ചങ്കുപൊട്ടി ഉമ്മ:അന്ന് വീട്ടിൽ സംഭവിച്ചത്; കണ്ണീരിന് തിരിച്ചടിയുണ്ടാകും:നെഞ്ചുപൊട്ടി ഷിയാസ്..!
By
ബിഗ് ബോസ് മലയാളം സീസൺ വണ്ണിലൂടെ പങ്കെടുത്ത് പ്രശസ്തരായ താരങ്ങളിൽ ഒരാളാണ് ഷിയാസ് കരീം. പിന്നാലെ സിനിമകളിലും മോഡലിംഗിലുമെല്ലാം സജീവമായി മാറിയ ഷിയാസ് സ്റ്റാർ മാജിക്കിലൂടെ കൂടുതൽ ജനപ്രീയനായി മാറുകയായിരുന്നു. കൂടാതെ സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും പങ്കുവെയ്ക്കുന്ന താരത്തിന് നിരവധി ആരാധകരാണുള്ളത്. കൂടാതെ തന്റെ വിവാഹനിശ്ചയവും അടുത്തിടെയായിരുന്നു കഴിഞ്ഞത്. എന്നാൽ ഇതിനുപിന്നാലെ നിറവ് വിവാദങ്ങളും താരത്തിനുപിന്നാലെ ഉണ്ടായി.
ഷിയാസിനെതിരെ ജിം ട്രെയിനറായ യുവതി നൽകിയ പീഡന പരാതി വലിയ വാർത്തയായി മാറിയിരുന്നു. ഷിയാസിന്റെ വിവാഹ നിശ്ചയത്തിന്റെ സമയത്തായിരുന്നു പരാതിയും കേസുമെല്ലാം നടന്നത്. എന്നാൽ വെറൈറ്റി മീഡിയയ്ക്ക് ഷിയാസ് കരീം നൽകിയ അഭിമുഖമാണ് ചർച്ചയാകുന്നത്.
ഷിയാസിന്റെ വാക്കുകൾ ഇങ്ങനെ:- എന്നെ പോലീസ് പിടിച്ചിട്ടില്ല. ചെന്നെ വിമാനത്താവളത്തിൽ വന്നിറങ്ങിയ ശേഷം ഞാൻ തന്നെയാണ് കാസർഗോഡ് പോലീസ് സ്‌റ്റേഷനിൽ സാർ ഞാനിവിടെ ഉണ്ടെന്ന് പറയുന്നതെന്നാണ് ഷിയാസ് പറയുന്നത്. ഞാൻ തന്നെ കാശ് കൊടുത്ത് വണ്ടി ബുക്ക് ചെയ്താണ് എന്നെ വന്ന് കൊണ്ടു പോയത്. അല്ലാതെ പോലീസ് എന്നെ വന്ന് പിടിച്ചതല്ല. നേരെ കാസർഗോഡ് കോടതിയിൽ പോയി ജാമ്യമെടുത്ത് വീട്ടിൽ വന്നു. ഞാൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.
പക്ഷെ അതൊന്നും മീഡിയയിൽ വന്നിട്ടില്ല. ഒരാളുടെ മോശം കേൾക്കാൻ ആളുകൾക്ക് ഭയങ്കര ഇഷ്ടമാണെന്നും ഷിയാസ് വ്യക്തമാക്കി. തെറ്റ് ചെയ്താലല്ലേ റിക്കവർ ആകേണ്ടതുള്ളൂ. എനിക്ക് വിഷമമുണ്ടായില്ല. എന്റെ ഉമ്മ കരഞ്ഞപ്പോൾ എനിക്ക് വിഷമമുണ്ടായി. അപ്പോൾ ഞാനും ഭയങ്കരമായിട്ട് കരഞ്ഞു.
ഞാൻ ഏറ്റവും കൂടുതൽ സ്‌നേഹിക്കുന്നത് ഉമ്മയെയാണ്. ഞാൻ വീടിന് വേണ്ടി ജീവിക്കുന്ന ആളാണ്. ഞാൻ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കുന്നതും ഉമ്മയുമായിട്ടാണ്. ഞങ്ങൾ തമ്മിൽ വളരെ ശക്തമായ ബോണ്ടാണുള്ളത്. ഉമ്മയും ഞാനും സുഹൃത്തുക്കളെ പോലെയാണ്. ആ ഉമ്മ കരഞ്ഞപ്പോൾ എനിക്ക് വിഷമമായി. ഞാൻ കരഞ്ഞു പോയെന്നും താരം പറയുന്നു.
അതിനൊക്കെ ദൈവം ചോദിച്ചോളും. ഒരു അമ്മയുടെ കണ്ണീര് വീണിറ്റുണ്ടെങ്കിൽ അതിന് കിട്ടിയിരിക്കും. ഉമ്മയുടെ കാലിന്റെ അടിയിലാണ് സ്വർഗം എന്നാണ് ഞാൻ ഖുറാനിൽ നിന്നും പഠിച്ചിട്ടുള്ളത്. ആ ഉമ്മ കരയുന്ന സാഹചര്യം ആക്കുന്നവർക്ക് ദൈവം ഭയങ്കര ശിക്ഷ കൊടുക്കും. ദൈവത്തിന്റെ കോടതിയിൽ അതിന് വലിയ ശിക്ഷയാണ്. പിന്നിൽ നിന്നവർക്കെല്ലാം ദൈവം കൊടുത്തിരിക്കുമെന്നും ഷിയാസ് പറയുന്നു.
അതേസമയം ഫിറോസും സജ്നയും വേർപിരിയാൻ കാരണം താൻ ആണെന്നുമുള്ള വർത്തകളോടും ഷിയാസ് പ്രതികരിച്ചിരുന്നു. സജ്‌ന-ഫിറോസ് വിഷയമാണ് ഇന്നിവിടെ വന്നിരിക്കാൻ കാരണം. ഇന്റർവ്യുകൾ പൊതുവെ കൊടുക്കാറില്ല. ഞാൻ എന്തെങ്കിലും പറഞ്ഞാൽ അത് വിഷയമാകും. അതിനാലാണ്. പക്ഷെ ഈ വിഷയം ആയതിനാലാണ് വന്നത്. വില്ലനാണോ എന്നൊക്കെയാണ് പലരും ചോദിക്കുന്നതെന്ന് ഷിയാസ് പറഞ്ഞു.
സിനിമയിൽ വില്ലനാകാം. പക്ഷെ ജീവിതത്തിൽ എങ്ങനെയാണ് വില്ലനാകാൻ പറ്റുക? സജ്‌നയെ ഞാൻ രണ്ട് തവണയാണ് ജീവിതത്തിൽ കണ്ടിട്ടുള്ളത്. ഒരു ഷോയിൽ വച്ചും പിന്നീടൊരിക്കൽ കോഴിക്കോട് വച്ചും. രണ്ടും ഇവന്റുകളായിരുന്നു. ഫിറോസിനെ ഒരു തവണയാണ് കണ്ടിട്ടുള്ളത്. അല്ലാതെ കണ്ടിട്ടില്ല. അതല്ലാതെ അവരെ എനിക്ക് വ്യക്തിപരമായി അറിയില്ല.
അവരുടെ വീട്ടിലും ജീവിതത്തിലും നടക്കുന്നത് എന്താണെന്ന് എനിക്കറിയില്ലെന്നും ഷിയാസ് വ്യക്തമാക്കുന്നു. യൂട്യൂബിൽ ചില വീഡിയോകൾ കണ്ടു. ഷിയാസാണോ വില്ലൻ എന്ന് ചോദിച്ചുള്ളതാണ്. അത് കണ്ടതിനാലാണ് ഞാൻ ഇപ്പോൾ വന്നത്. ഇല്ലെങ്കിൽ എനിക്ക് വരേണ്ട കാര്യമില്ല. ആ ഇന്റർവ്യുവിൽ അവർ വ്യക്തമായി തന്നെ എല്ലാം പറയുന്നുണ്ട്. ദുബായിലായിരുന്ന സമയത്ത് ഞാൻ മഞ്ഞപത്രക്കാരെ തെറിവിളിച്ചിരുന്നു. എല്ലാ മീഡിയക്കാരെയായിരുന്നില്ല പറഞ്ഞത്. എഫ്‌ഐആർ വരും മുമ്പ് ഷിയാസ് കരീം അറസ്റ്റിൽ എന്നൊക്കെയാണ് അവർ പറഞ്ഞതെന്നും ഷിയാസ് പറയുന്നുണ്ട്.
സജ്‌നയുടെ അഭിമുഖം കാണുന്ന സമയത്താണ് അവർ വിവാഹ മോചിതരാവുകയാണെന്ന് പോലും ഞാൻ അറിയുന്നത്. ഫിറോസും സജ്‌നയും തമ്മിൽ കോണ്ടാക്ട് ഉണ്ടെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. അതു തന്നെയാണ് അവർ അഭിമുഖത്തിലും പറഞ്ഞത്. അവർ അങ്ങനെയാണ് ജീവിതത്തിൽ പോകുന്നത്. പിന്നെ നാട്ടുകാർക്ക് എന്താണ് പ്രശ്‌നം? വാർത്ത എഴുതുന്നവർക്കെന്താണ്, അവർ അവരുടെ ജീവിതവുമായി മുന്നോട്ട് പോകട്ടെ എന്നും ഷിയാസ് വ്യക്തമാക്കി.