരിക്കരുത്, ഡാന്‍സ് നിങ്ങള്‍ക്ക് പറ്റിയ പണിയല്ല എന്നാണ് സാധികയുടെ വീഡിയോയ്ക്ക് വന്ന മറ്റൊരു കമന്റ്. ഇതിന് മറുപടിയായി ‘ആണെന്ന് ആരേലും പറഞ്ഞോ’ എന്ന് നടി കുറിച്ചു. അതേസമയം ഫോട്ടോഷൂട്ട് ചിത്രങ്ങളും എപ്പോഴും പങ്കുവെക്കാറുളള താരമാണ് സാധിക. മുന്‍പ് ഗ്ലാമര്‍ ഫോട്ടോഷൂട്ടിന് വന്ന വിമര്‍ശനങ്ങള്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് നടി നല്‍കിയത്.

ഓൺലൈൻ മാധ്യമങ്ങളിൽ എല്ലായിപ്പോഴും ഇടം പിടിക്കാറുള്ള സാധിക കൂടുതലും ബോഡി ഷെയിമിങ്ങിനെതിരെയാണ് പ്രതികരണവുമായി എത്താറുള്ളത്. സമൂഹത്തിലെ ബോഡി ഷെയ്മിംഗിനെ കുറിച്ച് സാധിക പങ്കുവെക്കുന്ന പോസ്റ്റുകൾ ഈ സമൂഹം തന്നെ നിറ കൈയ്യടിയോടെ സ്വീകരിക്കാറുമുണ്ട്. കഴിഞ്ഞ ഒരു ദിവസം സാധിക പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു.

തടി കൂടുതല്‍, വല്ലാതെ മെലിഞ്ഞ്, തീരെ ഉയരം കുറഞ്ഞ്, വല്ലാതെ ഉയരം കൂടി. വല്ലാതെ എന്തെല്ലാമോ, നമ്മള്‍ എല്ലാം എന്തോ വല്ലാതെ ആണെന്നൊരു തോന്നലുണ്ട്. നമ്മള്‍ എല്ലാവരും മതിയാകാത്ത പോലെയും. ഇതാണ് ജീവിതം. നമ്മളുടെ ശരീരം മാറും. നമ്മളുടെ മനസ് മാറും. നമ്മളുടെ ഹൃദയം മാറും. എന്ന വാക്കുകളായിരുന്നു താരം പങ്കുവച്ചത്. എന്റെ ശരീരം എന്റേതാണ്. നിങ്ങള്‍ക്ക് എന്തെങ്കിലും നിര്‍ദ്ദേശങ്ങളുണ്ടെങ്കില്‍ നിങ്ങള്‍ക്കൊരു നല്ല ഓപ്ഷന്‍ ഞാന്‍ തരാം, ഇറങ്ങി പോകൂ. നിങ്ങള്‍ എനിക്ക് ഒന്നുമല്ല എന്ന കുറിപ്പായിരുന്നു സാധിക പങ്കുവച്ചത്.

എന്നാല്‍ ബോഡി ഷെയ്മിംഗിനെതിരെയുള്ള പോസ്റ്റില്‍ തന്നെ ഒരാള്‍ ബോഡി ഷെയ്മിംഗ് കമന്റുമായി എത്തുകയായിരുന്നു. അധികം തടി വക്കണ്ടാട്ടോ, അപ്പൊ ഒരു അമ്മായി ലുക്ക് തോന്നുന്നു. എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. എന്നാല്‍ ഇത്തരം കമന്റുകളോട് പ്രതികരിക്കാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് സാധിക. അതുകൊണ്ട് തന്നെ താരം ഉടനെ മറുപടിയായുമായി എത്തുകയായിരുന്നു.

ചേട്ടന് നഷ്ടം ഒന്നും ഇല്ലല്ലോ. ചേട്ടനല്ലല്ലോ എനിക്ക് ചിലവിനു തരുന്നത്? ഞാന്‍ അല്ലെ ജീവിക്കുന്നത് അപ്പൊ പിന്നെ അമ്മായി ആയാലും കിളവി ആയാലും ഞാന്‍ സഹിച്ചോളും. ചേട്ടന്‍ ചേട്ടന്റെ വീട്ടിലെ കാര്യം നോക്കിയാല്‍ മതി, എന്നായിരുന്നു സാധികയുടെ മാസ് മറുപടി. പിന്നാലെ പിന്തുണയുമായി ആരാധകരുമെത്തിയിട്ടുണ്ട്.

എങ്ങനാണ് കറക്ട് ഈ പോസ്റ്റിന്റെ താഴെ തന്നെ ഇങ്ങനെ കമന്റ് ഇടാന്‍ പറ്റുന്നേ എന്നായിരുന്നു ഒരാളുടെ ചോദ്യം. ലേശം ഉളുപ്പ് ഉണ്ടോ ഒരാളുടെ പേജില്‍ വന്ന് കളിയാക്കാന്‍. അവര്‍ എന്ത് പോസ്റ്റ് ഇടും അവരുടെ ഇഷ്ട്ടം നിന്നെ പോലെ ഉള്ള നരമ്പന്‍ മാര്‍ വന്ന് ചൊറിയുന്നു കമന്റ് ഇട്ട കഷ്ട്ടം തന്നെ നിനക്കു കാണാന്‍ താലപര്യം ഇല്ല നീ കാണാന്‍ നിലക്കണ്ട അവര്‍ നിന്നെ ഇങ്ങോട്ടു ക്ഷണിച്ചു എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ഈയ്യിടെ തന്റെ വിവാഹ ബന്ധം അവസാനിപ്പിച്ചതിനെ കുറിച്ചുള്ള സാധികയുടെ പ്രതികരണം സോഷ്യൽ മീഡിയ ചർച്ചകളിൽ നിറഞ്ഞിരുന്നു . മുന്‍ ഭര്‍ത്താവ് മോശക്കാരനായിരുന്നില്ലെന്നും വിവാഹ ബന്ധം വേര്‍പെടുത്തുക എന്നത് തന്റെ ആവശ്യമായിരുന്നുവെന്നുമാണ് താരം പറഞ്ഞത്. ഒത്തുപോകാന്‍ പറ്റാത്തൊരു സാഹചര്യം വരുകയായിരുന്നുവെന്നും താരം പറഞ്ഞിരുന്നു. സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യുകാണ് തന്റെ ആഗ്രഹമെന്നും സാധിക പറഞ്ഞിരുന്നു. സിനിമ-സീരിയല്‍ രംഗത്ത് സജീവമായ സാധിക സ്റ്റാര്‍ മാജിക്കിലേയും സ്ഥിരം സാന്നിധ്യമാണ്.

about sadhika venugopal

Continue Reading
You may also like...

More in Malayalam

Trending

Recent

To Top