Malayalam
മണിക്കുട്ടനെ തേടി സർപ്രൈസ് ഗിഫ്റ്റ്! ആ റോസാപൂക്കൾ! ഇത്രയും സ്നേഹമുള്ള ആ വ്യക്തി? ആൾക്ക് പിന്നാലെ സോഷ്യൽ മീഡിയ
മണിക്കുട്ടനെ തേടി സർപ്രൈസ് ഗിഫ്റ്റ്! ആ റോസാപൂക്കൾ! ഇത്രയും സ്നേഹമുള്ള ആ വ്യക്തി? ആൾക്ക് പിന്നാലെ സോഷ്യൽ മീഡിയ
ബിഗ് ബോസ് മലയാളം സീസണ്‍ 3 യിലെ ഏറ്റവും ശ്രദ്ധേയരായ താരങ്ങളില്‍ ഒരാളാണ് സിനിമാ-സീരിയല്‍ താരം കൂടിയായ മണിക്കുട്ടന്‍. പ്രേക്ഷക പിന്തുണയില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ അപ്രതീക്ഷിതമായി ഷോയില്‍ നിന്നും പുറത്ത് പോയെങ്കിലും അദ്ദേഹം പിന്നീട് ഷോയിലേക്ക് തിരികെ വരികയും ചെയ്തു.
വർഷങ്ങളായി സിനിമയിലൂടെ പരിചയമുള്ള ഒരു ചെറിയ നടൻ എന്ന രീതിയിൽ മാത്രമാണ് ഈ ബിഗ്ബോസ് സീസൺ3യുടെ ആദ്യ എപ്പിസോഡിൽ ഇദ്ദേഹത്തെ കാണും വരെ ഉണ്ടായിരുന്ന ഒരു ഇമേജ്.ഒട്ടുമിക്ക മലയാളി കുടുംബങ്ങൾക്കും അതങ്ങനെ തന്നെ ആയിരുന്നു എന്നാൽ ഇന്ന് സീസണിൽ കലാശക്കൊട്ടുയരുന്ന ഈ അവസാന നിമിഷങ്ങളിൽ മണിക്കുട്ടൻ അഥവാ എംകെ എന്നത് വെറുമൊരു പേരോ കുറെ മൽസരാർത്ഥികളിൽ വെറുമൊരാളോ മാത്രമല്ല
കഠിനമായ പല ജീവിത സാഹചര്യങ്ങളെയും നേരിട്ട് വിജയിച്ച് ഓരോ നിമിഷവും സ്വയം സന്തോഷം കണ്ടെത്തുകയും മറ്റുള്ളവരെയും സന്തോഷിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു നല്ല മനസ്സ്…ഒരു നല്ല മനുഷ്യൻ അതാണ് മണിക്കുട്ടൻ.
ബിഗ് ബോസ്സിൽ പുറത്ത് വന്നതിന് ശേഷമാണ് മണിക്കുട്ടൻ സോഷ്യൽ മീഡിയയിൽ സജീവമായത്. ഇടയ്ക്ക് തന്റെ ആരാധകരുമായി സംവദിക്കാൻ മണിക്കുട്ടൻ ലൈവിൽ എത്തിയിരുന്നു. ഇപ്പോഴിതാ മണികുട്ടന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ആരാധകരുടെ സ്നേഹം പൂക്കളായും ചോക്‌ലേറ്റുകളായും മണികുട്ടന്റെ അടുത്തേക്ക് എത്തിയിരിക്കുകയാണ്. തനിയ്ക്ക് കിട്ടിയ സമ്മാനങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറിയായി പങ്കുവെച്ചിരിക്കുകയാണ്. ബെസ്റ്റ് wishes to you on this happy moment of your life mk എന്നാണ് ആരാധകർ കുറിച്ചത്. മണികുട്ടനെ ഇതാരും സ്നേഹിക്കുന്ന ആവ്യക്തി ആരാണെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഏതായാലും പോസ്റ്റ് വൈറലാവുകയാണ്
തനിക്ക് ലഭിച്ച സര്‍പ്രൈസിന്‌റെ സന്തോഷം പങ്കുവെച്ച് മണിക്കുട്ടൻ ഒരിക്കൽ എത്തിയിരുന്നു. തന്‌റെ കഥാപാത്രങ്ങള്‍ വെച്ചുളള ഒരു കേക്ക് ആരാധകന്‍ സര്‍പ്രൈസായി നല്‍കിയതാണ് മണിക്കുട്ടന്‍ അറിയിച്ചത്. ഈ കേക്കിന് മുന്നില്‍ ഇരുന്ന് പോസ് ചെയ്തുളള ഒരു ചിത്രമാണ് മണിക്കുട്ടന്‍ പങ്കുവെച്ചത്.
ഇതില്‍ ഓരോ പീസ് കേക്കിലും എന്റെ ജീവിതത്തിന്‌റെ ഒരു ഭാഗവും കാണാന്‍ സാധിക്കുമെന്ന് മണിക്കുട്ടന്‍ പറയുന്നു. ബിഗ് ബോസില്‍ എംകെ അവതരിപ്പിച്ച ശ്രദ്ധേയ കഥാപാത്രങ്ങളായ ജിനോസ് മുസ്തഫ, സൈക്കിള്‍ ലൂയിസ്, മീശമാധവന്‍ എന്നീ കഥാപാത്രങ്ങളാണ് കേക്കിലുളളത്. മണിക്കുട്ടന്‌റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് കമന്‌റുകളുമായി എത്തിയത്. എല്ലാവരും മണിക്കുട്ടന്‍ ചെയ്ത കഥാപാത്രങ്ങളോടുളള ഇഷ്ടം കമന്റുകളിലൂടെ അറിയിച്ചു.
പ്രേക്ഷകരെ രസിപ്പിച്ചുകൊണ്ടാണ് ബിഗ് ബോസില്‍ ഓരോ കഥാപാത്രങ്ങളെയും മണിക്കുട്ടന്‍ അവതരിപ്പിച്ചത്. മീശമാധവനായും, സൈക്കിള്‍ ലൂയിസായും, ജിനോസ് മുസ്തഫയായുമൊക്കെ എംകെ ബിഗ് ബോസ് ഹൗസില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. അനശ്വര നടന്‍ ജയനെ അനുകരിച്ചാണ് സൈക്കിള്‍ ലൂയിസ് എന്ന കഥാപാത്രം മണിക്കുട്ടന്‍ അവതരിപ്പിച്ചത്. അന്ന് നോബിയോടൊപ്പം കൗണ്ടറുകള്‍ പറഞ്ഞ് മണിക്കുട്ടന്‍ ആ കഥാപാത്രം മികച്ചതാക്കി.
പിന്നീട് മീശമാധവന്‍ ആയി മാറിയപ്പോഴും ഈ പ്രകടനം നടന്‍ ആവര്‍ത്തിച്ചു. പാവക്കൂത്ത് ടാസ്ക്കില്‍ പെണ്‍വേഷത്തിലെത്തില്‍ എത്തിയപ്പോഴും മണിക്കുട്ടന്‍ എല്ലാവരെയും ഞെട്ടിച്ചിരുന്നു. അതേസമയം ബിഗ് ബോസ് നിര്‍ത്തിവെച്ച ശേഷവും മണിക്കുട്ടന്‌റെ ചെയ്ത കഥാപാത്രങ്ങള്‍ പ്രേക്ഷക മനസുകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ബിഗ് ബോസ് മൂന്നാം സീസണില്‍ വീക്ക്‌ലി ടാസ്‌ക്കുകളിലെ പെര്‍ഫോമന്‍സിന്‌റെ കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് എംകെ തന്നെയാണ്.
