Connect with us

ഗര്‍ഭിണിയായിരിക്കെ സഞ്ജയിയുടെ അമ്മ ഒരു വസ്ത്രം സമ്മാനിച്ചു, തനിക്ക് ഫിറ്റായിരുന്നില്ല ഇതോടെ സഞ്ജയ് തന്റെ മുഖത്തടിക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടു; കരിഷ്മയുടെ വെളിപ്പെടുത്തല്‍

Malayalam

ബോളിവുഡ് താരസുന്ദരി കരിഷ്മ കപൂറിന്റെ വിവാഹ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. നടന്‍ അഭിഷേക് ബച്ചനുമായുള്ള ബന്ധം വിവാഹത്തിന്റെ അരികില്‍ വരെ എത്തിയ ശേഷമാണ് പിരിയുന്നത്.

ബിസിനസുകാരനായ സഞ്ജയ് കപൂറിനെയായിരുന്നു കരിഷ്മ പിന്നീട് വിവാഹം കഴിച്ചത്. എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞതും ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു.

11 വര്‍ഷത്തെ ദാമ്പത്യ ബന്ധത്തിന് ശേഷം 2014ല്‍ ഇരുവരും പിരിയാന്‍ തീരുമാനിച്ചു. സഞ്ജയ്ക്കും അദ്ദേഹത്തിന്റെ അമ്മ റാണിയ്ക്കുമെതിരെ സ്ത്രീധനത്തിന്റെ പേരിലുള്ള അതിക്രമത്തിന്റെ പേരില്‍ കരിഷ്മ പരാതി നൽകിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ വിചാരണ നടക്കവെ സഞ്ജയ്‌ക്കെതിരെ ഞെട്ടിക്കുന്ന തുറന്നു പറച്ചിലുകളാണ് നടത്തിയത്. ഗര്‍ഭിണിയായിരിക്കെ സഞ്ജയിയുടെ അമ്മ തനിക്ക് ഒരു വസ്ത്രം സമ്മാനിച്ചുവെന്നും എന്നാല്‍ ഈ വസ്ത്രം തനിക്ക് ഫിറ്റായിരുന്നില്ല. അതേ തുടര്‍ന്ന് സഞ്ജയ് തന്റെ മുഖത്തടിക്കാന്‍ അമ്മയോട് ആവശ്യപ്പെട്ടുവെന്നായിരുന്നു കരിഷ്മയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ അമ്മ നിനക്കെന്താ അടിച്ചാല്‍ എന്നായിരുന്നു തിരിച്ചു ചോദിച്ചതെന്നും കരിഷ്മ പറഞ്ഞു.

അതേസമയം സഞ്ജയ് കപൂറിന് മറ്റ് സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നും സ്വന്തം അമ്മയുടോ അറിവോടെയായിരുന്നു ഇതെല്ലാമെന്നും കരിഷ്മ ആരോപിച്ചിരുന്നു. മക്കളുടെ കസ്റ്റഡിയുമായി ബന്ധപ്പെട്ടും ഇരുവരും തമ്മില്‍ വലിയ നിയമപോരാട്ടമായിരുന്നു നടന്നത്. പലപ്പോഴും പരസ്യമായിതന്നെ പരസ്പരം ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു.

More in Malayalam

Trending

Recent

To Top