Connect with us

വിട്ട് കൊടുക്കാൻ തയ്യാറല്ല ആവശ്യമുളളവർ എന്റെ വില മനസിലാക്കി എത്തും! ഇല്ലെങ്കിൽ! കാല് പിടിക്കണോ?

Malayalam

വിട്ട് കൊടുക്കാൻ തയ്യാറല്ല ആവശ്യമുളളവർ എന്റെ വില മനസിലാക്കി എത്തും! ഇല്ലെങ്കിൽ! കാല് പിടിക്കണോ?

വിട്ട് കൊടുക്കാൻ തയ്യാറല്ല ആവശ്യമുളളവർ എന്റെ വില മനസിലാക്കി എത്തും! ഇല്ലെങ്കിൽ! കാല് പിടിക്കണോ?

അടുത്തിടെ വിജയ് യേശുദാസ് ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദം അണയാതെ കത്തി നിൽക്കുകയാണ്. താനിനി മലയാള സിനിമയിൽ പാടില്ല എന്ന് അദ്ദേഹം പറഞ്ഞിരുന്നു. അർഹിക്കുന്ന അംഗീകാരം മലയാള ഗായക രംഗത്തുള്ളവർക്ക് കിട്ടുന്നില്ല എന്ന വിമർശനം ഉയർത്തിയായിരുന്നു വിജയ് അങ്ങനെ പറഞ്ഞത്. മലയാള സിനിമയില്‍ പാടില്ലെന്നും മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ലെന്നും വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം തുറന്നു പറഞ്ഞത്.നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നിൽക്കെ നിർണ്ണായകമായ വെളിപ്പെടുത്തലാണ് വിജയ് നടത്തിയത്.പിന്നണി ഗാന രംഗത്ത് 20 വർഷം പൂർത്തിയാക്കിയ വേളയിലാണ് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത് . .വന്‍ ചര്‍ച്ചകള്‍ക്കാണ് വിജയ്യുടെ ഈ വാക്കുകള്‍ വഴിയൊരുക്കിയത്.വിജയ് യേശുദാസിനെ പിന്തുണച്ചും വിമര്‍ശിച്ചും പലരും രംഗത്ത് എത്തി.

മികച്ച ഗാനങ്ങൾ സമ്മാനിക്കുന്ന ഗായകന്റെ ഇത്തരത്തിലുളള നിലപാട് പ്രേക്ഷകരെ അക്ഷരം പ്രതി ഞെട്ടിച്ചിരുന്നു. ഇപ്പോഴിത പ്രചരിച്ച റിപ്പോർട്ടിൽ കൂടുതൽ തിരുത്തുമായി വിജയ് യേശുദാസ് രംഗത്തെത്തിയിരിക്കുകയാണ്. മാധ്യമം കുടുംബത്തിന് നൽകിയ അഭിമുഖത്തിലാണ് നടൻ ഇക്കാര്യം തുറന്ന് പറ‍ഞ്ഞത്. കൂടാതെ തനിയ്ക്ക് നേരെ ഉയർന്ന് വന്ന വിമർശനങ്ങൾക്കും താരം മറുപടി നൽകിയിട്ടുണ്ട്.

അഭിമുഖത്തിനിടെ നടത്തിയൊരു പരാമർശം അവർ ഹൈലൈറ്റായി നൽകുകയായിരുന്നു. കുറെ കാര്യങ്ങൾ പറഞ്ഞതിന്റെ കൂട്ടത്തിൽ ഇതും പറഞ്ഞു. പക്ഷേ, അതവർ ആഘോഷമാക്കി. തുടർന്നാണത് മാധ്യമങ്ങളിൽ വാർത്തയായതെന്നും വിജയ് യേശുദാസ് പറയുന്നു. ഇനി മലയാളത്തിൽ പാടില്ലെന്നത് നേരത്തെ എടുത്ത തീരുമാനമാണ്. അതിനർത്ഥം മലയാള സിനിമകളിൽ നിന്ന് പൂർണമായി വിട്ടുനിൽക്കുകയെന്നല്ല. എന്നെ ആവശ്യമുളളവർ എന്റെ വില മനസിലാക്കി വരികയാണെങ്കിൽ അവരുമായി ഇനിയും സഹകരിയ്ക്കുമെന്നും വിജയ് യേശുദാസ് കൂട്ടിച്ചേർത്തു.

ഗായകനും പിതാവുമായ കെ.ജെ യേശുദാസിന്റെ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ താൻ ​ഗായകനാകില്ല എന്ന ആക്ഷേപങ്ങൾക്ക് ഇനി പ്രതികരിക്കാനില്ലെന്നും വിജയ് വ്യക്തമാക്കി. . ഒരുപാട് തവണ അതിന് മറുപടി നൽകിക്കഴിഞ്ഞു. ഇനിയും അതിൽ പ്രതികരണത്തിനില്ല. 20 വർഷത്തെ കരിയറും ​ഗാനങ്ങളുമാണ് അതിനുളള മറുപടി. കരിയറിന്റെ തുടക്കത്തിൽ ഉച്ചാരണ ശുദ്ധിയെക്കുറിച്ച് പരാതികൾ ഉയർന്നപ്പോൾ കഠിനമായ പരിശ്രമത്തിലൂടെയാണ് അത് മറികടന്നതെന്നും വിജയ് യേശുദാസ് പറയുന്നു

Continue Reading
You may also like...

More in Malayalam

Trending

Recent

To Top