Connect with us

ഞാൻ മരിക്കുകയല്ല. ഞാനാണ് പ്രണയത്തിൽ ജീവിച്ചത്, നിങ്ങളാണ് പ്രണയത്തിൽ മരിച്ചവർ; സച്ചിയുടെ ഓർമ്മയിൽ ഭാര്യ സിജി!

Malayalam

ഞാൻ മരിക്കുകയല്ല. ഞാനാണ് പ്രണയത്തിൽ ജീവിച്ചത്, നിങ്ങളാണ് പ്രണയത്തിൽ മരിച്ചവർ; സച്ചിയുടെ ഓർമ്മയിൽ ഭാര്യ സിജി!

ഞാൻ മരിക്കുകയല്ല. ഞാനാണ് പ്രണയത്തിൽ ജീവിച്ചത്, നിങ്ങളാണ് പ്രണയത്തിൽ മരിച്ചവർ; സച്ചിയുടെ ഓർമ്മയിൽ ഭാര്യ സിജി!

പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഓർമ്മയായിട്ട് ഒരു വർഷം തികയുന്നു. ഒരു വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയിൽ ആരാധകരും സുഹൃത്തുക്കളും സോഷ്യൽ മീഡിയ വഴി കുറിപ്പുകൾ പങ്കിടുകയാണ്. അദ്ദേഹത്തിന്റെ ഓർമ്മയിൽ സഹധർമ്മിണി പങ്ക് വച്ച വരികൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

ഞാൻ മരിക്കുകയല്ല. ഞാനാണ് പ്രണയത്തിൽ ജീവിച്ചത്. നിങ്ങളാണ് പ്രണയത്തിൽ മരിച്ചവർ’ എന്ന വരികൾ ആണ് സിജി പങ്കിട്ടത്.

അടുത്തിടെ സച്ചി ഇല്ലാതെയുള്ള ആദ്യ വിവാഹവാർഷിക ദിനത്തിൽ സിജി ആലപിച്ച ഗാനം ഏറെ വൈറൽ ആയിരുന്നു. ‘നിന്നെ തഴുകാൻ പാടിയ പാട്ടിലും വേദനയോ; നിന്നെ പുണരാൻ നീട്ടിയ കൈകളിൽ വേദനയോ; എന്ന് തുടങ്ങുന്ന വരികൾ ആയിരുന്നു സിജി ആലപിച്ചത്. സംവിധായക ഐഷ സുൽത്താന പങ്കിട്ട വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തത്.

മലയാള സിനിമയിലെ ഏറ്റവും പ്രസിദ്ധമായ തിരക്കഥാ കൂട്ടുകെട്ടുകളിലൊന്നാണ് സച്ചി-സേതു. പൃഥ്വിരാജ് ചിത്രമായ ചോക്ലേറ്റിലൂടെയാണ് ഈ കൂട്ടുകെട്ടിന്റെ തുടക്കം. തുടർന്ന് ഇരുവരും ചേര്‍ന്ന് നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. 2011ല്‍ സേതുവുമായി സച്ചി വേര്‍പിരിഞ്ഞു. സ്വതന്ത്ര തിരക്കഥാകൃത്ത് ആയതിന് ശേഷമുളള റണ്‍ ബേബി റണ്‍, രാംലീല പോലുളള ചിത്രങ്ങള്‍ സച്ചിക്ക് വന്‍ ഹിറ്റുകള്‍ സമ്മാനിച്ചു.

അനാര്‍ക്കലിയാണ് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. അവസാനം സംവിധാനം നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രവും വന്‍ ബോക്‌സ് ഓഫീസ് വിജയം ആയിരുന്നു. തൃശൂരിലെ കൊടുങ്ങല്ലൂരിലാണ് സച്ചിയുടെ ജനനം. സിനിമയില്‍ എത്തുന്നതിന് മുന്‍പ് സച്ചി അഭിഭാഷകനായി ജോലി ചെയ്തിരുന്നു. എട്ട് വര്‍ഷത്തോളം സച്ചി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു.

More in Malayalam

Trending

Recent

To Top