ഇരുപത് ദിവസം കൊണ്ട് താടിയും മുടിയുമെല്ലാം വളര്‍ത്തി ഏറ്റവും വൃത്തികെട്ട രൂപത്തില്‍ എന്റെ മുന്നില്‍ വന്ന് നില്‍ക്കണമെന്നും രഞ്ജിത്ത് പറഞ്ഞു; തുറന്ന് പറഞ്ഞ് നന്ദു

രഞ്ജിത്ത് മോഹന്‍ലാല്‍ ചിത്രം സ്പിരിറ്റില്‍ അഭിനയിക്കാന്‍ തന്നെ വിളിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നടന് നന്ദു. പടത്തിന്റെ കാര്യം പറയാന്‍ ആദ്യം വിളിച്ചത് ശങ്കര്‍ രാമകൃഷ്ണനാണെന്നും പിന്നീടാണ് രഞ്ജിത്ത് വിളിച്ചതെന്നും നന്ദു അഭിമുഖത്തില്‍ പറയുന്നു.
‘മദ്യപാനിയായാണ് അഭിനയിക്കേണ്ടത്. നിനക്കീ കഥാപാത്രം കൂതറയായും അഭിനയിക്കാം വൃത്തിയായും അഭിനയിക്കാം. വൃത്തിയായി അഭിനയിച്ചാല്‍ ഈ ഒറ്റ സിനിമകൊണ്ട് നിന്റെ ജീവിതം മാറുമെന്നും രഞ്ജിത്ത് പറഞ്ഞു. ഇരുപത് ദിവസം കൊണ്ട് താടിയും മുടിയുമെല്ലാം വളര്‍ത്തി ഏറ്റവും വൃത്തികെട്ട രൂപത്തില്‍ എന്റെ മുന്നില്‍ വന്ന് നില്‍ക്കണമെന്നും രഞ്ജിത്ത് പറഞ്ഞു,’ നന്ദു പറയുന്നു.
മധുപാലിന്റെ ഒഴിമുറി എന്ന ചിത്രത്തിന് വേണ്ടി നന്നായി ഡയറ്റ് ചെയ്തിരുന്നതുകൊണ്ട് സ്പിരിറ്റിന് വേണ്ടി പ്രത്യേകം ഡയറ്റ് ചെയ്യേണ്ടി വന്നില്ലെന്നും നന്ദു പറഞ്ഞു. സിനിമയുടെ മുഴുവന്‍ കഥയും തനിക്ക് അറിയില്ലായിരുന്നുവെന്നും തിയേറ്ററില്‍ പോയി പടം കണ്ടപ്പോഴാണ് മുഴുവന്‍ കഥയും മനസ്സിലായതെന്നും നന്ദു പറയുന്നു.
‘എന്റെ ഒരു സീനിലാണ് സിനിമ അവസാനിക്കുന്നതെന്നോ ഇത്രയും പ്രാധാന്യമുള്ള കഥാപാത്രമാണ് ചെയ്തതെന്നോ അറിയില്ലായിരുന്നു. പടം കണ്ടപ്പോഴാണ് അതെല്ലാം മനസ്സിലായത്. കഥാപാത്രത്തിന് നല്കിയ പ്രാധാന്യം കണ്ടപ്പോള്‍ സന്തോഷം തോന്നിയിരുന്നു,’ നന്ദു കൂട്ടിച്ചേര്‍ത്തു.
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...