Malayalam
ബിഗ് ബോസ് ഹൗസിൽ സജ്ന ഒരു ബാധ്യതയായി തോന്നിയത് ആ നിമിഷം മുതൽ, ആ രഹസ്യം വെളിപ്പെടുത്തുന്നു; തുറന്ന് പറഞ്ഞ് ഫിറോസ്
ബിഗ് ബോസ് ഹൗസിൽ സജ്ന ഒരു ബാധ്യതയായി തോന്നിയത് ആ നിമിഷം മുതൽ, ആ രഹസ്യം വെളിപ്പെടുത്തുന്നു; തുറന്ന് പറഞ്ഞ് ഫിറോസ്
ബിഗ് ബോസ് മൂന്നാം സീസണിൽ ഏറ്റവും കൂടുതൽ ശ്രദ്ധ നേടിയ മല്‍സരാര്‍ത്ഥികളായിരുന്നു സജ്നയും ഫിറോസം. ഒറ്റ മല്‍സരാര്‍ത്ഥി ആയിട്ടാണ് ഫിറോസിനൊപ്പം സജ്ന ഷോയില്‍ പങ്കെടുത്തത്. ബിഗ് ബോസില്‍ ഇത്തവണ കൂടുതല്‍ പ്രേക്ഷക പിന്തുണയുളള താരങ്ങള്‍ കൂടിയാണ് ഇവര്‍. ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം നിലവില്‍ പ്രാങ്ക് കോള്‍ വീഡിയോകളുമായിട്ടാണ് ഫിറോസും സജ്നയും ആക്ടീവായിട്ടുളളത്.
ഗ്രൂപ്പുകളിൽ കൂടാതെയുള്ള മത്സരമായിരുന്നു ഷോയിൽ ഇരുവരും കാഴ്ചവെച്ചത്. ബിഗ് ബോസ് ഹൗസിലെ ഗ്രൂപ്പുകളികൾക്കെതിരേയും ഫിറോസ് രംഗത്ത് എത്തിയിരുന്നു. ഇത് പലപ്പോഴും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയുമായിരുന്നു.
ഇവർ തമ്മിലും ചെറിയ രീതിയിലുള്ള അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. ഇപ്പോഴിത രണ്ട് പേരും ഒന്നിച്ചെത്തിയപ്പോഴുണ്ടായ ബുദ്ധിമുട്ടിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സജ്ന-ഫിറോസ് ദമ്പതിമാർ. ഒരു അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ബിഗ് ബോസ് ഹൗസിനുള്ളിൽ സജ്ന, ഫിറോസിന് എപ്പോഴെങ്കിലും ബാധ്യതയായി തോന്നിയിരുന്നോ എന്നായിരുന്നു അവതാരകന്റെ ചോദ്യം.ഷോയിൽ താരങ്ങൾ തമ്മിലുണ്ടായ ചില അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ ചോദ്യം ചോദിച്ചത്.
ഷോയിൽ പോകുന്നത് വരെ സജ്നയെ കൊണ്ട് പോകുന്നത് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. എന്നാൽ ഹൗസിൽ എത്തിയപ്പോൾ കാര്യങ്ങൾ മാറിയെന്നും ഫിറോസ് പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ഹൗസിൽ കയറുന്നതുവരേയും ഭാര്യ കൂടെ കൊണ്ട് പോകുന്നത് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. കാരണം അവൾ കൂടെയുളളത് വലിയ സന്തോഷമാണ്.
ഞങ്ങൾ എല്ലാ ഷൂട്ടിന് പോകുന്നതും ഒരുമിച്ചാണ്. ഇവിടെ വരുമ്പോഴും സജ്ന എനിക്കൊരു കൂട്ട് തന്നെയാണ്. എന്നാൽ അതിന്റെ ഉള്ളിൽ കയറിയപ്പോൾ സംഗതി അങ്ങനെ ആയിരുന്നില്ല. എന്നെ സംരക്ഷിക്കുന്നതിനുപരി ഇവൾ തനിക്കൊരു ബാധ്യതയായി മാറുകയായിരുന്നു.
കാരണം സജ്നയെ ആക്രമിക്കപ്പെടുമ്പോഴായിരുന്നു ഞാൻ തളർന്ന് പോകാൻ സാധ്യതയുള്ളത്. എന്നെ ആക്രമിക്കുന്നത് ഞാൻ മറി കടക്കും. പക്ഷെ നമ്മൾ സ്നേഹിക്കുന്ന ആളിലേയ്ക്ക് ആക്രമണം വരുമ്പോൾ, അദ്ദേഹത്തെ സംരക്ഷിക്കുന്ന ഘട്ടത്തിലേയ്ക്ക് വന്നപ്പോൾ സജ്ന ഒരു ബാധ്യതയാകുന്ന അവസരം ഉണ്ടായതായി ഫിറോസ് പറയുന്നു.
ബിഗ് ബോസ് നൽകുന്നത് ഹെവി ടാസ്ക്കാണ്. അതിൽ രണ്ട് പേർ ഉണ്ടാകുമ്പോൾ ബുദ്ധിമുട്ട് ഉണ്ടാകും. അപ്പോഴും ബാധ്യതയായി തോന്നിയിരുന്നു. അതൊരു ബാധ്യതയായിരുന്നെങ്കിലും സജ്ന ഉണ്ടായിരുന്നത് വളരെ നല്ലത് തന്നെയായിരുന്നു. എനിക്കൊപ്പം തന്നെ സജ്നയേയും സംരക്ഷിക്കേണ്ടി വന്ന അവസ്ഥയായിരുന്നു അവിടെയെന്നും ഫിറോസ് പറഞ്ഞു. കൂടാതെ ഹൗസിൽ സജ്നയായിരുന്നു പലപ്പോഴും തന്നെ സമാധാനിപ്പിച്ച് കൊണ്ട് വന്നതെന്നും ഫിറോസ് അഭിമുഖത്തിൽ പറയുന്നു.
അതേസമയം ബിഗ് ബോസ് സീസൺ 3, നൂറ് ദിവസം പൂർത്തിയാക്കിയിട്ടില്ലെങ്കിലും ഫിനാലെയ്ക്കൊരുങ്ങുകയാണ്. ജൂലൈ മാസത്തിൽ ഫിനാലെ ഉണ്ടാകുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചന. എട്ട് മത്സരാർഥികളാണ് ഫൈനലിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
