Malayalam
ദിലീപിന്റെ ചിത്രത്തിലേക്ക് സിദ്ദിഖിനെ ക്ഷണിച്ചില്ല! ജോഷിയെ അലട്ടിയത് ആ ഭയം! ഒടുവിൽ അത് സംഭവിച്ചു!
ദിലീപിന്റെ ചിത്രത്തിലേക്ക് സിദ്ദിഖിനെ ക്ഷണിച്ചില്ല! ജോഷിയെ അലട്ടിയത് ആ ഭയം! ഒടുവിൽ അത് സംഭവിച്ചു!
വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ സ്വന്തം സ്ഥാനം നേടിയ അഭിനേതാവാണ് സിദ്ദിഖ്. വലിയ വേഷങ്ങള്‍ ചെയ്യുന്നതിനോടൊപ്പം സിനിമയില്‍ കൊച്ചു വേഷങ്ങളും താന്‍ സ്വീകരിക്കാറുണ്ടെന്ന് പറയുകയാണ് സിദ്ദിഖ്.വലിയ ഒരു സംവിധായകന് വിളിച്ച് ചെറിയ ഒരു വേഷം തന്നാലും അത് താന്‍ ഒരുപാട് സന്തോഷത്തോടെ സ്വീകരിക്കും .അങ്ങനെ താന്‍ ചെയ്ത ചിത്രമാണ് ജോഷിയുടെ അവതാരം എന്നും നടന് പറയുന്നു. ദിലീപ് ചിത്രമായ അവതാരത്തില്‍ ഒരൊറ്റ രംഗത്തിലാണ് സിദ്ദിഖ് പ്രത്യക്ഷപ്പെട്ടത്.
സിദ്ദിഖിന്റെ വാക്കുകള്‍ ഇങ്ങനെ
,’അവതാരം’എന്ന സിനിമയില്‍ എന്നെ വിളിച്ചത് ഒരു രംഗത്തിന് വേണ്ടിയാണ്.ഞാന്‍ സിനിമയുടെ സെറ്റില്‍ പോയപ്പോള്‍ ജോഷി സാര്‍ പറഞ്ഞത് നിന്നെ എനിക്ക് ഇതിലേക്ക് വിളിക്കാന്‍ മടിയുണ്ടായിരുന്നുവെന്നാണ്.കാരണം അത്ര ചെറിയ വേഷമാണ് അത് കൊണ്ടാണ് താന്‍ നേരിട്ട് വിളിക്കാതിരുന്നതെന്ന്. നിന്നെ പോലെ ഒരു നടന് എന്നെ പോലെ ഒരു സംവിധായകന് മികച്ച സിനിമകളാണ് തരേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ പറഞ്ഞു അതിനെന്താ സാറിന് എന്നെ എപ്പോള്‍ വേണമെങ്കിലും ഏത് റോളിലേക്കും വിളിക്കാമല്ലോ.അതിന് ചെറിയ വേഷമെന്നോ വലിയ വേഷമെന്നോ ഇല്ല അത് ഒരു സന്തോഷമാണ്.അങ്ങനെ ചെയ്ത ഒരു സിനിമയായിരുന്നു’അവതാരം’.അതില്‍ ഒറ്റ സീനിലാണ് അഭിനയിച്ചതെങ്കിലും ആ ക്യാരക്ടര്‍ മികച്ചതാക്കാന്‍ ജോഷി സാര്‍ പറഞ്ഞു തന്ന വസ്ത്രമാണ് സ്വീകരിച്ചത്.ഒരു ചെറിയ വേഷമാണെങ്കില്‍ പോലും ജോഷി സാറൊക്കെ അത്രയും പ്രധാന്യമാണ് ഒരു കഥാപാത്രത്തിന് നല്‍കുന്നത് അത് കൊണ്ടാണ് അത്തരം ചെറിയ വേഷങ്ങള്‍ സ്വീകരിക്കുന്നതും’.
