Malayalam
ചൈനീസ് മുള പോലെയാണ് ജോജു ജോര്‍ജ്, മലയാള സിനിമയില്‍ തന്റെ ആത്മസമര്‍പ്പണം കൊണ്ട് വേരുറപ്പിച്ച ആളാണ്; തങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും കൃഷ്ണ ശങ്കര്‍
ചൈനീസ് മുള പോലെയാണ് ജോജു ജോര്‍ജ്, മലയാള സിനിമയില്‍ തന്റെ ആത്മസമര്‍പ്പണം കൊണ്ട് വേരുറപ്പിച്ച ആളാണ്; തങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും കൃഷ്ണ ശങ്കര്‍
മലയാളികള്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത താരമാണ് ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി എത്തി നടനായും സഹനടനായും എല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് താരം. ഇപ്പോഴിതാ ജോജു ജോര്‍ജിനെയും അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ പരിശ്രമങ്ങളെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ കൃഷ്ണ ശങ്കര്‍. ചൈനീസ് മുള പോലെ വര്‍ഷങ്ങളോളം പണിയെടുത്ത് മലയാള സിനിമയില്‍ വേരുറപ്പിച്ച നടനാണ് ജോജു ജോര്‍ജെന്നാണ് കൃഷ്ണ ശങ്കര്‍ പറയുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു നടന്‍ കുറിപ്പ് പങ്കുവെച്ചത്.
‘ചൈനീസ് മുളയ്ക്ക് ഒരു പ്രത്യേകതയുണ്ട്. അത് നട്ട്, ആദ്യത്തെ 5 വര്‍ഷം നമുക്ക് കാര്യമായ വളര്‍ച്ചയൊന്നും കാണാന്‍ പറ്റില്ല. പക്ഷെ അഞ്ചാം വര്‍ഷം അതിന്റെ വേര്, വെറും 6 ആഴ്ച കൊണ്ട് ഏകദേശം 80 അടി താഴേക്ക് വളര്‍ന്നിരിക്കുന്നത് കാണാം. ഈ വളര്‍ച്ച ശരിക്കും 6 ആഴ്ചയില്‍ ഉണ്ടായതല്ല.
ആ മരം അത്രയും നാള്‍ കൊണ്ട് അതിന്റെ ശക്തമായ വേരുകള്‍ ഉണ്ടാക്കിയെടുക്കുകയായിരുന്നു. അതുപോലെ, മലയാള സിനിമയില്‍ തന്റെ ആത്മസമര്‍പ്പണം കൊണ്ട് വേരുറപ്പിച്ച ആളാണ് ജോജു ജോര്‍ജ്,’ എന്നും കൃഷ്ണ ശങ്കര്‍ പറഞ്ഞു. ജോജു ജോര്‍ജ് തങ്ങള്‍ക്കെല്ലാം പ്രചോദനമാണെന്നും കൃഷ്ണ ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
1995ല്‍ മഴവില്‍ക്കൂടാരം എന്ന ചിത്രത്തിലൂടെയാണ് ജോജു സിനിമയിലെത്തിയത്. എന്നാല്‍ ജോജു 2010ലാണ് സഹതാരമായി മാറുന്നത്. പിന്നീട് ഒരു സെക്കന്റ് ക്ലാസ് യാത്ര, ലുക്കാ ചുപ്പി എന്നീ ചിത്രങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെടുകയും 2018ലെ ജോസഫിനും ചോലയ്ക്കും സംസ്ഥാന അവാര്‍ഡ് നേടുകയും ചെയ്തു. അതേ വര്‍ഷം തന്നെ ദേശീയ അവാര്‍ഡില്‍ പ്രത്യേക ജൂറി പരാമര്‍ശം നേടുകയും ചെയ്തു.
കാര്‍ത്തിക സുബ്ബരാജിന്റെ സംവിധാനത്തില്‍ ധനുഷ് നായകനായി എത്തുന്ന ജഗമേ തന്തിരത്തിലൂടെ തമിഴിലും ജോജു അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ചിത്രത്തില്‍ ഏറെ പ്രാധാന്യമുള്ള വേഷത്തിലാണ് ജോജു എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെ നിരവധി പേരാണ് ജോജുവിന്റെ സിനിമയോടുള്ള പ്രണയത്തെയും കഠിനാധ്വാനത്തെയും പുകഴ്ത്തിക്കൊണ്ട് രംഗത്തുവന്നത്.