Malayalam
കൃഷ്ണകുമാറും ബഷീർ ബഷിയും യൂട്യൂബിലൂടെ വാരിക്കൂട്ടുന്നത് ലക്ഷങ്ങള്‍ ; ഇരുവരുടെയും ഒരു മാസത്തെ വരുമാനം കണ്ട് കണ്ണ് തള്ളി ആരാധകർ !
കൃഷ്ണകുമാറും ബഷീർ ബഷിയും യൂട്യൂബിലൂടെ വാരിക്കൂട്ടുന്നത് ലക്ഷങ്ങള്‍ ; ഇരുവരുടെയും ഒരു മാസത്തെ വരുമാനം കണ്ട് കണ്ണ് തള്ളി ആരാധകർ !
കൊറോണ വന്ന് അടച്ചിരിക്കാൻ തുടങ്ങിയതോടെ എല്ലാവരും വീട്ടിലിരുന്ന് എങ്ങനെ ക്യാഷ് ഉണ്ടാക്കാം എന്ന തന്ത്രപ്പാടിലാണ്. കഴിഞ്ഞ ലോക്ഡൗണ്‍ കൂടി വന്നതോടെ നിരവധി പേരാണ് ഇതിനുള്ള ഉത്തരമായി യൂട്യൂബ് ചാനൽ എന്ന വഴി തിരഞ്ഞെടുത്തത്. ഇപ്പോൾ യൂട്യൂബ് ചാനലില്‍ അക്കൗണ്ട് ഇല്ലാത്ത മലയാളികള്‍ ഇല്ലെന്ന് വേണം പറയാന്‍. ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന് പറയുംപോലെയാണ് ചാനലുകളുടെ അവസ്ഥ.
വീട്ടിലെ ചെറിയ കാര്യങ്ങള്‍ മുതല്‍ വലിയ കാര്യങ്ങള്‍ വരെ ചാനലിലൂടെ പുറത്ത് വിട്ട് ഭീമമായ വരുമാനം ഉണ്ടാക്കാന്‍ പലരും പഠിച്ച് കഴിഞ്ഞു. സാധാരണക്കാര്‍ മാത്രമല്ല സെലിബ്രിറ്റികളും ഇക്കാര്യത്തില്‍ മുന്‍പന്തിയിലാണ്.
എന്നാല്‍ ഇപ്പോഴിതാ മലയാളികളുടെ പ്രിയപ്പെട്ട സെലിബ്രിറ്റി കുടുംബങ്ങളായ നടന്‍ കൃഷ്ണകുമാറിന്റെയും മുന്‍ ബിഗ് ബോസ് താരം ബഷീര്‍ ബഷിയുടെ കുടുംബത്തിന്റെയും യൂട്യൂബ് വരുമാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കഴിഞ്ഞ ഒരു മാസം ഇവര്‍ യൂട്യൂബിലൂടെയുണ്ടാക്കിയ വരുമാനത്തെ കുറിച്ച് ഒരു പ്രമുഖ ചാനലാണ് വിവരങ്ങൾ പുറത്തുവിട്ടത്.
കൃഷ്ണകുമാറിന്റെ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഒന്നുകൂടി കൂട്ടിച്ചേർക്കാം. ഒരു വീട്ടിൽ ഏറ്റവും കൂടുതൽ യൂട്യൂബ് ചാനൽ ഉള്ള കുടുംബമാണ്. നടൻ കൃഷ്ണകുമാർ , ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, എന്നിവര്‍ക്കെല്ലാം പ്രത്യേകം യൂട്യൂബ് ചാനൽ ഉണ്ട്.
ഇനി കഴിഞ്ഞ ഒരു മാസം ചെയ്ത വീഡിയോയിലൂടെ കൃഷ്ണകുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ സിന്ധു, മക്കളായ അഹാന, ദിയ, ഇഷാനി, ഹന്‍സിക, എന്നിവര്‍ ചേര്‍ന്ന് ഉണ്ടാക്കിയ തുകയെ കുറിച്ച് നോക്കാം . ഒരു യൂട്യൂബര്‍ ആയ വ്യക്തി ആയതിനാൽ തന്നെ അതിലൂടെ ലഭിക്കുന്ന തുക എത്രത്തോളം ഉണ്ടെന്ന് അറിയാന്‍ സാധിക്കുമെന്നും വ്ലോഗെർ പറയുന്നുണ്ട് . അതുകൊണ്ടുതന്നെ ഈ വിവരങ്ങൾ ശരിയാണെന്ന് അനുമാനിക്കാം. ടാക്സ് എല്ലാം കൊടുത്തതിന് ശേഷമുള്ള തുകയാണ് യൂട്യൂബർസ്ന് ലഭിക്കുന്നത് . കൃഷ്ണകുമാറിന്റെ വീട്ടില്‍ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ടെങ്കിലും ഏറ്റവും കൂടുതല്‍ സബ്‌സ്‌ക്രൈബേഴ്‌സ് ഉള്ളത് അഹാനയ്ക്കാണ്.
ചാനലില്‍ മൊത്തം വന്നിട്ടുള്ള വ്യൂസ് 55 ലക്ഷമാണ്. ഒരു മാസം കേവലം 7 വീഡിയോയെ ചെയ്തിട്ടുള്ളു. അതില്‍ നിന്നുമാണ് ഇത്രയും വ്യൂസ് ഉണ്ടാക്കിയത്. 1650 യുഎസ് ഡോളര്‍ ലഭിക്കുകയും ചെയ്തു. ഏകദേശം നോക്കുമ്പോള്‍ 1,24000 രൂപയാണ് അഹാനയ്ക്ക് മാത്രം കിട്ടിയത്. ഇഷാനിയ്ക്ക് 35 ലക്ഷം വ്യൂസ് ഉണ്ട്. എഴുപത്തി അയ്യായിരത്തോളം രൂപ ഇഷാനിയ്ക്ക് നേടാന്‍ സാധിച്ചിട്ടുണ്ടാവും. ദിയ കൃഷ്ണയ്ക്കും അഞ്ച് ലക്ഷത്തിന് മുകളില്‍ സബസ്‌ക്രൈബേഴ്‌സ് ഉണ്ട്. അതില്‍ നിന്നും ഒരു ലക്ഷം രൂപയോളം കഴിഞ്ഞ മാസം സ്വന്തമാക്കാന്‍ സാധിച്ചു.
ഇളയമകള്‍ ഹന്‍സികയ്ക്ക് ലഭിച്ചത് മുപ്പതിനായിരം രൂപയുമാണ്. ഇനി കൃഷ്ണകുമാറിന്റെ ഭാര്യയായ സിന്ധുവിന് ഇരുപത്തിയ്യായിരം രൂപയാണ് കിട്ടിയത്. അതേ സമയം കഴിഞ്ഞ മാസം വീഡിയോ ഒന്നും ചെയ്യാത്തത് കൊണ്ട് കൃഷ്ണകുമാറിന് ഇതില്‍ നിന്നും കാര്യമായ വരുമാനം ലഭിച്ചിട്ടില്ല. ഈ കുടുംബത്തിന്റെ മൊത്തം കണക്ക് നോക്കുകയാണെങ്കില്‍ നാല് ലക്ഷത്തിന് മുകളില്‍ രൂപയാണ് കഴിഞ്ഞ മാസം യൂട്യൂബ് ചാനലുകളില്‍ നിന്നും ലഭിച്ചത്.
ഇനി ബഷീർ ബാഷിയുടെ കുടുംബത്തിലെ യൂട്യൂബ് വരുമാനം പരിശോധിച്ചാൽ… എല്ലാം കൂടി ചേര്‍ത്ത് ഏഴോളം ചാനലുകളാണ് ഇവര്‍ക്കുള്ളത്. കൂട്ടത്തില്‍ മഷൂറ ബഷിയ്ക്കാണ് 1 മില്യണ്‍ സബസ്‌ക്രൈബേഴ്‌സ് ഉള്ളത്. കഴിഞ്ഞ മാസത്തെ മാത്രം 37 വീഡിയോസ് ആണ് മഷുറയുടെ ചാനലിലൂടെ പോസ്റ്റ് ചെയ്തത്. അതില്‍ നിന്നും ഒന്നര കോടിയ്ക്ക് അടുത്ത് വ്യൂസ് ആണ് നേടിയത്. ഏകദേശം മൂന്നര ലക്ഷത്തിന് അടുത്ത് തുകയും ഈ ഒരൊറ്റ ചാനലിലൂടെ സ്വന്തമാക്കാന്‍ പറ്റി.
ഇതിനിടയില്‍ പരസ്യം കൂടി വന്നാല്‍ ഇതിലും രൂപ കൂടും. മറ്റ് ചാനലുകളെ നോക്കുകയാണെങ്കില്‍ മകളുടെ ചാനല്‍ സുനൈന എന്ന പേരിലാണ്. ബിബി ഗാര്‍ഡന്‍, ബഷീര്‍ ബഷി, സുഹാന ബഷീര്‍, മുഹമ്മദ് സൈഗാന്‍ ബഷി, ഡിസ്പാരോ മീഡിയ, അങ്ങനെ ഏഴ് ചാനലാണ് ഉള്ളത്. ഇതെല്ലാം കൂടി ചേര്‍ത്ത് നോക്കുകയാണെങ്കില്‍ അഞ്ച് ലക്ഷത്തി അമ്പതിനായിരം രൂപയാണ് കുടുംബത്തിന് ഒന്നടങ്കം ലഭിച്ചിരിക്കുന്നത്. ഇവരുടെ കുടുംബം പങ്കുവയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകാൻ അധികം സമയം ഒന്നും വേണ്ട.
about krishnakumar
