Connect with us

ഒരു സെക്കന്റിനുള്ളിലുള്ള മമ്മൂട്ടിയുടെ ആ മാറ്റം, ശരിക്കും ഞെട്ടിപ്പോയി; ഗൗതമിയ്ക്കുണ്ടായ അമ്പരപ്പിക്കുന്ന അനുഭവം !

Malayalam

ഒരു സെക്കന്റിനുള്ളിലുള്ള മമ്മൂട്ടിയുടെ ആ മാറ്റം, ശരിക്കും ഞെട്ടിപ്പോയി; ഗൗതമിയ്ക്കുണ്ടായ അമ്പരപ്പിക്കുന്ന അനുഭവം !

ഒരു സെക്കന്റിനുള്ളിലുള്ള മമ്മൂട്ടിയുടെ ആ മാറ്റം, ശരിക്കും ഞെട്ടിപ്പോയി; ഗൗതമിയ്ക്കുണ്ടായ അമ്പരപ്പിക്കുന്ന അനുഭവം !

മലയാളത്തില്‍ സൂപ്പര്‍ താരങ്ങളോടൊപ്പം മികച്ച കഥാപാത്രങ്ങള്‍ ചെയ്ത തെന്നിന്ത്യൻ നായികയാണ് ഗൗതമി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ഗൗതമി മികച്ച കഥാപാത്രങ്ങളായിട്ടുണ്ട്. ധ്രുവം, സുകൃതം, അയലത്തെ അദ്ദേഹം, ചുക്കാന്‍, ജാക്ക്‌പോട്ട്, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗൗതമി ചെയ്ത വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഗൗതമിയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട വേഷമാണ് സുകൃതത്തിലെ മാലിനി എന്ന കഥാപാത്രം. ക്യാന്‍സര്‍ രോഗിയായ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമായിരുന്നു ഗൗതമിയ്ക്ക് കിട്ടിയിരുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിയുമൊത്ത് അഭിനയിച്ചപ്പോഴുള്ള ഓര്‍മ്മകള്‍ പങ്കുവെച്ച് ഗൗതമി ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2020 മെയില്‍ നല്‍കിയ അഭിമുഖത്തിലാണ് ഗൗതമി മമ്മൂട്ടിയുമൊത്തുള്ള അഭിനയ അനുഭവം പങ്കുവെച്ചത്.

മമ്മൂട്ടി സാര്‍ കാണുമ്പോള്‍ വളരെ സീരിയസ്സായ ഒരാളാണെന്ന് തോന്നും. എന്നാല്‍ സെറ്റില്‍ അദ്ദേഹം എപ്പോഴും തമാശയൊക്കെ പറഞ്ഞിരിക്കുന്നയാളാണ്. ഞാന്‍ ശരിക്കും ഞെട്ടിപ്പോയിരുന്നു.
സെറ്റില്‍ ഇരുന്ന് അദ്ദേഹം പാട്ടു പാടുമായിരുന്നു. ആ സമയത്ത് ഞങ്ങളോട് അദ്ദേഹം തന്നെ പറയും എനിക്ക് പാടാന്‍ ഒന്നും അറിയില്ല, നിങ്ങള്‍ ചെവി പൊത്തിക്കോളൂ എന്നൊക്കെ. എപ്പോഴും തമാശ പറഞ്ഞുകൊണ്ടേയിരിക്കും.

സുകൃതം സിനിമയില്‍ അഭിനയിക്കുന്ന സമയം. വളരെ സീരിയസായ കഥാപാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിലൊരു സീന്‍ എടുത്തുകൊണ്ടിരിക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗത്തിന്റെ അവശതകളോടെ മമ്മൂക്ക കട്ടിലില്‍ കിടക്കുന്നു. ഞങ്ങള്‍ തമ്മിലുള്ള വളരെ ഇമോഷണലായ സീന്‍ ചിത്രീകരിക്കുന്ന രംഗമായിരുന്നു.

കിടക്കുമ്പോഴും അദ്ദേഹം എന്തൊക്കെയോ തമാശയൊക്കെ പറഞ്ഞിരിക്കുകയാണ്. അദ്ദേഹത്തിന് മുന്നില്‍ ഒരു ക്ലാപ്പ് ബോര്‍ഡ് വെച്ചിട്ടുണ്ടായിരുന്നു. അദ്ദേഹം അപ്പോഴും ചിരിക്കുന്നു, തമാശ പറയുന്നു, സെറ്റിലുള്ളവരെല്ലാം അത് കേട്ട് ചിരിക്കുന്നു. ക്ലാപ്പ് ബോര്‍ഡ് അടിച്ച് ആക്ഷന്‍ പറയുമ്പോഴേക്കും അദ്ദേഹത്തിന്റെ മുഖം മാറി. അത്രയും ഇമോഷണലായ ഭാവം മുഖത്ത് വന്നു. അതും ഒറ്റ സെക്കന്റില്‍. ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണത്,’ ഗൗതമി പറഞ്ഞു.

മോഹന്‍ലാലിനും സുരേഷ് ഗോപിയ്ക്കും ഒപ്പം അഭിനയിച്ചതിനെക്കുറിച്ചും ഗൗതമി മനസ്സു തുറന്നിരുന്നു. മോഹന്‍ലാല്‍ സെറ്റില്‍ എപ്പോഴും വളരെ ഫ്രീയായി തമാശയൊക്കെ പറഞ്ഞ് ഇടപെടുന്നയാളാണെന്നും അദ്ദേഹം അഭിനയിക്കുകയാണെന്ന് തോന്നുക പോലുമില്ലെന്നും ഗൗതമി പറഞ്ഞു. സ്‌ക്രീനില്‍ കാണുമ്പോഴാണ് വ്യത്യാസം മനസ്സിലാകുന്നതെന്നും ഗൗതമി കൂട്ടിച്ചേര്‍ത്തു.

സുരേഷ് ഗോപിയോടൊപ്പം ചുക്കാന്‍ എന്ന സിനിമയിലാണ് താന്‍ അഭിനയിച്ചതെന്നും വളരെ സോഫ്റ്റായ പെരുമാറ്റമാണ് സുരേഷ് ഗോപിയുടേതെന്നും ഗൗതമി പറഞ്ഞു.

ABOUT MAMMOOTTY

More in Malayalam

Trending

Recent

To Top