Malayalam
ഇന്ന് മലയാള സിനിമ ഇവിടെ നിലനില്ക്കുന്നുണ്ടെങ്കില് അതിന് പ്രധാന കാരണം ദിലീപ്പേട്ടനാണ്; കുറിപ്പ് വൈറൽ
ഇന്ന് മലയാള സിനിമ ഇവിടെ നിലനില്ക്കുന്നുണ്ടെങ്കില് അതിന് പ്രധാന കാരണം ദിലീപ്പേട്ടനാണ്; കുറിപ്പ് വൈറൽ
ബാബു ആന്റണി നായകനാകുന്ന പവര്‍ സ്റ്റാര്‍ എന്ന തന്റെ പുതിയ സിനിമയ്ക്ക് ശേഷം മറ്റൊരു ചിത്രത്തെക്കുറിച്ച് ആലോചിക്കുന്നതായി സംവിധായകന് ഒമര്‍ ലുലു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു
അംബാനി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദിലീപിനെ നായകനാക്കാനാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പോസ്റ്റിന് താഴെ തന്നെ പ്രകോപിപ്പിക്കുന്ന ഒരു കമന്റുമായെത്തിയ വ്യക്തിയോട് രൂക്ഷമായ ഭാഷയിലാണ് ഒമര്‍ പ്രതികരിച്ചത്.
പവര്‍സ്റ്റാര്‍ സിനിമ കഴിഞ്ഞ് ഞാന്‍ പ്ലാന്‍ ചെയ്ത ദിലീപേട്ടന്റെ സിനിമ. അംബാനിയുടെ സ്ക്രിപ്പ്റ്റ് എനിക്ക് ഇഷ്ടപ്പെട്ട സിനിമകളായ അപൂര്‍വരാഗവും ടു കണ്ഡ്രീസും ഒക്കെ എഴുതിയ നജീംകോയ നജിക്ക ആയിരിക്കും… എന്നായിരുന്നു സംവിധായകന്റെ കുറിപ്പ്. നിമിഷനേരം കൊണ്ട് തന്നെ ഒമര്‍ ലുലുവിന്റെ കുറിപ്പ് വൈറലാവുകയായിരുന്നു. പോസ്റ്റ് ചര്‍ച്ചാ വിഷയമായതിന് പിന്നാലെ ഒരു ട്രോളും പങ്കുവെച്ച് കൊണ്ട് താരം എത്തിയിരുന്നു.
ഇന്ന് മലയാള സിനിമ ഇവിടെ നിലനില്ക്കുന്നുണ്ടെങ്കില് അതിന് പ്രധാന കാരണം ദിലീപ്പേട്ടന് ആണ് .2000 മുതല്‍ ഒരുപാട് നിര്‍മാതാക്കള്‍ ഇല്ലാതെ ആകുന്ന അവസ്ഥയും, തീയറ്റര്‍ പൊളിച്ച് കല്ല്യാണ മണ്ഡപം ആക്കുന്ന അവസ്ഥയും മാറിയത് ദിലീപ് എന്ന വ്യക്തി കാരണം മാത്രമാണ്. ഇന്നത്തെ മഴയില്‍ കുതിര്‍ന്ന കുറച്ച് നവോത്ഥാന സിനിമാക്കാര് അറിയാന്‍ വേണ്ടി മാത്രമാണെന്ന് കുറിച്ച് കൊണ്ടാണ് ആ ട്രോള്‍ പങ്കുവെച്ചത്. സംവിധായകന്റെ ട്രോളിനോടൊപ്പം തന്നെ ആ കുറിപ്പും പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മികച്ച പ്രതികരണമാണ് പോസ്റ്റിന് ലഭിക്കുന്നത്.
2016ല്‍ ഹാപ്പി വെഡിങ്ങ് എന്ന സിനിമയിലൂടെയാണ് ഒമര്‍ ലുലു സംവിധാന രംഗത്തേക്ക് എത്തുന്നത്. ചിത്രം വന്‍ വിജയമായിരുന്നു.പിന്നീട് ചങ്ക്സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.
