അദ്ദേഹത്തിന്റെ ജീവിതത്തില്‍ നിന്ന് തനിക്ക് വേണ്ടി തന്ന 27 സെക്കന്റ് ഇനി മുന്നോട്ട് പോകാനുള്ള പ്രാര്‍ത്ഥനയും, ഗുരുത്വവുമാണ്; ജന്മദിനത്തില് മോഹൻലാല്‍ ആശംസകള്‍ നേര്‍ന്നതിന്റെ സന്തോഷം പങ്കുവെച്ച് കൃഷ്ണ ശങ്കര്‍

നേരം എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടനാണ് കൃഷ്ണ ശങ്കര്‍. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുകയാണ് താരം. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാളായിരുന്നു.
പിറന്നാളിന് കൃഷ്ണ ശങ്കറിന് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണ് നടന് മോഹന്‍ലാല്‍ സമ്മാനിച്ചത്. ജന്മദിനത്തില് മോഹൻലാല്‍ ആശംസകള്‍ നേര്‍ന്നതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ്.
മോഹന്‍ലാലിന്റെ ജീവിതത്തില്‍ നിന്ന് തനിക്ക് വേണ്ടി തന്ന 27 സെക്കന്റ് ഇനി മുന്നോട്ട് പോകാനുള്ള പ്രാര്‍ത്ഥനയും, ഗുരുത്വവുമാണെന്നാണ് താരം പറയുന്നത്. ഒരു നടനാവണമെന്ന ആഗ്രഹം തന്നില്‍ ഉണ്ടാക്കിയത് മോഹന്‍ലാലാണെന്നും കൃഷ്ണ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
കൃഷ്ണ ശങ്കറിന്റെ കുറിപ്പ്
ഇന്നലെ എന്റെ ജന്മദിനത്തിന് ആശംസകളും പ്രാർത്ഥനകളും അറിയിച്ച എല്ലാവർക്കും നന്ദി. ഒരു നടൻ ആവണമെന്ന ആഗ്രഹമാണ് എന്നെ സിനിമയിൽ എത്തിച്ചത്. ആ ആഗ്രഹം എന്നിലേക്ക് വന്നത് കുട്ടിക്കാലം മുതൽ എന്നെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുന്ന ഈ മുഖമാണ്. അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്ന് എനിക്ക് വേണ്ടി തന്ന ഈ 27 സെക്കൻഡുകൾ ഇനിയുള്ള യാത്രയിൽ എനിക്ക് മുന്നോട്ട് പോവാനുള്ള പ്രാർത്ഥനയും അനുഗ്രഹവും ഗുരുത്വവുമായി ഞാൻ കാണുന്നു.
മോഹൻലാല്‍ നായകനായ റെഡ് വൈൻ എന്ന സിനിമയില്‍ കൃഷ്ണ ശങ്കര്‍ അഭിനയിച്ചിട്ടുണ്ട്
ബാലതാരമായി സിനിമയിൽ എത്തയതു മുതൽ ഇപ്പോൾ വരെയും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് കാവ്യ മാധവൻ. ചന്ദ്രനുദിയ്ക്കുന്ന ദിക്കിൽ എന്ന ചിത്രത്തിലൂടെയാണ്...
കഴിഞ്ഞ ദിവസമായിരുന്നു ഗുരുതര ആരോപണങ്ങളുമായി നടി വിൻസി അലോഷ്യസ് രംഗത്തെത്തിയത്. സൂത്രവാക്യം സിനിമയുടെ ലൊക്കേഷനിൽ വച്ച് ഷൈൻ മോശമായി പെരുമാറി എന്നായിരുന്നു...