Connect with us

ഒരു പാവം മോളാണ്! എന്റെ മക്കൾ നോക്കുന്നത് പോലെ തന്നെ കൂടെയുണ്ടായിരുന്നു, അന്ന് പറഞ്ഞത് ഇന്നും ആവർത്തിക്കുന്നു; സൂര്യയെ കുറിച്ച് ഫിറോസ് പറയുന്നു

TV Shows

ഒരു പാവം മോളാണ്! എന്റെ മക്കൾ നോക്കുന്നത് പോലെ തന്നെ കൂടെയുണ്ടായിരുന്നു, അന്ന് പറഞ്ഞത് ഇന്നും ആവർത്തിക്കുന്നു; സൂര്യയെ കുറിച്ച് ഫിറോസ് പറയുന്നു

ഒരു പാവം മോളാണ്! എന്റെ മക്കൾ നോക്കുന്നത് പോലെ തന്നെ കൂടെയുണ്ടായിരുന്നു, അന്ന് പറഞ്ഞത് ഇന്നും ആവർത്തിക്കുന്നു; സൂര്യയെ കുറിച്ച് ഫിറോസ് പറയുന്നു

ബിഗ് ബോസ് സീസൺ 3 ലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവാരായി മാറിയ രണ്ട് മത്സരാർഥികളാണ് സൂര്യയും കിടിലൻ ഫിറോസും. ബിഗ് ബോസ് ഷോയിൽ എത്തുന്നതിന് മുൻപ് തന്നെ ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണ്.

90 ാ ദിവസമായിരുന്നു സൂര്യ ഷോയിൽ നിന്ന് പുറത്തിറങ്ങിയത്. ആദ്യദിവസം മുതൽ 90ാം ദിവസം വരേയും ഇവരുടെ സൗഹൃദത്തിന് മാറ്റമൊന്നുമില്ലായിരുന്നു. സൂര്യ ഹൗസിൽ ഫിറോസിനോടുളള അത്മബന്ധത്തെ കുറിച്ച് പറയുകയും ചെയ്തിട്ടുണ്ട്.

പുറത്ത് എത്തിയ സൂര്യക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി കിടിലം ഫിറോസ് എത്തിയിരുന്നു. ഒരു സഹോദരന്റെ സ്ഥാനത്ത് നിന്നായിരുന്നു ഇതിനെതിരെ ഫിറോസ് പ്രതികരിച്ചത്. സൂര്യ പാവമാണെന്നും സോഷ്യൽ മീഡിയയിലൂടെ മോശമായി ഒന്നും പറയരുതെന്നും താരം അന്ന് പറഞ്ഞിരുന്നു. മത്സരത്തെ മത്സരമായി കാണാനും സൂര്യയെ വെറുതെ വിടാനും ആവശ്യപ്പെട്ടിരുന്നു.

ഇപ്പോൾ ഇതാ സേഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൂര്യയെ കുറിച്ചുള്ള ഫിറോസിന്റെ വാക്കുകളാണ്. ലൈവിൽ എത്തിയപ്പോഴാണ് താരം സൂര്യയെ കുറിച്ച് പറഞ്ഞത്. തനിക്ക് സഹോദരിയെ പോലെയാണ് സൂര്യ എന്നാണ് ഫിറോസ് പറയുന്നത്. കൂടാതെ തനിക്ക് ഹൗസിൽ നിന്നപ്പോൾ സൂര്യ നൽകി സ്നേഹത്തെ കുറിച്ചും പിന്തുണയെ കുറിച്ചുമൊക്ക ഫിറോസ് പറയുന്നുണ്ട്.

സൂര്യ ആർമിയായിരുന്നു താരത്തെ കുറിച്ച് പറയാൻ ഫിറോസിനോട് ആവശ്യപ്പട്ടത്. നമ്മുടെ അടുത്ത ആളുകളെ കുറിച്ച് എന്ത് പറയാൻ എന്ന് പറഞ്ഞുകൊണ്ടാണ് സൂര്യ തനിക്ക് ചെയ്തു നൽകിയ സഹായങ്ങളെ കുറിച്ച് ഫിറോസ് പറഞ്ഞത്. സൂര്യ ഒരു പാവം മോളാണ്. കഴിഞ്ഞ ഏഴ്, എട്ട് വർഷമായി തനിക്ക് അറിയാം. ഹൗസിൽ എന്നെ നന്നായി നോക്കി. എന്റെ മക്കൾ നോക്കുന്നത് പോലെ കൂടെ തന്നെയുണ്ടായിരുന്നു. അവൾ ചായ ഉണ്ടാക്കുമ്പോൾ എനിക്കും കൊണ്ട് വന്ന് തരുമായിരുന്നു. മുൻപും അവൾ തന്റെ അനിയത്തിയായിരുന്നു. ഇപ്പോഴും എപ്പോഴും അങ്ങനെ തന്നെയായിരിക്കുമെന്നും ഫിറോസ് ലൈവിൽ പറയുന്നു.

ബിഗ് ബോസ് ഹൗസിൽ സൂര്യയ്ക്ക് പിന്തുണയുമായി ഫിറോസ് കൂടെ തന്നെ ഉണ്ടായിരുന്നു. ഇവരുടെ കോമ്പോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. സൂര്യയെ പിന്തുണക്കുന്നതിനോടൊപ്പം തന്നെ തെറ്റ് കണ്ടാൽ ചൂണ്ടി കാണിക്കുകയും ഫിറോസ് ചെയ്തിരുന്നു. സൂര്യയുടെ കരച്ചിലിനെ ഏറ്റവും കൂടുതൽ വിമർശിച്ച് ഒരു വ്യക്തി കിടിലം ആയിരുന്നു. സൂര്യയോട് നേരിട്ട് തന്നെ ഇതിനെ കുറിച്ച് ഫിറോസ് പലപ്രാവശ്യംപറഞ്ഞിട്ടുമുണ്ടയിരുന്നു.

ബിഗ് ബോസ് സീസൺ 3 ലൂടെ വിമർശനങ്ങൾ ഏറ്റവും കൂടുതൽ കേൾക്കേണ്ടി വന്ന മത്സരാർഥി കൂടിയാണ് ഫിറോസ്. പി ആർ വർക്കിന്റെ പേരിലാണ് താരത്തിന് വിമർശനങ്ങൾ അധികവും ഉയർന്നത് ബിഗ് ബോസ് ഷോയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷവും ഫിറോസിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. ഒടുവിൽ
പി ആർ വർക്കിന്റെ പേരിൽ തന്നെ വിമർശിച്ചവർക്ക് ചുട്ടമറുപടിയാണ് ലൈവിൽ എത്തിയ ഫിറോസ് നൽകിയത്

Continue Reading
You may also like...

More in TV Shows

Trending

Recent

To Top