Malayalam
എനിക്കൊപ്പം അഭിനയിക്കാന്‍ ഏത് നായകന് വേണമെന്ന് ചോദിച്ചു, ഞാന്‍ അങ്ങനെ അഭിപ്രായം പറയുന്ന ഒരാളല്ല; തുറന്ന് പറഞ്ഞ് അപർണ്ണ ബാലമുരളി
എനിക്കൊപ്പം അഭിനയിക്കാന്‍ ഏത് നായകന് വേണമെന്ന് ചോദിച്ചു, ഞാന്‍ അങ്ങനെ അഭിപ്രായം പറയുന്ന ഒരാളല്ല; തുറന്ന് പറഞ്ഞ് അപർണ്ണ ബാലമുരളി
മഹേഷിന്റെ പ്രതികാരം’ എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് അപർണ ബാലമുരളി. പിന്നീട് നിരവധി നല്ല വേഷങ്ങൾ അപർണ ചെയ്തെങ്കിലും മഹേഷിന്റെ പ്രതികാരത്തിലെ ജിംസി എന്ന അപർണയുടെ കഥാപാത്രമാണ് മലയാളികൾക്ക് ഏറെ ഇഷ്ടം.
മലയാളത്തില്‍ വ്യത്യസ്ത വേഷങ്ങള്‍ ചെയ്തു കയ്യടി നേടുകയായിരുന്നു അപര്‍ണ. സൂര്യ നായകനായി എത്തിയ ‘സൂരറൈ പോട്ര്’ എന്ന തമിഴ് ചിത്രത്തിലും അപർണ്ണ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു
ഇപ്പോഴിതാ ‘മലയാളത്തിലെ ഭാഗ്യ നായിക’ എന്ന് തന്നെക്കുറിച്ച് സിനിമാക്കാര്‍ക്കിടെയിലെ പൊതുവേയുള്ള പറച്ചിലിനെക്കുറിച്ച് തുറന്നു സംസാരിക്കുകയാണ് നടി.
എന്റെ അടുത്തു വരുന്ന സിനിമകള്‍ എനിക്ക് ആദ്യ പരിഗണന നല്‍കുന്നതായി തോന്നിയിട്ടുണ്ട്. ഇത് അപര്‍ണ ഒക്കെ പറഞ്ഞിട്ട് വേണം എനിക്ക് ഇത് മറ്റൊരാളോട് പറയാന്‍ എന്നാണ് പലരും എന്നോട് പറഞ്ഞിട്ടുള്ളത്. ‘എനിക്കൊപ്പം അഭിനയിക്കാന്‍ ഏതു നായകന് വേണം’ എന്ന് ചോദിച്ച സന്ദര്‍ഭം ഉണ്ടായിട്ടുണ്ട്.
പൊതുവേ ഞാന്‍ അങ്ങനെ അഭിപ്രായം പറയുന്ന ഒരാള്‍ അല്ല. പക്ഷേ അങ്ങനെയൊരു ചോദ്യം വന്നിട്ടുണ്ട്. കൂടുതലും ഫീമെയില്‍ സബ്ജക്റ്റിനു പ്രാധാന്യമുള്ള സിനിമകളിലാണ് അങ്ങനെയുള്ള ചോദ്യം വരുന്നത്. പൊതുവേ മലയാളത്തില്‍ നടിമാര്‍ക്കിടയില്‍ ഉണ്ടാകുന്ന ഒരു കാര്യമാണ് ഭാഗ്യ നായിക. എന്നതും ഭാഗ്യം കെട്ട നായിക എന്നതും. ഞാന്‍ അഭിനയിച്ച സിനിമകള്‍ എല്ലാം അത്യാവശ്യം നന്നായി വന്നിട്ടുള്ളത് കൊണ്ട് എനിക്ക് ഭാഗ്യ നായിക എന്ന ലേബലാണ് പലരും ചാര്‍ത്തി തന്നിട്ടുള്ളത്. അങ്ങനെ പറഞ്ഞു കേള്‍ക്കുമ്പോള്‍ നമുക്കും ഒരു സന്തോഷമാണ്’. അപര്‍ണ ബാലമുരളി പറയുന്നു
