Connect with us

ബിഗ് ബോസ് ഫിനാലയിൽ ഞാൻ ഉണ്ടാകും! ഉറപ്പുനൽകി സൂര്യ, പക്ഷേ ആ ആഗ്രഹം നടക്കില്ല?

Malayalam

ബിഗ് ബോസ് ഫിനാലയിൽ ഞാൻ ഉണ്ടാകും! ഉറപ്പുനൽകി സൂര്യ, പക്ഷേ ആ ആഗ്രഹം നടക്കില്ല?

ബിഗ് ബോസ് ഫിനാലയിൽ ഞാൻ ഉണ്ടാകും! ഉറപ്പുനൽകി സൂര്യ, പക്ഷേ ആ ആഗ്രഹം നടക്കില്ല?

ബിഗ് ബോസ്സ് മലയാളം സീസൺ 3 ഫിനാലയിലേക്ക് കടക്കുന്നതിനിടയിലായിരുന്നു ഷോയ്ക്ക് അപ്രതീക്ഷിതമായി പൂട്ട് വീഴുന്നത്. അന്നുമുതല്‍ ഷോയുടെ ഭാവിയെന്നത് വലിയൊരു ചോദ്യ ചിഹ്നമായി നില്‍ക്കുകയായിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടുകൾ ആരാധകര്‍ക്ക് പ്രതീക്ഷ നൽകുന്നതായിരുന്നു. ബിഗ് ബോസുമായി ബന്ധപ്പെട്ട വീഡിയോകളിലൂടെ ശ്രദ്ധ നേടിയ ഒരു യൂട്യൂബ് ചാനലായിരുന്നു ഈ വാർത്തയുമായി എത്തിയത്. ‘ഫിനാലെ ചെന്നൈയില്‍ വച്ചു തന്നെ നടത്തുമെന്നാണ് ഇപ്പോള്‍ അറിയാന്‍ സാധിക്കുന്നത്. അത് നല്ല തീരുമാനമാണെന്നും എല്ലാവരുടേയും മനസിലുള്ള ഫിനാലെ ബിഗ് ബോസ് വേദിയില്‍ വച്ച് തന്നെ നടക്കുന്നതായിരുന്നു. താരങ്ങളെല്ലാം ചെന്നൈയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണെന്നും
വിഡിയോയിൽ പറഞ്ഞിരുന്നു

അതേസമയം തിയ്യതിയുടെ കാര്യത്തില്‍ പൂര്‍ണമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ജൂലൈ 24 നായിരിക്കും ഷൂട്ട് നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സാധ്യതയെന്നാണ് വീഡിയോയില്‍ പറയുന്നത്. എപ്പോഴാകും ടിവിയില്‍ കാണാന്‍ സാധിക്കുക എന്നതിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉടനെ തന്നെ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടുമെന്നാണ് കരുതപ്പെടുന്നത്.

അതിനിടെ ബിഗ് ബോസ്സിൽ നിന്നും അവസാനം പുറത്ത് പോയ സൂര്യയുടെ ഒരു ഇൻസ്റ്റാഗ്രാം സ്റ്റോറി ആരാധകർക്ക് സന്തോഷം നൽകുന്നതാണ്. ‘കുറച്ചധികം മെസ്സേജ് ഈ ഒരു കാര്യത്തെ കുറിച്ച് ചോദിച്ച് വരുന്നുണ്ട്. അത് കൊണ്ട് മറുപടി ഇവിടെ ഇടുന്നു. ബിഗ് ബോസ്സ് ഫിനാലെയ്ക്ക് പോകുന്നുണ്ട്. ഡാൻസ് ഉണ്ടാകുമോ ഇല്ലയോഎന്ന് തീരുമാനമായിട്ടില്ല’ എന്നാണ് ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പറയുന്നത്.

തൊണ്ണൂറ് ദിവസത്തിന് മുകളില്‍ മത്സരത്തില്‍ നിന്നതിന് ശേഷം ബിഗ് ബോസ്സിൽ നിന്നും പുറത്തായ സൂര്യ ചെന്നൈയിൽ തന്നെ തുടരുകയായിരുന്നു. ഫിനാലെയ്ക്ക് തന്റെ ഡാൻസ് പ്രോഗാമിന് വേണ്ടിയായിരുന്നു സൂര്യ ചെന്നൈയിൽ നിന്നത്. എന്നാൽ ഷോ നിർത്തിവെച്ചതോടെ അവസാനം എത്തിയ 8 മത്സരാർത്ഥികളൊക്കൊപ്പം സൂര്യയും നാട്ടിലേക്ക് തിരിക്കുകയായിരുന്നു

തമിഴ്‌നാട്ടിലെ ലോക്ക്ഡൗണിനെ തുടര്‍ന്നായിരുന്നു ഷോ നിര്‍ത്തി വെക്കേണ്ടി വന്നത്. ഇതോടെ ബിഗ് ബോസ് മലയാളം സീസണ്‍ 3യും മുഴുവനാക്കാതെ അവസാനിപ്പിക്കുമോ എന്ന സംശയം ആരാധകര്‍ക്കിടയില്‍ ഉടലെടുത്തു. പിന്നാലെ താരങ്ങള്‍ നാട്ടിലേക്ക് വരികയും ചെയ്തു.

എന്നാല്‍ ഇത്തവണ വിജയിയെ കണ്ടെത്തുമെന്നും അതിനായി വോട്ടിംഗ് നടത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുകയായിരുന്നു. പിന്നാലെ വോട്ടിംഗും നടന്നു. പക്ഷെ വോട്ടിംഗ് അവാസനിച്ചിട്ട് തന്നെ ഒരു മാസത്തിലധികമായി. ഈ സാഹചര്യത്തില്‍ വിജയിയെ എപ്പോള്‍ പ്രഖ്യാപിക്കുമെന്നറിയാതെ കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കാത്തിരിപ്പിന്റെ പ്രതിഷേധം ചിലര്‍ ട്രോളുകളിലൂടേയും മറ്റും സോഷ്യല്‍ മീഡിയയില്‍ അറിയിച്ചിരുന്നു.

ഷോ നിര്‍ത്തി വെക്കേണ്ടി വന്നപ്പോള്‍ ബിഗ് ബോസ് വീട്ടില്‍ ഉണ്ടായിരുന്നവരില്‍ നിന്നുമാണ് വിജയിയെ കണ്ടെത്തുക. മണിക്കുട്ടന്‍, ഡിംപല്‍, സായ് വിഷ്ണു, കിടിലം ഫിറോസ്, നോബി, റിതു മന്ത്ര, അനൂപ് കൃഷ്ണന്‍, റംസാന്‍ എന്നിവരാണ് മത്സരരംഗത്തുള്ളത്. വിജിയയെ കണ്ടെത്താനുള്ള വോട്ടിംഗ് നേരത്തെ തന്നെ പൂര്‍ത്തിയായിരുന്നു. അതിനാല്‍ ആരാധകരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

More in Malayalam

Trending

Recent

To Top