Connect with us

ന്യുമോണിയയും കോവിഡും വന്നു, ഇപ്പോള്‍ ബെ‍‍‍ഡ് സോർ‍ വന്നു തുടങ്ങി, രക്തത്തിൽ ഇൻഫക്ഷൻ ഉണ്ട്, ഇതിനിടയിൽ ഇന്നലെ കീമോ വീണ്ടും തുടങ്ങി, കാൽചുവട്ടിലെ മണ്ണ് നീങ്ങുകയാണ്! എല്ലാവരുടേയും പ്രാർത്ഥന വേണം

Malayalam

ന്യുമോണിയയും കോവിഡും വന്നു, ഇപ്പോള്‍ ബെ‍‍‍ഡ് സോർ‍ വന്നു തുടങ്ങി, രക്തത്തിൽ ഇൻഫക്ഷൻ ഉണ്ട്, ഇതിനിടയിൽ ഇന്നലെ കീമോ വീണ്ടും തുടങ്ങി, കാൽചുവട്ടിലെ മണ്ണ് നീങ്ങുകയാണ്! എല്ലാവരുടേയും പ്രാർത്ഥന വേണം

ന്യുമോണിയയും കോവിഡും വന്നു, ഇപ്പോള്‍ ബെ‍‍‍ഡ് സോർ‍ വന്നു തുടങ്ങി, രക്തത്തിൽ ഇൻഫക്ഷൻ ഉണ്ട്, ഇതിനിടയിൽ ഇന്നലെ കീമോ വീണ്ടും തുടങ്ങി, കാൽചുവട്ടിലെ മണ്ണ് നീങ്ങുകയാണ്! എല്ലാവരുടേയും പ്രാർത്ഥന വേണം

ബിഗ്‌സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയായിരുന്നു ശരണ്യ ശശി. ഇപ്പോള്‍ അഭിനയത്തില്‍ സജീവമല്ലെങ്കിലും വാര്‍ത്തകളിലൂടെ ശരണ്യ ഇടയ്ക്കിടെ പ്രേക്ഷകരിലേയ്ക്ക് എത്താറുണ്ട്.

വര്‍ഷങ്ങളായി ട്യൂമര്‍ എന്ന വ്യാധിയോട് പോരാടുകയാണ് ശരണ്യ. പല പ്രാവശ്യം രോഗം ഭേദമായി തിരികെ എത്തിയപ്പോഴും വീണ്ടും വീണ്ടും രോഗം പിടിമുറുക്കുകയായിരുന്നു. കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ശരണ്യ കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് താമസിക്കുന്നത്. ശരണ്യയുടെ സഹായത്തിന് ഒപ്പമുള്ളത് നടി സീമ ജി നായര്‍ ആണ്. സീമയാണ് പലപ്പോഴും ശരണ്യയുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് പറഞ്ഞ് രംഗത്തെത്താറുള്ളതും.

ദീര്‍ഘകാലമായി ചികിത്സയിലാണ് ശരണ്യ. ഇതിനോടകം തന്നെ നിരവധി സര്‍ജറികള്‍ക്കും വിധേയയായിട്ടുണ്ട്. കഴിഞ്ഞ മാസം ശരണ്യയ്ക്ക് വീണ്ടും ട്യൂമർ വന്നിരുന്നു. സർജറി വിജയകരമായി പൂ‍ർത്തിയായിക്കൊണണ്ടിരിക്കെ കൊവിഡും വന്നു. ഇപ്പോഴിതാ അതിന് ശേഷമുള്ള ശരണ്യയുടെ അവസ്ഥ സീമ ജി നായർ.

കഴിഞ്ഞ കുറെ ദിവസങ്ങളായി നിരന്തരം ശരണ്യയുടെ വിശേഷങ്ങളറിഞ്ഞുകൊണ്ടുള്ള ഫോൺകോളുകളും സന്ദേശങ്ങളും വന്നുകൊണ്ടിരിക്കുകയായിരുന്നു. എപ്പോഴും എന്താണ് പറയേണ്ടതെന്നറിയില്ല, എപ്പോഴും ഇങ്ങനെ വീഡിയോയുമായി വരുമ്പോള്‍ ആളുകള്‍ വിചാരിക്കും എന്താണ് ഇത് മാത്രമേയുള്ളൂവോ, എന്നൊക്കെയുള്ളൊരു തോന്നല് വരും. അങ്ങനെ വിമര്‍ശിക്കുന്ന ചിലരുമുണ്ട്, എന്ന് പറഞ്ഞാണ് സീമ ജി നായർ യൂട്യൂബിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോ തുടങ്ങുന്നത്.

അതുകൊണ്ട് തന്നെ കുറച്ച് ദിവസങ്ങളായി വീഡിയോ ചെയ്യേണ്ടെന്ന് വിചാരിച്ചിരുന്നു. ഇപ്പോള്‍ കുറച്ച് കാര്യങ്ങള്‍ പങ്കുവയ്ക്കാനുണ്ട്. കഴിഞ്ഞ മാസം 23-ാം തീയതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കൊവിഡായിട്ടാണ് ശരണ്യയെ പ്രവേശിപ്പിച്ചത്. അഡ്മിറ്റ് ചെയ്ത് കഴിഞ്ഞ് അസുഖം വളരെ ഗുരുതരമായ സാഹചര്യത്തിലേക്ക് പോയി, വെന്‍റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റുകയുമുണ്ടായി.

വല്ലാത്ത ഗുരുതരസാഹചര്യമായിരുന്നു, വെന്‍റിലേറ്റര്‍ ഐസിയുവിൽ നിരവധി ദിവസം കിടക്കുകയുണ്ടായി. 23-ാം തീയതി ആശുപതിയിൽ പ്രവേശിപ്പിച്ചെങ്കിലും ഈ മാസം 10-ാം തീയതിയാണ് കൊവിഡ് നെഗറ്റീവായത്. അതിനുശേഷം റൂമിലെത്തിച്ചെങ്കിലും അന്ന് രാത്രി ഭയങ്കരമായി പനി കൂടിയ അവസ്ഥയായി. പോസ്റ്റ് കൊവിഡ് പനി ശക്തികൂടി, വീണ്ടും വെന്‍റിലേറ്റര്‍ ഐസിയുവിലേക്ക് മാറ്റി. ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് ആ സമയങ്ങള്‍ കടന്നുപോയത്. ഇതിന്‍റെയിടയിൽ വായിലൂടെ ശ്വാസം കൊടുക്കുന്നതിൽ ബുദ്ധിമുട്ടുകളുണ്ടായി. കഫം തുപ്പാൻ കഴിയാത്ത അവസ്ഥയായി. അങ്ങനെ തൊണ്ടയിലൂടെ ട്രെക്യോസ്റ്റമി ചെയ്ത് ഓക്സിജൻ നൽകി. ഇതിന്‍റെയിടയിൽ ന്യുമോണിയയും വന്നു. ഒരു രീതിയിലും കഫം പുറത്തേക്ക് ഇടക്കാൻ കഴിയാതെ വലിച്ചെടുക്കേണ്ടി വന്നു. ഒന്നിനുപിറകെ ഒന്നായി ഓരോ രോഗങ്ങള്‍.

ശ്രീചിത്രയിൽ സാമ്പത്തിക കാര്യങ്ങളിൽ കുറച്ച് ആശ്വാസമുണ്ടായിരുന്നു. സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോള്‍ കൈയിൽ നിൽക്കാൻ കഴിയാത്ത രീതിയിലുള്ള ചികിത്സാ ചിലവുകളാണ് വന്നിരിക്കുന്നത്. ഏകദേശം 36 ദിവസം കഴിഞ്ഞു ഇപ്പോള്‍ ഇവിടെയെത്തിയിട്ട്. ഊഹിക്കാമല്ലോ ചിലവുകള്‍, അവരുടെ സിസ്റ്റം അങ്ങനെയാണ്. കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ചികിത്സ കൊടുക്കുന്നുണ്ട്.

ന്യുമോണിയ വന്നു, കൊവിഡ് വന്നു, ഇപ്പോള്‍ ബെ‍‍‍ഡ് സോർ‍ വന്നു തുടങ്ങി. രക്തത്തിൽ ഇപ്പോള്‍ ഇൻഫക്ഷൻ ഉണ്ട്, എന്താണ് പറയേണ്ടതെന്നറിയില്ല. ഓക്സിജൻ സപ്പോര്‍ട്ട് എപ്പോഴും വേണ്ടിവരും വീട്ടിലേക്ക് കൊണ്ടുവന്നാലും അത് വേണം. ഇതിനിടയിൽ ഇന്നലെ കീമോ വീണ്ടും തുടങ്ങി. ഈ ആശുപത്രിയിൽ തന്നെയാണ് ചെയ്യുന്നത്. ഇപ്പോള്‍ സംസാരിക്കാൻ കഴിയാത്ത അവസ്ഥയാണ്.

എന്താണ് ചെയ്യേണ്ടതെന്നറിയില്ല, കാൽചുവട്ടിലെ മണ്ണുകള്‍ നീങ്ങുകയാണ്. എല്ലാവരുടേയും പ്രാർത്ഥന വേണം. ഇത്രയും അസുഖങ്ങള്‍ വന്നിട്ട് കൊവിഡിന് ശേഷവും ജീവിതത്തിലേക്ക് ശരണ്യ തിരിച്ചു വന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഐസിയുവിലാണ്, ഇനിയെല്ലാം ഒരു ചോദ്യചിഹ്നമാണ്, എങ്ങനെ മുന്നോട്ടെന്ന് അറിയില്ല നിങ്ങളെ അറിയിക്കേണ്ട കാര്യങ്ങള്‍ ഇനിയും അറിയിക്കുന്നതായിരിക്കുമെന്നു സ്നേഹ സീമ എന്ന തന്‍റെ യൂട്യൂബ് ചാനലിലൂടെ നടി സീമ ജി നായര്‍ അറിയിച്ചിരിക്കുകയാണ്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top