TV Shows
ഡിംപിളുമായുള്ള സൗഹൃദം, ക്ലബ് ഹൗസിൽ മജ്‌സിയ നേരിട്ട ആ ചോദ്യം.. കഥ അറിയാത്താവരാണ് തെറ്റായ കാര്യം പറയുന്നതെന്ന് ലക്ഷ്മി ജയൻ
ഡിംപിളുമായുള്ള സൗഹൃദം, ക്ലബ് ഹൗസിൽ മജ്‌സിയ നേരിട്ട ആ ചോദ്യം.. കഥ അറിയാത്താവരാണ് തെറ്റായ കാര്യം പറയുന്നതെന്ന് ലക്ഷ്മി ജയൻ
ബിഗ് ബോസ് സീസൺ 3 ന്റെ ഫിനാലയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് പ്രേക്ഷകർ. സീസൺ 3 യിലെ മത്സരാർത്ഥികൾ സോഷ്യൽ മീഡിയയിൽ സജീവമാണ്. മുൻ ബിഗ് ബോസ് താരങ്ങൾക്ക് ഒപ്പം ഈ സീസണിലെയും താരങ്ങൾ സോഷ്യൽ മീഡിയ ഇടങ്ങളിലെ ചർച്ചകളിൽ പങ്കെടുക്കാറുണ്ട്.
അതിൽ കഴിഞ്ഞദിവസം നടന്ന ക്ലബ്ബ് ഹൗസ് ചർച്ചയിൽ ലക്ഷ്മി ജയൻ ഡിംപലിനെ ഡീഗ്രേഡ് ചെയ്തു എന്ന തരത്തിലുള്ള വീഡിയോകൾ പുറത്തുവരികയുണ്ടായി. എന്നാൽ ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ലക്ഷ്മി ജയൻ.
ഡിംപലിനെ പരിഹസിച്ചില്ല എന്ന് പറഞ്ഞുകൊണ്ടാണ് സോഷ്യൽ മീഡിയ വഴി പങ്കിട്ട വീഡിയോയിലൂടെ ലക്ഷ്മി ജയൻ രംഗത്ത് എത്തിയത്.
മജ്‌സിയ, പൊളി ഫിറോസ്, സന്ധ്യ ചേച്ചി അങ്ങിനെ ഒട്ടുമിക്ക ആളുകളും ക്ലബ്ബ് ഹൗസിലെ ഒരു ഗ്രൂപ്പിൽ വന്നിരുന്നു. ആ സമയത്ത് പ്രേക്ഷകർ ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുകയും ചെയ്തു. അങ്ങനെ മജ്യസിയയോട് ഡിംപലിനെ കുറിച്ച് ചോദിച്ചപ്പോൾ ആ വിഷയത്തെ കുറിച്ചായി പിന്നീട് ചർച്ച.
ഈ വിഷയം തന്നെ ആ ഗ്രൂപ്പിൽ വെളുക്കുന്ന വരെയും നടക്കുകയും ചെയ്തു. ഒരു ലോങ്ങ് ടോക്കിന്റെ ചെറിയ ഒരു ഭാഗമാണ് പുറത്തുവന്നിരിക്കുന്നത്. അത് മാത്രം കേട്ടത് വച്ചിട്ട് ചില ആളുകൾക്ക് സങ്കടം. തുറന്നു പറയാമല്ലോ, ഞാൻ ബിഗ് ബോസിൽ നിന്നും പുറത്തു വന്ന ശേഷം എന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചത് ഡിംപൽ ആർമിയാണ്.
ഈ ചർച്ചയുമായി ബന്ധപെട്ടു എനിക്ക് ഒരുപാട് സന്ദേശങ്ങൾ വന്നു. ശരിക്കും പറഞ്ഞാൽ എനിക്ക് സങ്കടമായി. കുറെ ആളുകൾക്ക് ഞാൻ മറുപടി നൽകി. എന്നാൽ എല്ലാവരിലേക്കും എത്തിക്കാൻ കഴിഞ്ഞില്ല അതാണ് ലൈവിൽ വരാൻ തീരുമാനിച്ചത്. എല്ലാവരും ഡിംപലിനെ ഞാൻ ഡീ ഗ്രേഡ് ചെയ്തോ എന്നാണ് ചോദിക്കുന്നത്. ഞാൻ ഒരിക്കലും അത് ചെയ്തിട്ടില്ല.
ഞങ്ങളുടെ സംസാരം ശരിക്കും കേട്ടവർക്ക് സത്യം അറിയാം. ഞാൻ ഡിംപലിനെ പിന്തുണച്ചുകൊണ്ടാണ് സംസാരിച്ചത്. എന്റെ സൗഹൃദത്തെകുറിച്ചുള്ള ഒരു ആസ്‌പെക്റ്റാണ് ഞാൻ പറഞ്ഞത്. കഥ അപ്പുറവും ഇപ്പുറവും അറിയാത്തവർ ആണ് തെറ്റായ കാര്യങ്ങൾ പറഞ്ഞു നടക്കുന്നത്.
മജ്‌സിയയെ ഫേക്ക് ആക്കണം ഡിംപലിനെ പിന്തുണക്കണം എന്ന് പറഞ്ഞപ്പോഴാണ് ഞാൻ ചർച്ചയിൽ സംസാരിച്ചത്. ആർക്ക് ഫാൻ ഫോളോവേഴ്‌സുണ്ടോ അവരെ സുഖിപ്പിച്ചു പറയുകയും ആർക്ക് പിന്തുണ കുറവുണ്ടോ അവരെ വേദനിപ്പിക്കുകയും ചെയ്തു നമ്മൾ എന്തെങ്കിലും പറയുന്നത് അത് ശരിയായ രീതി ആണെന്ന് എനിക്ക് തോന്നിയില്ല. പ്രധാനമായും ഒരേ കാര്യമാണ് പറയാനുള്ളത്, മജ്‌സിയയെ ഒരുപാട് ആളുകൾ മോശമായി ചിത്രീകരിക്കുന്നുണ്ട് അത് ശരിയല്ല.
ഞാൻ അവരുടെ സൗഹൃദത്തിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ പാടില്ല എന്ന് പറയേണ്ടതില്ല. പിന്നെ മണിക്കുട്ടൻ ചേട്ടനെയും ഞാൻ ഡീ ഗ്രേഡ് ചെയ്തതായി കേൾക്കുന്നു. ഞാൻ അങ്ങനെ ചെയ്തിട്ടില്ല എന്നും ലൈവ് വീഡിയോയിലൂടെ ലക്ഷ്മി പറയുന്നു.
ബിഗ് ബോസ് സീസണ്‍ 3ലെ ഏറ്റവും നല്ല സൗഹൃദങ്ങളിൽ ഒന്നായിരുന്നു മജ്‌സിയ ബാനുവും ഡിംപലും തമ്മിലുള്ളത് . മജ്‌സിയ പുറത്തായപ്പോള്‍ ഡിംപലിനായിരുന്നു കൂടുതല്‍സങ്കടവും. ജീവിതകാലം മുഴുവനും ഈ സൗഹൃദം നിലനിര്‍ത്തുമെന്നായിരുന്നു ഇരുവരും പറഞ്ഞത്. അച്ഛന്റെ മരണത്തോടെ ഡിംപിൽ ഷോയിൽ നിന്ന് പുറത്ത് വന്നപ്പോൾ തന്നെ പരിഗണിച്ചില്ലെന്നും വിളിച്ചപ്പോഴൊന്നും മറുപടി തന്നില്ലെന്നും പറഞ്ഞ് മജ്‌സിയ രംഗത്ത് എത്തിയിരുന്നു
മജ്‌സിയുടെ സംഭാഷണത്തിന്റെ വോയ്‌സ് ക്ലിപ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. ഡിംപലിന്‌റെ ആരാധകര്‍ തന്നോടാണ് അവളുടെ വിശേഷങ്ങള്‍ തിരക്കിയെന്നും എന്നാല്‍ താന്‍ ആകെ ധര്‍മ്മസങ്കടത്തിലാണെന്നുമായിരുന്നു മജ്‌സിയ പറഞ്ഞത് ഡിംപലിന്റെ സഹോദരി തിങ്കള്‍ തന്നെ ചീത്ത പറഞ്ഞ കാര്യവും വോയിസ് ക്ലിപ്പില്‍ മജ്‌സിയ വെളിപ്പെടുത്തിയിരുന്നു.
എന്റെ ഫ്രണ്ട്ഷിപ്പ് എന്താണെന്ന് എനിക്കറിയാം. അത് തിരിച്ചുകിട്ടാത്തോണ്ടുളള വേദന, ചിലപ്പോ അത് അവളുടെ സാഹചര്യം കൊണ്ടായിരിക്കാം, അങ്ങനെയാണ് കരുതിയത്. എന്നാല്‍ അതല്ല, ഒരുപാട് സ്ഥലത്ത് അവള്‍ ആക്ടീവാണ്. അവളുടെ കാര്യങ്ങളെല്ലാം ചെയ്യുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ ഫോട്ടോസും വീഡിയോയും സ്റ്റാറ്റസുമൊക്കെ കാണുന്നുണ്ട്. അതിനിടയില്‍ ഇങ്ങനെ പെരുമാറുമ്പോള്‍ വല്ലാതെ ഹേര്‍ട്ട് ആവുന്നു. കൂട്ടത്തിലുളള ആളുകളൊക്കെ ഇത് പറഞ്ഞ് എന്നെ കളിയാക്കി തുടങ്ങി. നിനക്ക് അതറിയാഞ്ഞിട്ടാണ്. സൗഹൃദമൊക്കെ ചിലര്‍ക്ക് ഗെയിം സ്ട്രാറ്റര്‍ജിയാണ്. അതൊക്കെ കേള്‍ക്കുമ്പോള്‍ എന്തോ സങ്കടം തോന്നുവെന്നായിരുന്നു മജ്‌സിയ പറഞ്ഞത്.
