Malayalam
ഇന്ത്യൻ സിനിമയിലെ രാജകുമാരനുമായി മോഹൻലാലിന് ഇത്രയും അടുപ്പമോ? ; എല്ലാം ആ സിനിമയിലൂടെ !
ഇന്ത്യൻ സിനിമയിലെ രാജകുമാരനുമായി മോഹൻലാലിന് ഇത്രയും അടുപ്പമോ? ; എല്ലാം ആ സിനിമയിലൂടെ !
ബോളിവുഡിലെ എക്കാലത്തെയും സ്വപ്ന നായകനും വിഷാദനായകനുമാണ് ദിലീപ് കുമാർ. നാലു ദശാബ്ദത്തോളം വെള്ളിത്തിരയിൽ വിസ്മയം തീർത്ത അതുല്യ പ്രതിഭ. അതിഭാവുകത്വം നിറഞ്ഞ അഭിനയശൈലിയിൽ നിന്ന് ഇന്ത്യൻ സിനിമയെ മോചിപ്പിച്ച മഹാനടൻ. ഇന്നലെയായിരുന്നു ഇതിഹാസ നായകൻ അരങ്ങൊഴിഞ്ഞ വാർത്ത ആരാധകർക്ക് കേൾക്കേണ്ടി വന്നത്.
ഇതിഹാസ നടൻ ദിലീപ്കുമാറും മലയാളത്തിന്റെ മഹാ നടൻ മോഹൻലാലും തമ്മിലുള്ള സൗഹൃദമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. സൗഹൃദത്തിനു മരുന്നിട്ടതു മലയാള സിനിമാ പ്രേമികളുടെ തന്മാത്ര എന്ന സിനിമയാണ് എന്നതും ശ്രദ്ധേയമായിരിക്കുകയാണ്.
സ്വകാര്യ ചാനലിന്റെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ജൂറിയുടെ ചെയർമാനായി ലാലിരിക്കെയാണു ദിലീപ്കുമാറിന് ആ ബഹുമതി സമ്മാനിക്കാൻ തീരുമാനിക്കുന്നത്. വേദിയിൽ മോഹൻലാൽതന്നെയാണു ബഹുമതി പ്രഖ്യാപിച്ചത്.
രാഷ്ട്രപതിയായിരുന്ന പ്രണബ് മുഖർജി ബഹുമതി സമ്മാനിച്ചു. പിന്നീടു നടന്ന വിരുന്നിലാണു തന്മാത്രയേക്കുറിച്ചു സംസാരിക്കുന്നത്. ലാൽതന്നെ പിന്നീട് ഡിവിഡി എത്തിച്ചു കൊടുത്തു. ദിലീപ് കുമാറിനു അന്ന് അൽസ് ഹൈമേഴ്സ് തുടങ്ങിയ കാലമാണ്. ഭാര്യ സൈറാഭാനുവാണു ലാലിനോടു ഡിവിഡി വേണമെന്നു പറഞ്ഞത്.
ഓർമങ്ങൾ മങ്ങിത്തുടങ്ങിയിരുന്നുവെങ്കിലും ലാലുമായി സംസാരിക്കാൻ ദിലീപ് കുമാർ സമയം കണ്ടെത്തി. മലയാള സിനിമയെ ഏറെ സ്നേഹിച്ചിരുന്ന അദ്ദേഹം മലയാളത്തിലെ പല വേഷങ്ങളും ഹിന്ദിയിൽ തനിക്കു ചെയ്യാൻ ആഗ്രഹമുണ്ടെന്നു പറഞ്ഞിരുന്നു.
ABOUT MOHANLAL
