Malayalam
‘ആ ലുക്ക് നോക്കിക്കേ, നീ എന്താണ് സംസാരിക്കുന്നതെന്ന് റിതു; കിടിലൻ ഫോട്ടോസുമായി താരം; ചിത്രം വൈറൽ
‘ആ ലുക്ക് നോക്കിക്കേ, നീ എന്താണ് സംസാരിക്കുന്നതെന്ന് റിതു; കിടിലൻ ഫോട്ടോസുമായി താരം; ചിത്രം വൈറൽ
കഴിഞ്ഞ ദിവസങ്ങളില്‍ ബിഗ് ബോസ്സ് താരം റിതുവിന്റെ കാമുകനെന്ന് രീതിയില്‍ അറിയപ്പെടുന്ന ജിയ ഇറാനിയെ കുറിച്ചുള്ള വാര്‍ത്തകളാണ് നിരന്തരം വരുന്നത്. റിതുവിനൊപ്പമുള്ള സ്വകാര്യ നിമിഷങ്ങളിലെ ഫോട്ടോസ് അടക്കം ജിയ പുറത്ത് വിടാറുണ്ടെങ്കിലും റിതു ഇതുവരെയും അതേ കുറിച്ച് പറഞ്ഞിട്ടില്ല. പുറത്ത് വന്നിട്ടും അതിലൊരു മാറ്റമില്ലാത്തത് കൊണ്ട് ഫാന്‍സും കണ്‍ഷ്യൂഷനിലാണ്.
ഇപ്പോഴിതാ നടനും മോഡലും മുന്‍ബിഗ് ബോസ് താരവുമായ ഷിയാസ് കരീമിനൊപ്പമുള്ള റിതുവിന്റെ ഫോട്ടോ വൈറലാവുകയാണ്. ഇരുവരും ഒരുമിച്ച് വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ എടുത്ത വീഡിയോയും അതിനോട് അനുബന്ധിച്ച ഫോട്ടോസുമാണ് ഇന്‍സ്റ്റാഗ്രാമില്‍ സ്‌റ്റോറിയായി റിതു നല്‍കിയിരിക്കുന്നത്. ‘ആ ലുക്ക് നോക്കിക്കേ, നീ എന്താണ് സംസാരിക്കുന്നേ’ എന്നാണ് ചിത്രത്തിന് റിതു നല്‍കിയ ക്യാപ്ഷന്‍. സുഹൃത്തുക്കളുടെ സമയമാണിതെന്നും എനിക്കിത് ഇഷ്ടപ്പെട്ടുവെന്നും നടി സൂചിപ്പിക്കുന്നുണ്ട്.
റിതുവിന്റെ സുഹൃത്തും നടിയും മോഡലുമായ റിയ മലബാറില്‍ ഒരു ഫാഷന്‍ ഇന്‍സ്റ്റ്യൂട്ട് തുടങ്ങിയിരുന്നു. അതുമായി ബന്ധപ്പെട്ട വാര്‍ത്ത സമ്മേളനത്തില്‍ ഷിയാസും പങ്കെടുത്തിരുന്നു. റിയയുടെ ഏറ്റവും വലിയ സ്വപ്‌നമായിരുന്നിത്. അത് പറഞ്ഞപ്പോള്‍ തന്നെ എനിക്കും ഭയങ്കര താല്‍പര്യമായി. കാരണം ഞാന്‍ കണ്ണൂരില്‍ നിന്നാണ്. കുറേ ആളുകളുടെ ഇഷ്ടവും സ്വപ്‌നങ്ങളും മനസിലാക്കിയത് കൊണ്ടാണ് റിയയ്ക്ക് ഈയൊരു ചിന്തയില്‍ എത്താന്‍ സാധിച്ചത്. മലബാറില്‍ ഇത്തരമൊന്ന് നടത്തുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് എനിക്ക് അറിയാം. എന്നിങ്ങനെയുള്ള കാര്യങ്ങളാണ് റിതു സംസാരിച്ചത്.
കഴിഞ്ഞ ദിവസം പുതിയ ഫോട്ടോഷൂട്ട് വീഡിയോ ഇന്‍സ്റ്റാഗ്രാം പേജിലൂടെ റിതു പുറത്ത് വിട്ടിരുന്നു. ‘ഒരു മുഗള്‍ മണവാട്ടിയായി’ വളരെ മനോഹരമായ ടീം വര്‍ക്ക് ആയിരുന്നുവെന്നും ക്യാമറയ്ക്ക് പിന്നിലെ കാഴ്ചയാണിതെന്നും സൂചിപ്പിച്ചാണ് വീഡിയോയുമായി റിതു എത്തിയത്.
സാധാരണ പോലെ തന്നെ റിതു വീണ്ടും മനോഹരിയായിരിക്കുന്നു. അതില്‍ മാത്രം ഫോക്കസ് ചെയ്യുക. നിങ്ങളുടെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പോയി അത് നേടി എടുക്കുക. അനാവശ്യമായിട്ടുള്ള നാടകങ്ങളെക്കാളും നിശബ്ദതയാണ് നല്ലത്. തുടങ്ങി റിതുവിന് പിന്തുണയുമായി നൂറ് കണക്കിനുള്ള കമന്റുകളാണ് വന്നത്.
ഇതിനിടെ നടന്‍ സുദേവ് നായര്‍ക്കൊപ്പമുള്ള റിതുവിന്റെ ഫോട്ടോയും വൈറലായിരുന്നു. മുന്‍പ് ഇരുവരും ഒന്നിച്ചെടുത്ത ഫോട്ടോഷൂട്ടിനിടയില്‍ നിന്നുളഅള ചിത്രങ്ങളായിരുന്നിത്. എന്നിട്ടും കാമുകനെ കുറിച്ചൊന്നും സൂചിപ്പിക്കാത്തത് എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. വരും ദിവസങ്ങളില്‍ അതിനുള്ള മറുപടിയുമായി താരമെത്തുമെന്നാണ് കരുതുന്നത്.
