Connect with us

ശോഭനയെപ്പോലെ എന്തുകൊണ്ട് ചെയ്തില്ല ? ; നർത്തകിയായത് കൊണ്ട് സിനിമയിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ ; മനോഹരമായ തുറന്നുപറച്ചിലുമായി ലക്ഷ്മി

Malayalam

ശോഭനയെപ്പോലെ എന്തുകൊണ്ട് ചെയ്തില്ല ? ; നർത്തകിയായത് കൊണ്ട് സിനിമയിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ ; മനോഹരമായ തുറന്നുപറച്ചിലുമായി ലക്ഷ്മി

ശോഭനയെപ്പോലെ എന്തുകൊണ്ട് ചെയ്തില്ല ? ; നർത്തകിയായത് കൊണ്ട് സിനിമയിൽ നേരിടേണ്ടി വന്ന വെല്ലുവിളികൾ ; മനോഹരമായ തുറന്നുപറച്ചിലുമായി ലക്ഷ്മി

ഇന്നും മലയാളി സിനിമാ പ്രേമികളുടെ ഇഷ്ട നായികയും നർത്തകിയുമാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലൂടെയും സിനിമയ്ക്കകത്തും പുറത്തുമുള്ള നൃത്ത പരിപാടികളിലൂടെയും ആരാധകരെ സമ്പാദിക്കാൻ ലക്ഷമിയ്ക്ക് സാധിച്ചു. ലോഹിദാദാസ് സംവിധാനം ചെയ്ത അരയന്നങ്ങളുടെ വീട് എന്ന സിനിമയിലൂടെയാണ് ലക്ഷ്മി മലയാളത്തിലേക്കെത്തിക്കുന്നത്. പിന്നീട് നായികയായും സഹനടിയായും ‘അമ്മ വേഷത്തിലുമൊക്കെ തകർത്തഭിനയിച്ച താരം ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ല. എന്നാൽ, നൃത്തം എന്ന ദൈവീക കലയുമായി ജീവിതം ആസ്വാദ്യകരമാക്കുകയാണ് താരമിപ്പോൾ.

നൃത്തത്തിന്റെ കാര്യത്തിൽ മലയാളികൾ ആദ്യം ഓർക്കുക ഒരുപക്ഷെ ശോഭനയെയാകും. ഇപ്പോഴും അഭിനയത്തിൽ സജീവമല്ലെങ്കിലും ശോഭനയ്ക്ക് ആരാധകർ ഏറെയാണ്. ഒരു അഭിമുഖത്തിൽ ശോഭനയെ താരതമ്യപ്പെടുത്തി ചോദിച്ച ചോദ്യത്തിന് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞ മറുപടിയാണ് ശ്രദ്ധ നേടിയിരിക്കുന്നത്. ശോഭനയൊക്കെ സ്വന്തം നൃത്തശിൽപ്പങ്ങൾ സംവിധാനം ചെയ്യുന്നു. വായിക്കുകയും എഴുതുകയും ചെയ്യുന്ന ലക്ഷ്മി അതിൽ നിന്നെല്ലാം മാറി നടക്കുന്നു ? എന്നായിരുന്നു ഒരു പ്രമുഖ മാധ്യമത്തിന്റെ അവതാരകൻ ലക്ഷ്മിയോട് ചോദിച്ച ചോദ്യം.

മറുപടിയായി ലക്ഷ്മി പറഞ്ഞതിങ്ങനെയാണ്… എനിക്ക് നൃത്തത്തിലുള്ള താൽപര്യം ഗവേഷണത്തിലാണ്. ശുദ്ധമായ ക്ലാസിക്കൽ നൃത്തത്തിലാണ് ഇഷ്ടം. മൈസൂർ വൊഡയാർ രാജാക്കൻമാരുടെ കലാസാംസ്കാരിക രംഗത്തെ സംഭാവനയെക്കുറിച്ച് ഗവേഷണം നടത്തി. 600 വർഷത്തെ ചരിത്രമുള്ളവരാണ് ആ കുടുംബം. അവരുടെ അപൂർവമായ രചനകളെക്കുറിച്ചും പഠിച്ചു. മണിപ്പാൽ യൂണിവേഴ്സിറ്റിക്ക് വേണ്ടി ‘ദാസ സാഹിത്യം’ എന്ന വിഷയത്തിൽ പ്രോജക്ട് ചെയ്തു. പുരന്ദരദാസ, കനകദാസ എന്നിവരുടെ കൃതികളെക്കുറിച്ചായിരുന്നു ഇത്.

ഇപ്പോൾ നമ്മൾ വളരെ ആധുനികമായ ചിന്തകളെക്കുറിച്ച് പറയുമ്പോൾ അന്നത്തെ കാലത്ത് അവർ ആ ചിന്താരീതി പ്രാവർത്തികമാക്കിയവരാണ്. ഇപ്പോൾ സ്വാതിതിരുനാളിന്റെ ഉൽസവ പ്രബന്ധത്തെക്കുറിച്ചുള്ള ഗവേഷണത്തിലാണ് ഞാൻ . തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് പാടുന്ന കീർത്തനങ്ങളടങ്ങിയ സംഗീത സമുച്ചയമാണ് ഉത്സവപ്രബന്ധം. അതെല്ലാം സ്വാതിതിരുനാളിന്റെ കൃതികളാണ്. 10 കീർത്തനങ്ങൾ 10 ദിവസം. ദീർഘമായ കീർത്തനങ്ങളാണിത്.

ഇത്രയുമൊക്കെ നൃത്തത്തിൽ പഠനം നടത്തുന്ന ലക്ഷ്മി എന്തുകൊണ്ട് ഒരു നൃത്തവിദ്യാലയം തുടങ്ങാതിരുന്നു എന്ന ചോദ്യത്തിനും താരത്തിന് മറുപടിയുണ്ട്. എന്റെ ഇഷ്ടങ്ങൾ ഡാൻസും തിയറ്ററും മറ്റ് ആർട്ട് ഫോംസുമാണ്.തിയറ്ററിൽ ഞാൻ ഒരു കാഴ്ചക്കാരി മാത്രമാണ്. കൂടുതലും വായിക്കാനും എഴുതാനുമാണ് താൽപര്യം.

ഒരു വിദ്യാലയം നടത്താനുള്ള ക്ഷമ എനിക്കില്ല. അത് ക്രിയേറ്റിവിറ്റി കൊണ്ട് മാത്രം ചെയ്യാവുന്ന കാര്യമല്ല. ഭരണപരമായും മറ്റും അതിൽ ഇടപെടണം. അതൊരു ദീർഘകാല കമ്മിറ്റ്മെന്റാണ്. ശിഷ്യരോടുള്ള കടമ പാലിക്കാൻ കഴിയുന്നില്ലെങ്കിൽ അതിലേക്ക് ഇറങ്ങരുത്.

നർത്തികമാർ നിശ്ചയമായും വായിച്ചിരിക്കേണ്ട രണ്ടു പുസ്തകങ്ങളെക്കുറിച്ചും ലക്ഷ്മി തുറന്നു പറഞ്ഞു.
ലീലാ സാംസന്റെ രുക്മിണിദേവി അരുണ്ഡേലിനെക്കുറിച്ചുള്ള പുസ്തകമാണ് ആദ്യം താരം പറഞ്ഞത് . മറ്റൊന്ന് ബാലസരസ്വതിയെക്കുറിച്ചുള്ള കൃതികളാണ്.

ദേവദാസി സമ്പ്രദായത്തിന്റെ പിൻമുറക്കാരിയായി വന്ന് ഭരതനാട്യത്തെ അടിമുടി പരിഷ്കരിച്ച ഇതിഹാസമാണ് ബാലസരസ്വതി. ലീലാ സാംസന്റെ തന്നെ ‘റിഥം ഇൻ ജോയ്’ ഒരു നല്ല വായനാനുഭമാണ്. അത് എവിടെ നിന്ന് കിട്ടിയാലും വായിച്ചിരിക്കണമെന്നാണ് ലക്ഷ്മിയ്ക്ക് പറയാനുള്ളത്.

സിനിമയിൽ അഭിനയിക്കുന്ന നർത്തകിമാരിൽ ഏറെ ഇഷ്ടം എന്ന വളരെ രസകരമായ ചോദ്യത്തിനും മടികൂടാതെ ഉത്തരമെത്തി. മാധുരി ദീക്ഷിതിനോട് വലിയ ആരാധനയുണ്ട്. അവരുടെ ചലനങ്ങൾ വിസ്മയകരമാണ്. വലിയ എനർജിയുള്ള ചുവടുകൾ. ഭാനുപ്രിയയും ശോഭന മാഡവും പ്രിയപ്പെട്ടവരാണ്. നർത്തകിയല്ലെങ്കിലും രേഖയാണ് സിനിമയിലെ നൃത്തം കൊണ്ട് അത്ഭുതപ്പെടുത്തിയത്. വല്ലാത്തൊരു ലയമാണ് രേഖയുടെ നൃത്തമെന്നും ലക്ഷ്മി അഭിപ്രായപ്പെട്ടു.

ഒരു നർത്തകിയായത് കൊണ്ട് സിനിമയിൽ ഉണ്ടായ ഗുണവും ദോഷവും എന്താണെന്നും ലക്ഷ്മി പറഞ്ഞു. രണ്ടും ഇരുതല മൂർച്ചയുള്ള വാളാണ്. പണ്ട് എനിക്ക് ഒരു ഡയലോഗിൽ സംശയമുണ്ടെങ്കിൽ കണ്ണ് അറിയാതെ ചിമ്മുന്ന സ്വഭാവമുണ്ടായിരുന്നു. സിനിമയിൽ അതൊരു പ്രശ്നമാണ്. നർത്തകി പലപ്പോഴും പുരിക ചലനങ്ങൾ കൂടുതലായി ഉപയോഗിക്കുന്നവരാണ്. എന്നാൽ സിനിമയിൽ അത് ആവശ്യമില്ല. നല്ല നർത്തകിയായതുകൊണ്ട് നല്ല നടിയാകാനോ നല്ല നടിയായതുകൊണ്ട് നല്ല നർത്തകിയാകാനോ കഴിയില്ല. പക്ഷേ, എന്റെ സിനിമയും നൃത്തവും രണ്ടു വഴിക്കു തന്നെ നടന്നു, എന്നാണ് ലക്ഷ്മി പറഞ്ഞത് .

about lekshmi gopalaswami

More in Malayalam

Trending

Recent

To Top