Connect with us

പിറന്നാൾ ദിനത്തിൽ കൃഷ്ണ ശങ്കറിന് ഉഗ്രൻ പണികൊടുത്ത് അനുപ ;ഏറ്റെടുത്ത് സോഷ്യൽ മീഡിയ

News

പിറന്നാൾ ദിനത്തിൽ കൃഷ്ണ ശങ്കറിന് ഉഗ്രൻ പണികൊടുത്ത് അനുപ ;ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പിറന്നാൾ ദിനത്തിൽ കൃഷ്ണ ശങ്കറിന് ഉഗ്രൻ പണികൊടുത്ത് അനുപ ;ഏറ്റെടുത്ത് സോഷ്യൽ മീഡിയ

മലയാളത്തിൽ തരംഗം സൃഷ്ടിച്ച ചിത്രമാണ് 2015 -ൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ പ്രേമം. ഈ ചിത്രത്തിലൂടെ മലയാള സിനിമ ലോകത്തേക്ക് ചുവട് വെച്ച താരമാണ് അനുപമ പരമേശ്വരൻ. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയിലൊട്ടാകെ തരംഗമായി മാറിയ നടിയാണ് അനുപമ . നിവിന്‍ പോളിയുടെ നായികയായി സിനിമ രംഗത്ത് പ്രവേശിച്ച അനുപമ പിന്നീട് തമിഴിലും തെലുങ്കിലും തിളങ്ങി.

എന്നാലിപ്പോൾ ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തില്‍ നായികയായും അസിസ്റ്റന്റ് ഡയറക്ടറുമായി നടി എത്തുകയാണ്. സിനിമ സെറ്റിലെ വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് താരം. ഇൻസ്റ്റാഗ്രാമിലൂടെയാണ് താരം പങ്കുവെച്ചിരിക്കുന്നത് . ഒരടികുറിപ്പോടെയാണ് വീഡിയോ അനുപമ പങ്കുവെച്ചത് . കൃഷ്ണശങ്കറിനോട് കൊല്ലരുതെന്നും അനുപമ ആവശ്യപ്പെടുന്നുണ്ട്. ഏതായാലും നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

നടൻ കൃഷ്ണ ശങ്കറിന്റെ പിറന്നാള്‍ ദിനത്തിലെ വീഡിയോ ആണ് അനുപമ പങ്കുവെച്ചിരിക്കുന്നത് . അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ വസന്ത രജനി പുഷ്പം എന്ന പാട്ട് ഉൾപ്പെടുത്തി എഡിറ്റ് ചെയ്ത വീഡിയോ ആണ്അനുപമ പുറത്തുവിട്ടിരിക്കുന്നത് .

ജേക്കബ് ഗ്രിഗറി നായകനാവുന്ന ചിത്രത്തില്‍ അനു സിത്താര,നിഖില വിമല്‍ തുടങ്ങിയവരും അനുപമയ്‌ക്കൊപ്പം എത്തുന്നുണ്ട്.

krishna shanker- anupama- b-day- social media

More in News

Trending

Recent

To Top