Connect with us

ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമാണ്;’എന്റെ ‘ക്രൈം പാര്‍ട്ണര്‍ക്ക്’ ജന്മദിനാശംസകള്‍

Malayalam

മലയാള നടി മല്ലിക സുകുമാരന്റെ 66-ാം ജന്മദിനമാണ് ഇന്ന്. പിറന്നാള്‍ ദിനത്തില്‍ അമ്മയ്ക്ക് ആശംസകള്‍ നേരുകയാണ് മകന്‍ പൃഥ്വിരാജും ഇന്ദ്രജിത്തും മരുമകള്‍ പൂര്‍ണിമയും

ജീവിതത്തിലെ ‘എന്റെ ‘ക്രൈം പാര്‍ട്ണര്‍ക്ക്’ ജന്മദിനാശംസകള്‍. ഏറ്റവും സ്മാര്‍ട്ടും കൂളും രസികയുമായ അമ്മയും അമ്മായിയമ്മയും മുത്തശ്ശിയുമൊക്കെയാണ് നിങ്ങള്‍. ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു,’ എന്നാണ് പൂര്‍ണിമ കുറിച്ചത്. ജീവിതത്തിലെ റോള്‍ മോഡലാണ് തനിക്ക് മല്ലിക സുകുമാരന്‍ എന്ന് മുന്‍പൊരിക്കല്‍ പൂര്‍ണിമ പറഞ്ഞിരുന്നു. പൂര്‍ണിമയ്ക്ക് മാത്രമാല്ല, ഇന്ദ്രജിത്തിനും പൃഥിരാജിനും സുപ്രിയയ്ക്കുമൊക്കെ റോള്‍ മോഡല്‍ തന്നെയാണ് മല്ലിക എന്ന അമ്മ. ഉറച്ച തീരുമാനങ്ങളും കാഴ്ചപ്പാടുകളും നിലപാടുകളും കൊണ്ട് ശ്രദ്ധേയമായ വ്യക്തിത്വമാണ് മല്ലിക സുകുമാരന്‍.

അമ്മയ്ക്ക് ഒപ്പമുള്ള ഒരു പഴയചിത്രം പങ്കുവച്ചുകൊണ്ടാണ് പൃഥ്വി ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.പൂര്‍ണിമയ്ക്കും പൃഥ്വിരാജിനും പിറകെ ഇന്ദ്രജിത്തും സുപ്രിയയുമെല്ലാം അമ്മയ്ക്ക് ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

More in Malayalam

Trending

Recent

To Top