Connect with us

മണിക്കുട്ടന്റെ ആ ഇൻസ്റ്റഗ്രാം സ്റ്റോറി, ഋതു ഞെട്ടിച്ചു! കണ്ണ് തള്ളി ആരാധകർ

Malayalam

മണിക്കുട്ടന്റെ ആ ഇൻസ്റ്റഗ്രാം സ്റ്റോറി, ഋതു ഞെട്ടിച്ചു! കണ്ണ് തള്ളി ആരാധകർ

മണിക്കുട്ടന്റെ ആ ഇൻസ്റ്റഗ്രാം സ്റ്റോറി, ഋതു ഞെട്ടിച്ചു! കണ്ണ് തള്ളി ആരാധകർ

ബിഗ് ബോസ്സ് മലയാളം സീസൺ 3 യിലെ പ്രേക്ഷകരുടെ പ്രിയ മത്സരാർത്ഥികളായിരുന്നു മണികുട്ടനും റിതുവും. ബിഗ് ബോസ് ഫൈനലിസ്റ്റാവുമെന്ന് പലരും പ്രവചിച്ച മല്‍സരാര്‍ത്ഥികളായിരുന്നു ഇരുവരും.

ഒടുവിൽ ഏട്ട് ഫൈനലിസ്റ്റുകളില്‍ മണികുട്ടനും റിതുവും സ്ഥാനം പിടിച്ചിട്ടുണ്ട്. ബിഗ് ബോസ്സിലെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ കൂടിയായ ഇരുവർക്കും സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളാണ് ഉള്ളത്. RMK എന്ന ചുരുക്കപേജിലാണ് ഇത് അറിയപ്പെടുന്നത്

അതിനിടെ കഴിഞ്ഞ ദിവസം മണികുട്ടന്റെ ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റ് ശ്രദ്ധ നേടിയിരുന്നു. ഋതുവും മണികുട്ടന്റെയും ബിഗ് ബോസ്സിലെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഒരു കൊളാഷായിരുന്നു ആരാധകർ സ്നേഹ സമ്മാനമായി നൽകിയത്. BEST ENTERTAINMNET COMBO IN BIGG BOASS MALAYALAM SESION 3 എന്ന അടികുറിപ്പോടെയുള്ള ഒരു കൊളാഷ് ചിത്രമാണ് മണിക്കുട്ടൻ ഷെയർ ചെയ്തിരിക്കുന്നത്. അതോടൊപ്പം തന്നെ തങ്ങളെ സ്നേഹിക്കുന്നവർക്ക് മണിക്കുട്ടൻ നന്ദിയും അറിയിച്ചിട്ടുണ്ട്.

ബിഗ് ബോസ്സിലെ വീക്കിലി ടാസ്ക്കിൽ ഇരുവരുടെ പ്രകടനം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. വീക്കിലി ടാസ്കിൽ മീശമാധവൻ എന്ന കഥാപാത്രത്തെയാണ് മണിക്കുട്ടന് ലഭിച്ചത്. അതേസമയം, ചതിക്കാത്ത ചന്തു സിനിമയിലെ വടയക്ഷി കഥാപാത്രമായി എത്തിയത് ഋതുവാണ്. മണിക്കുട്ടനൊപ്പമുള്ള ഋതുവിന്റെ രസകരമായ പ്രകടനത്തിന് നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത് വടയക്ഷിയെ വരെ അടിച്ചുമാറ്റുമോ ഈ മാധവൻ എന്നാണ് പ്രേക്ഷകർ വീഡിയോയ്ക്ക് കമന്റ് ചെയ്തത്

മണികുട്ടന് ഋതുവിനോട് പ്രണയം ഉണ്ട് എന്ന രീതിയിൽ അന്ന് സോഷ്യൽ മീഡിയയിൽ ചർച്ച നടക്കുന്നതിനിടെ ഋതുവിന്‌റെ കാമുകനാണെന്ന് പറഞ്ഞ് ജിയ ഇറാനിയും പുറത്ത് വാര്‍ത്തകളില്‍ ഇടംപിടിച്ചു. ഋതുവിനോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും മറ്റും ഇദ്ദേഹം പങ്കുവെച്ചിരുന്നു. ഇത് തുടക്കത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു. ജിയയ്ക്കെതിരെ രൂക്ഷ വിമർശനവുമായി ആരാധകർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ശരിക്കും ഇയാൾ ഋതുവിന്റെ കാമുകൻ അല്ലെന്നും അങ്ങനെ ആണെങ്കിൽ തങ്ങളുടെ സ്വകാര്യ ചിത്രങ്ങൾ പങ്കുവെയ്ക്കില്ലെന്നും ആരാധകർ പറഞ്ഞിരുന്നു. എന്നാൽ വിമർശനങ്ങളെ അവഗണിച്ച് വീണ്ടും ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ ജിയ പങ്കുവെച്ചിരുന്നു.

ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ഋതു ജിയയെ ഇൻസ്റ്റഗ്രാമിൽ നിന്ന് ബ്ലോക്ക് ചെയ്തിരുന്നു. ഇതും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ബ്ലോക്ക് ചെയ്തിട്ടും ജിയ ഋതുവിനോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കാറുണ്ട്. ബിഗ് ബോസ് താരത്തിനൊപ്പമുളള റൊമാന്റിക്ക് ചിത്രങ്ങള്‍ പങ്കുവെച്ചാണ് ജിയ മുന്‍പ് എത്തിയത്. എന്നാല്‍ ഇതേകുറിച്ച് പുറത്തിറങ്ങിയ ശേഷം ഋതു മന്ത്ര പ്രതികരിച്ചിരുന്നില്ല. ബിഗ് ബോസിലുളള സമയത്ത് പുറത്ത് ഒരു റിലേഷന്‍ഷിപ്പ് ഉണ്ടെന്നും എന്നാല്‍ അത് ഭാവിയില്‍ എന്താകുമെന്ന് അറിയില്ലെന്നുമാണ് ഋതു പറഞ്ഞത്.

അതിനിടെ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഋതു പങ്കുവെച്ച പുതിയൊരു വീഡിയോ ശ്രദ്ധേയമായിരുന്നു. ‘ജീവിതത്തില്‍ ഒരിക്കലും ആരെയും കുറ്റപ്പെടുത്തരുത്. നല്ല ആളുകള്‍ നിങ്ങള്‍ക്ക് സന്തോഷം നല്‍കുന്നു. മോശം ആളുകള്‍ നിങ്ങള്‍ക്ക് ഒരു പാഠം നല്‍കുന്നു, മികച്ച ആളുകള്‍ നിങ്ങള്‍ക്ക് ഓര്‍മ്മകള്‍ നല്‍കുന്നു’, എന്നാണ് ഋതു പോസ്റ്റ് ചെയ്ത വീഡിയോയില്‍ എഴുതി കാണിക്കുന്നത്. ‘ഒരു നല്ല ദിവസം ആശംസിക്കുന്നു ഫോക്ക്‌സ്’ എന്ന് കുറിച്ചുകൊണ്ടാണ് ഋതു മന്ത്ര ഈ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top