Connect with us

അന്ന് എംജി സോമനെ ടിപി മാധവൻ ചീത്ത വിളിച്ചു ; ആ സംഭവത്തെക്കുറിച്ച് മുകേഷ്

Movies

അന്ന് എംജി സോമനെ ടിപി മാധവൻ ചീത്ത വിളിച്ചു ; ആ സംഭവത്തെക്കുറിച്ച് മുകേഷ്

അന്ന് എംജി സോമനെ ടിപി മാധവൻ ചീത്ത വിളിച്ചു ; ആ സംഭവത്തെക്കുറിച്ച് മുകേഷ്

മലയാളികളുടെ എല്ലാക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിലൊരാളാണ് നടനും എം എല്‍ എയുമായ മുകേഷ്. സിനിമയില്‍ മാത്രമല്ല, ഉരുളക്കുപ്പേരി പോലെയുള്ള മറുപടികളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന മുകേഷിനെ നമ്മള്‍ ഒരുപാട് ഇടങ്ങളില്‍ മുന്നേയും കണ്ടിട്ടുണ്ട്. . മിക്ക താരങ്ങളുമായും അടുത്ത സൗഹൃദമുള്ള മുകേഷ് ഇവരെക്കുറിച്ചുള്ള കഥകൾ ഇടയ്ക്കിടെ പങ്കുവെക്കാറുണ്ട്. മുകേഷ് സ്പീക്കിം​ഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ ആണ് രസകരമായ പല കഥകളും അദ്ദേഹം പങ്കുവെക്കാറ്. നടൻമാരായ എംജി സോമനെക്കുറിച്ചും ടിപി മാധവനെക്കുറിച്ചുമുള്ള ഒരു തമാശയെ പറ്റി സംസാരിച്ചിരിക്കുകയാണ് മുകേഷ് ഇപ്പോൾ.

ചെറിയ കാര്യത്തിന് പോലും ചീത്ത വിളിക്കുന്ന സോമേട്ടനെ ഒരാൾ ചീത്ത വിളിക്കുന്ന രം​ഗം ഉണ്ടായി. അത് വേറെ ആരുമല്ല. ടിപി മാധവൻ. ഒരു അയ്യോ പാവി ആണ്. അങ്ങനെ ആരുമായും വഴക്കിട്ടോ ചീത്ത വിളിച്ചോ ആരും കണ്ടിട്ടില്ല’.’ഹോട്ടലിൽ ചെന്നപ്പോൾ അദ്ദേഹം സോമനറിയില്ല ഞാൻ ആരാണെന്ന് എന്ന് പറയുന്നു. സോമേട്ടനെയാണോ ഈ ചീത്ത വിളിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. അവനറിഞ്ഞൂടാ, ടിപി മാധവനെ അവന് അറിഞ്ഞ് കൂടാ എന്ന് അദ്ദേഹം വീണ്ടും പറഞ്ഞു’.

സംഭവം എന്തെന്നാൽ ടിപി മാധവൻ ചേട്ടൻ ഒരുപാട് നാൾ ബാം​ഗ്ലൂരിൽ ഉണ്ടായിരുന്നു, അവിടെ വലിയ ഉദ്യോ​ഗത്തിൽ ഇരുന്ന ആളാണ്. സോമേട്ടൻ സിനിമയിൽ കയറി വരുന്ന സമയം. ബാം​ഗ്ലൂരിൽ അദ്ദേഹത്തിന്റെ ഷൂട്ടിം​ഗ് നടക്കുന്നു. സ്ഥലത്തെ പ്രമുഖനായ മേനോൻ എന്ന സുഹൃത്തിന് സോമേട്ടനെ ടിപി മാധവൻ പരിചയപ്പെടുത്തിയിരുന്നു. ഇത് വർഷങ്ങൾക്ക് മുമ്പാണ്’.

‘ചീത്ത പറയുന്നത് എന്തിനാണെന്നാൽ മൂന്ന് ദിവസം മുമ്പ് ശബരിമലയിൽ പോവാൻ മേനോൻ ഈ വഴി വരികയും സോമേട്ടന്റെ മുറിയിൽ വിശ്രമിക്കുകയും ചെയ്തു. ടിപി മാധവൻ അവിടെ ചെന്നപ്പോൾ ഇത് എന്റെ ഫ്രണ്ട് ടിപി മാധവൻ, ഇവനിടവിടെ സിനിമയിൽ ഒക്കെ അഭിനയിക്കുന്നുണ്ട് കേട്ടോ എന്ന് പറഞ്ഞ് മേനോന് സോമേട്ടൻ പരിചയപ്പെടുത്തി’.

‘വർഷങ്ങൾക്ക് മുമ്പ് ഞാൻ പരിചയപ്പെടുത്തി കൊടുത്ത അവൻ ഇന്ന് എന്നെ പരിചയപ്പെടുത്തിക്കൊടുക്കുന്നു അവൻ വലിയ സ്റ്റാർ ആയി എന്ന് പറഞ്ഞ് ടിപി മാധവൻ ചീത്തവിളിക്കുന്നു. ചീത്തവിളിയുടെ പിന്നിലുള്ള തമാശകളെക്കുറിച്ച് മാറി നിന്ന് നോക്കുമ്പോഴാണ് ഇവരൊക്കെ എത്ര കുട്ടിത്തം മാറാത്തവരാണെന്ന് മനസിലാക്കുന്നത്,’ മുകേഷ് പറഞ്ഞു.

മലയാള സിനിമയിൽ ഒരു കാലത്ത് നിറ സാന്നിധ്യമായിരുന്ന നടനാണ് അന്തരിച്ച എംജി സോമൻ. 70 കളിൽ നായക നടൻ ആയി തിളങ്ങിയ എംജി സോമൻ പിന്നീട് സഹനടന്റെ റോളുകളിലും എത്തി. ഉയർച്ചയും താഴ്ചയും ഒരുപോലെ കണ്ട നടൻ ആയിരുന്നു എംജി സോമൻ.
1973 ൽ ​ഗായത്രി എന്ന സിനിമയിലൂടെ ആണ് സോമൻ അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. അവസാന കാലത്ത് ചെയ്ത ലേലം എന്ന സിനിമയിലെ വേഷം ഇന്നും അനശ്വരമായി നിലനിൽക്കുന്നു.

സഹനടൻ വേഷങ്ങളിൽ ഒരു കാലത്ത് തിളങ്ങി നിന്ന നടൻ ആണ് ടിപി മാധവൻ. സിനിമകളിൽ നിന്ന് നാളുകളായി മാറി നിൽക്കുന്ന ഇദ്ദേഹം ഇപ്പോൾ പത്തനാപുരത്തെ ​ഗാന്ധിഭവനിൽ ആണുള്ളത്. അടുത്തിടെ നടന്റെ ഇപ്പോഴത്തെ സാഹചര്യം വലിയ തോതിൽ വാർത്ത ആയിരുന്നു. ചെറുപ്പകാലത്ത് വിവാ​ഹ മോചിതനായ ടിപി മാധവന് ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്.

Continue Reading
You may also like...

More in Movies

Trending