Connect with us

ആക്രമിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തത് നിങ്ങളുടെ ഒരു സ്ഥിരം വിനോദമാണ്! നിര്‍വികാരമായാണ് നിങ്ങള്‍ കാര്യങ്ങളെ , നാണമില്ലേ!!

Malayalam

ആക്രമിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തത് നിങ്ങളുടെ ഒരു സ്ഥിരം വിനോദമാണ്! നിര്‍വികാരമായാണ് നിങ്ങള്‍ കാര്യങ്ങളെ , നാണമില്ലേ!!

ആക്രമിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തത് നിങ്ങളുടെ ഒരു സ്ഥിരം വിനോദമാണ്! നിര്‍വികാരമായാണ് നിങ്ങള്‍ കാര്യങ്ങളെ , നാണമില്ലേ!!

ഗാര്‍ഹിക പീഡന വിവരം അറിയിക്കാന്‍ വനിതാ കമ്മീഷനെ ബന്ധപ്പെട്ട യുവതിയോട് ക്ഷുഭിതയായി വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈനെ വിമര്‍ശിച്ച് നടി രേവതി സമ്പത്ത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു വിമര്‍ശനം.

എത്ര നിര്‍വികാരമായാണ് നിങ്ങള്‍ കാര്യങ്ങളെ കാണുന്നത്. ഇങ്ങനെ സംഭവിക്കുന്നത് ആദ്യമായല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആക്രമിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തത് നിങ്ങളുടെ ഒരു സ്ഥിരം വിനോദമാണ്. എന്തെങ്കിലും പ്രശ്നം അറിയിക്കാന്‍ വനിത കമ്മിഷനെ സമീപിച്ച ഞാന്‍ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ അനുഭവിച്ച കാര്യമാണിതെന്ന് രേവതി കുറിച്ചു.

‘നാണമില്ലേ വനിത കമ്മീഷന്? എന്തുമാത്രം നിര്‍വികാരമായാണ് നിങ്ങള്‍ കാര്യങ്ങളെ കാണുന്നത്. ഇങ്ങനെ സംഭവിക്കുന്നത് ആദ്യമായല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആക്രമിക്കപ്പെട്ട സ്ത്രീകളെ കുറ്റപ്പെടുത്തത് നിങ്ങളുടെ ഒരു സ്ഥിരം വിനോദമാണ്. എന്തെങ്കിലും പ്രശ്നം അറിയിക്കാന്‍ വനിത കമ്മിഷനെ സമീപിച്ച ഞാന്‍ ഉള്‍പ്പടെയുള്ള സ്ത്രീകള്‍ അനുഭവിച്ച കാര്യമാണിത്.

ഇത് അതി ക്രൂരമായ ടോര്‍ച്ചറിങ്ങാണ്. ആക്രമിക്കപ്പെട്ടവരെ അപമാനിക്കുകയും അവരുടെ സ്വകാര്യതയെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടുകയും ചെയ്യുന്നത് നിങ്ങളുടെ സ്ഥിരം നാടകമാണ്. ഇത്തരം ഹീന പ്രവൃത്തികള്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ എത്രയും പെട്ടന്ന് തന്നെ നിയമ നടപടികള്‍ സ്വീകരിക്കേണ്ടതാണ്. വിഷത്തിന് തുല്യമായ എം സി ജോസഫൈനെ എത്രയും പെട്ടന്ന് തന്നെ സ്ഥാനത്ത് നിന്ന് മാറ്റണം. കൂടാതെ അവര്‍ എത്രയും പെട്ടന്ന് തന്നെ മാപ്പ് പറയുകയും വേണം. ഇത് കുറച്ച് കൂടിപ്പോയി. ഇനി ഇങ്ങനെ ഉണ്ടാവരുത്.’

Continue Reading
You may also like...

More in Malayalam

Trending