Connect with us

വിവാഹം കഴിഞ്ഞു വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എനിക്ക് കൃത്യം പതിനഞ്ച് വയസ്, ചെറിയ പ്രായത്തില്‍ വിവാഹം ചെയ്‌തത്‌ കൊണ്ട് ചെറിയ കുട്ടിയെ പോലെയാണ് എന്നെ സ്നേഹിച്ചത്!

Malayalam

വിവാഹം കഴിഞ്ഞു വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എനിക്ക് കൃത്യം പതിനഞ്ച് വയസ്, ചെറിയ പ്രായത്തില്‍ വിവാഹം ചെയ്‌തത്‌ കൊണ്ട് ചെറിയ കുട്ടിയെ പോലെയാണ് എന്നെ സ്നേഹിച്ചത്!

വിവാഹം കഴിഞ്ഞു വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എനിക്ക് കൃത്യം പതിനഞ്ച് വയസ്, ചെറിയ പ്രായത്തില്‍ വിവാഹം ചെയ്‌തത്‌ കൊണ്ട് ചെറിയ കുട്ടിയെ പോലെയാണ് എന്നെ സ്നേഹിച്ചത്!

മ​ല​യാ​ളി​ക്ക് അ​വി​സ്മ​ര​ണീ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ സ​മ്മാ​നി​ച്ച നടനാണ് എം.​ജി. സോ​മ​ന്‍. കാ​ല്‍നൂ​റ്റാ​ണ്ടോ​ളം ആ​രാ​ധ​ക​രെ ഹ​രം​കൊ​ള്ളി​ച്ച ഈ ​ന​ടന്റെ വേ​ര്‍പാ​ട് മ​ല​യാ​ള സി​നി​മ​ക്ക്​ തീ​രാ​ന​ഷ്​​ട​മാ​ണ് സൃ​ഷ്​​ടി​ച്ച​ത്.
പൗ​രു​ഷം തു​ളു​മ്പു​ന്ന നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ സോ​മ​ന്‍ ജോ​ണ്‍ പോ​ളി​നോ​ടൊ​പ്പം ‘ഭൂ​മി​ക’ ചി​ത്ര​വും നി​ർ​മി​ച്ചു. ച​ടു​ല സം​ഭാ​ഷ​ണ​ങ്ങ​ള്‍കൊ​ണ്ട് പ്രേ​ക്ഷ​ക​രെ ഇ​ള​ക്കി​മ​റി​ച്ച ആ​ന​ക്കാ​ട്ടി​ല്‍ ഈ​പ്പ​ച്ച​ന്‍ എ​ന്ന അ​ബ്കാ​രി കോ​ണ്‍ട്രാ​ക്ട​റാ​യി വേ​ഷ​മി​ട്ട ‘ലേ​ല’​മാ​ണ് സോ​മ​ന്റെ അ​വ​സാ​ന​ചി​ത്രം

ഇപ്പോഴിതാ, ഒരു യുട്യൂബ് ചാനലിലൂടെ പ്രേക്ഷകരുടെ മുന്‍പില്‍ എത്തിയിരിക്കുകയാണ് സോമന്റെ കുടുംബം. സുജാതയാണ് സോമന്റെ ഭാര്യ. സുജാതയുടെ പതിനഞ്ചാം വയസിലായിരുന്നു സോമാനുമായുള്ള വിവാഹം. വളരെ സ്നേഹനിധിയായ ഭര്‍ത്താവായിരുന്നു സോമന്‍ എന്നാണ് സുജാത പറയുന്നത്.

എനിക്ക് ജീവിതത്തില്‍ അദ്ദേഹം പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. മരിക്കുന്നത് വരെ ഒരു കാര്യവും ചെയ്യരുത് എന്ന് അദ്ദേഹം എന്നോട് പറഞ്ഞിട്ടില്ല. അതുക്കൊണ്ടാണ് എന്നോട് ആരും നോ എന്ന് പറയുന്നത് എനിക്ക് ഇഷ്ടമല്ല. വളരെ ചെറിയ പ്രായത്തില്‍ വിവാഹം ചെയ്‌തത്‌ കൊണ്ട് തന്നെ ചെറിയ കുട്ടിയോടെന്ന പോലെ തന്നെയാണ് അദ്ദേഹം എന്നെ സ്നേഹിച്ചത്. നോ എന്ന് എന്നോട് പറയില്ലായിരുന്നു. അദ്ദേഹം എയര്‍ഫോഴ്സ് ഉദ്യോഗസ്ഥന്‍ ആയിരിക്കെയായിരുന്നു ഞങ്ങളുടെ വിവാഹം.’ -സുജാത പറയുന്നു.

‘വിവാഹം കഴിഞ്ഞു വീട്ടിലേക്ക് കൊണ്ടുവരുമ്പോള്‍ എനിക്ക് കൃത്യം പതിനഞ്ച് വയസ് തികഞ്ഞതെ ഉണ്ടായിരുന്നുള്ളൂ. എയര്‍ഫോഴ്സില്‍ നിന്നും വിരമിച്ച ശേഷമായിരുന്നു സിനിമാ പ്രവേശം. മിക്കവാറും എല്ലാ ഷൂട്ടിംഗ് സെറ്റുകളിലേക്കും എന്നെ കൂടെ കൂട്ടുമായിരുന്നു. അതുക്കൊണ്ട് അന്ന് സിനിമയില്‍ ഉണ്ടായിരുന്ന എല്ലാവരുമായും എനിക്ക് വളരെ നല്ല ബന്ധമാണുള്ളത്. ഇന്നും അന്നത്തെ ചില സൌഹൃദങ്ങള്‍ എനിക്കുണ്ട്. മധു, ജനാർദ്ദൻ എന്നിവരെ ഇപ്പോഴും കാണാറുണ്ട്. മധു ചേട്ടൻ ഇതുവഴി പോകുമ്പോഴെല്ലാം കയറും. അതുപോലെ ജനാർദ്ദനനേയും ഇടയ്ക്ക് കാണാറുണ്ട്.’- സുജാത പറഞ്ഞു.

നല്ലൊരു ഭര്‍ത്താവ് എന്നതിന് പുറമേ മികച്ച ഒരു അച്ഛന്‍ ആയിരുന്നു അദ്ദേഹമെന്നും സുജാത പറയുന്നു. അച്ഛനെ കുറിച്ചുള്ള മനോഹരമായ ഓർമകൾ മകൾ സിന്ധുവും വീഡിയോയില്‍ പങ്കുവയ്ക്കുന്നുണ്ട്. ‘ വളരെ സ്നേഹനിധിയായ അച്ഛനായിരുന്നു അദ്ദേഹം. മികപ്പോഴും ഭക്ഷണം വാരിയാണ് തന്നിരുന്നത്. അദ്ദേഹത്തിന്റെ ഇഷ്ടങ്ങളിലെന്നായിരുന്നു അത്. അച്ഛന്റെ നെഗറ്റീവ് കഥാപാത്രങ്ങളെ കുറിച്ചൊന്നും ചോദിക്കാറില്ലായിരുന്നു.’ -സിന്ധു പറയുന്നു. മകളെ കൂടാതെ സജി എന്നൊരു ഒരു മകൻ കൂടി സോമനുണ്ട്. മക്കൾക്കൊപ്പമാണ് സോമന്റെ ഭാര്യ സുജാത ഇപ്പോൾ താമസിക്കുന്നത്.

More in Malayalam

Trending