Connect with us

നല്ല രീതിയില്‍ സിനിമ പഠിച്ച് നേരെ ചൊവ്വെ പടമെടുക്കാന്‍ സ്ത്രീകൾ തയ്യാറാകണം; നല്ലതല്ലാത്ത സിനിമകള്‍ക്ക് അവാര്‍ഡ് കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല; അടൂര്‍ ഗോപാലകൃഷ്ണന്‍

Malayalam

വനിതാ സംവിധായകര്‍ക്ക് സിനിമ നിര്‍മ്മിക്കാനായി മൂന്ന് കോടി നല്‍കുന്ന സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ (കെഎസ്എഫ്ഡിസി) പദ്ധതിയോട് പ്രതികരിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍.

സ്ത്രീകള്‍ സിനിമയില്‍ സജീവമാകുന്നത് നല്ലതാണെന്നും എന്നാല്‍ ഇത്തരം കാര്യങ്ങള്‍ മിസ്യൂസ് ചെയ്യപ്പെട്ടാന്‍ സാധ്യതയുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്ത്രീകളെ പ്രമോട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട വേറെ ചില കാര്യങ്ങളുമുണ്ടെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ പറയുന്നു.

നല്ലതാണ്. എന്നാല്‍ സ്ത്രീയാണെന്നു പറഞ്ഞ് നല്ലതല്ലാത്ത സിനിമകള്‍ക്ക് അവാര്‍ഡ് കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നത് ശരിയല്ല . നല്ല രീതിയില്‍ സിനിമ പഠിച്ച് നേരെ ചൊവ്വെ പടമെടുക്കാന്‍ അവരെ തയ്യാറാക്കണം. ഇപ്പോള്‍കേരളഗവണ്‍മെന്റ് 2 കോടി രൂപ അനുവദിച്ചു. സ്ത്രീമാത്രം എടുത്താല്‍ മതി. അവര്‍ക്ക് അതിനുള്ള സാങ്കേതികപരിജ്ഞാനം ഉണ്ടോ സ്ത്രീകളെ മുമ്പില്‍ നിറുത്തിയിട്ട്പുരുഷന്മാരായിരിക്കും പടമെടുക്കുക.

മിസ് യൂസ് ചെയ്യും.സ്ത്രീകളെ പ്രൊമോട്ട് ചെയ്യാന്‍ സര്‍ക്കാര്‍ ചെയ്യേണ്ട വേറെകാര്യങ്ങളുമുണ്ട്. ഇപ്പോള്‍ തന്നെ കെ.ആര്‍. നാരായണന്‍ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഉണ്ട്. അവിടെ ചേരുന്ന പെണ്‍കുട്ടികള്‍ക്ക് സഹായധനം നല്‍കണം. ഫീസ്, ഹോസ്റ്റല്‍ ഫീസ് ഒക്കെ ഇളവ്‌ചെയ്യുകയാണ് ചെയ്യേണ്ടത്. അല്ലാതെ കോടികള്‍കൊടുക്കുകയല്ല.

എന്റെ മൊത്തം കരിയറില്‍ ഞാന്‍ രണ്ട് കോടി രൂപയ്ക്ക് പടം എടുത്തിട്ടില്ല. എന്റെ ഏറ്റവും എക്സ്പന്‍സീവായ പടം കഴിഞ്ഞ സിനിമയായിരുന്നു, ‘പിന്നെ’യും. അതിനു തന്നെ ഒരു കോടിയ്ക്ക് അടുത്തെ ചിലവായുള്ളു. അത് കാലത്തിലും സാങ്കേതികത്വത്തിനലും മാറ്റുമുണ്ടായിട്ടുള്ള വ്യത്യാസം കൊണ്ടാണ്. എന്റെ ആറ്റിറ്റിയൂഡ് മാറിയതുകൊണ്ടല്ല.സ്വയംവരം എടുത്തത് രണ്ടരലക്ഷം രൂപയ്ക്കാണ്. അന്നും ഇന്നും സമീപനത്തില്‍ വ്യത്യാസമില്ല.’ അടൂര്‍ പറഞ്ഞു.

More in Malayalam

Trending

Recent

To Top