ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സോമേട്ടന്റെ ശരീരത്തില്‍ ആ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്, വൈകാതെ രൂപമൊക്കെ മാറി; അന്ന് നിര്‍ബന്ധം പിടിച്ചത് ആ ഒരു കാര്യത്തിലാണ്
ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സോമേട്ടന്റെ ശരീരത്തില്‍ ആ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്, വൈകാതെ രൂപമൊക്കെ മാറി; അന്ന് നിര്‍ബന്ധം പിടിച്ചത് ആ ഒരു കാര്യത്തിലാണ്
ആ ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് സോമേട്ടന്റെ ശരീരത്തില്‍ ആ മാറ്റങ്ങള്‍ കണ്ടു തുടങ്ങിയത്, വൈകാതെ രൂപമൊക്കെ മാറി; അന്ന് നിര്‍ബന്ധം പിടിച്ചത് ആ ഒരു കാര്യത്തിലാണ്
നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് കുഞ്ചന്‍. ഇപ്പോഴിതാ അനശ്വരനായ നടന്‍ എംജി സോമനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് കുഞ്ചന്‍. സോമന്റെ അവസാന നാളുകളെ കുറിച്ചാണ് കുഞ്ചന്‍ പറയുന്നത്. 1997ല്‍ ആണ് സോമന്‍ അന്തരിച്ചത്.
‘ലേലം’ എന്ന സിനിമയില്‍ താന്‍ അദ്ദേഹത്തിന്റെ വീട്ടിലെ ജോലിക്കാരന്റെ റോളില്‍ ആയിരുന്നു. ലേലത്തിലെ സോമേട്ടന്റെ റോള്‍ വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അത് തകര്‍ത്തോടിയ സിനിമയാണ്. ആനക്കാട്ടില്‍ ഈപ്പച്ചന്റെ ഡയലോഗ് ഹിറ്റായിരുന്നു. അതിന്റെ ചിത്രീകരണ സമയത്ത് തന്നെ സോമേട്ടന്റെ കാലുകളില്‍ നീര് കണ്ടു തുടങ്ങിയിരുന്നു, തുടര്‍ന്ന് സോറിയാസ് പിടിപെട്ടു.
സോമേട്ടന്റെ രൂപമൊക്കെ മാറി. അദ്ദേഹത്തിന്റെ മകള്‍ സിന്ധു അന്ന് ഭര്‍ത്താവ് ഹരീഷിനൊപ്പം ജമ്മുവിലാണ്. പേരക്കുട്ടിയെ കാണണമെന്ന് അദ്ദേഹം നിര്‍ബന്ധം പിടിച്ചു. അങ്ങനെ കുടുംബ സമേതം അദ്ദേഹം ജമ്മുവിലേയ്ക്ക് പോയി. ട്രെയിനിലാണ് പോയത് പക്ഷെ അവിടെ വച്ച് തീരെ വയ്യാതെയായി. ഉടനെ തിരികെ പോരുന്നു.
ഡല്‍ഹിയില്‍ നിന്ന് ഫ്ളൈറ്റിലാണ് നാട്ടിലെത്തിച്ചത്. 1997-നവംബറില്‍ അദ്ദേഹത്തെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തു. തങ്ങള്‍ തിരുവനന്തപുരത്ത് ഷൂട്ടിംഗിലായിരുന്നു. സോമേട്ടന്‍ ഗുരുതരാവസ്ഥയില്‍ ആണെന്നറിഞ്ഞപ്പോള്‍എല്ലാവരും ആശുപത്രിയിലെത്തി.
അദ്ദേഹം വെന്റിലേറ്ററിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും ഉള്‍പ്പെടെ തങ്ങള്‍ അവിടെ തന്നെ നിന്നു. അദ്ദേഹം ഇടയ്ക്കിടയ്ക്ക് കണ്ണ് തുറക്കും അടഞ്ഞു പോകും. ഇടയ്ക്ക് തന്നെ കണ്ടു ‘കുഞ്ചൂസ്’ എന്ന് വിളിച്ചു എന്നാണ് കുഞ്ചന്‍ പറയുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി തിയേറ്ററുടമകള്‍ക്ക് കുടിശ്ശിക...
ചെന്നൈയില്‍ പെയ്യുന്ന അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും അപ്പാര്‍ട്മെന്റില്‍ കുടുങ്ങിക്കിടക്കുകയാണെന്ന് അറിയിച്ച് നടി കനിഹ. താമസിക്കുന്ന അപ്പാര്‍ട്മെന്റില്‍ നിന്നുള്ള ദൃശ്യങ്ങളാണ് കനിഹ ഇന്‍സ്റ്റഗ്രാം...
മലയാളികള്‍ക്ക് സുപരിചിതയാണ് ഊര്‍മ്മിള ഉണ്ണി. ഊര്‍മ്മിളയെ പോലെ തന്നെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് താരത്തിന്റെ മകള്‍ ഉത്തര ഉണ്ണിയും. അഭിനയം കൊണ്ടും...
അടുത്തിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വിജയക്കൊടു പാറിച്ചത് ബിജെപിയായിരുന്നു. ഇത് ബിജെപി പ്രവര്‍ത്തകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തിയിരുന്നു. ബിജെപിയുടെ വിജയത്തില്‍ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട്...