Connect with us

മലയാളികളുടെ ഈ പ്രിയ ഗായികയെ മനസ്സിലായോ!; വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേ ഇപ്പോഴും സംഭവിച്ചിട്ടുള്ളൂ എന്ന് ആരാധകര്‍

Malayalam

മലയാളികളുടെ ഈ പ്രിയ ഗായികയെ മനസ്സിലായോ!; വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേ ഇപ്പോഴും സംഭവിച്ചിട്ടുള്ളൂ എന്ന് ആരാധകര്‍

മലയാളികളുടെ ഈ പ്രിയ ഗായികയെ മനസ്സിലായോ!; വളരെ ചെറിയ മാറ്റങ്ങള്‍ മാത്രമേ ഇപ്പോഴും സംഭവിച്ചിട്ടുള്ളൂ എന്ന് ആരാധകര്‍

മലയാളികളുടെ പ്രിയഗായികയാണ് കെ എസ് ചിത്ര. നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളിലൂടെ കേരളത്തിന്റെ വാനമ്പാടി ആയി. ഇപ്പോഴിതാ ചിത്രയുടെ കുട്ടിക്കാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചെറിയ മാറ്റങ്ങള്‍ മാത്രമേ ചിത്രക്ക് ഇപ്പോള്‍ സംഭവിച്ചിട്ടുള്ളൂ എന്നാണ് ആരാധകര്‍ പറയുന്നത്.

തെന്നിന്ത്യന്‍ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങള്‍ ചിത്ര ആലപിച്ചിട്ടുണ്ട്. ഇതിനു പുറമേ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണ ലഭിച്ച ചിത്രക്ക് വിവിധ സംസ്ഥാന സര്‍ക്കാരുകളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2005-ലാണ് ചിത്രയ്ക്ക് പദ്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഈ വര്‍ഷം പദ്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം ചിത്രയെ ആദരിച്ചിരുന്നു.

അതേസമയം, ഈ അടുത്ത് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ലോക്ഡൗണ്‍ വിശേഷങ്ങള്‍ ചിത്ര പങ്കുവെച്ചിരുന്നു. സത്യം പറഞ്ഞാല്‍ എനിക്കു ബോറടിച്ചിട്ടേയില്ല. സിംഗപ്പൂരില്‍ റിയാലിറ്റി ഷോയുടെ ഷൂട്ട് കഴിഞ്ഞ് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് രണ്ടിനാണു തിരിച്ചെത്തിയത്. വിദേശയാത്ര കഴിഞ്ഞെത്തിയവരുടെ വീടുകള്‍ക്കു മുന്നില്‍ പതിക്കുന്ന പോസ്റ്റര്‍ എന്റെ വീട്ടിലും ചെന്നൈ കോര്‍പറേഷന്‍ പതിച്ചു. ഞാനും വിജയേട്ടനും കൂടെയുള്ള രണ്ടുപേരും പിന്നെ വീടിനുള്ളിലൊതുങ്ങി. ആദ്യത്തെ ഒരാഴ്ച നന്നായി ഉറങ്ങി. തിരക്കുകള്‍ക്കിടയില്‍ ലഭിച്ച ബ്രേക്ക് പോലെ ആസ്വദിച്ചു. പിന്നീട് മനസ്സിനെ അസ്വസ്ഥമാക്കുന്ന വാര്‍ത്തകള്‍ കേട്ടുതുടങ്ങി.

അതിനിടെയാണ് എസ്പിബി സര്‍ വിളിച്ചത്. അദ്ദേഹം തെലുങ്കില്‍ തയാറാക്കിയ കോവിഡ് ബോധവല്‍ക്കരണ ഗാനങ്ങള്‍ മലയാളത്തിലാക്കി വോയ്‌സ് മെസേജ് ചെയ്യണമെന്നു പറയാനായിരുന്നു വിളി. അതില്‍ കോവിഡ് മുന്നണിപ്പോരാളികളെ അഭിവാദ്യം ചെയ്യുന്ന പാട്ട് ഞാന്‍ പാടുകയും ചെയ്തു. എസ്പിബി സാറിന്റെ സംഗീതത്തില്‍ അവസാനമായി ഞാന്‍ പാടിയ പാട്ട്. മുക്കും എന്തെങ്കിലുമൊക്കെ ചെയ്തുകൂടേ എന്ന ചിന്ത വന്നു. പാട്ടുകാരുടെ വാട്‌സാപ് ഗ്രൂപ്പില്‍ അതു പങ്കുവച്ചു. അങ്ങനെയാണ്, ‘ലോകം മുഴുവന്‍ സുഖം പകരാനായ്’ എന്ന കൂട്ടായ്മയുടെ പാട്ടു പിറന്നത്.

ശ്രുതിയും താളവും സെറ്റ് ചെയ്ത് അയച്ചുകൊടുത്തതിനനുസരിച്ച് എല്ലാവരും പാടുകയായിരുന്നു. അതിനു സമൂഹമാധ്യമങ്ങളില്‍ ലഭിച്ച വലിയ സ്വീകരണം ആവേശമായി. ശ്രീകുമാരന്‍ തമ്പി സാറിന്റെ ഭാര്യ രാജിച്ചേച്ചി എഴുതി, ശരത് സംഗീതസംവിധാനം നിര്‍വഹിച്ച കോവിഡ് ആല്‍ബം ആ ആവേശത്തിന്റെ ബലത്തില്‍ ചെയ്തതാണ്. എസ്പിബി സാറും ശങ്കര്‍ മഹാദേവന്‍ സാറും അതില്‍ പാടി. പിന്നീട് ഇത്തരം ഒരുപാടു ശ്രമങ്ങളുടെ ഭാഗമായി. യുഎസ് ആസ്ഥാനമായ എജുരാഗ എന്ന സംഗീത പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ സംഗീത ക്ലാസ് തുടങ്ങി. അതു തുടരുന്നു. പിന്നെ, ചെറിയ വ്യായാമമൊക്കെയായി എനിക്കു വേണ്ടി കുറച്ചുസമയം ചെലവഴിക്കാനായി എന്നും ചിത്ര പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top