പതിനഞ്ചാമത്തെ വയസ്സില്‍ മുതലക്കോടം സ്കൂളിലിന്റെ വരാന്തയില്‍ വച്ച് കണ്ടതാണ്..അടിവയറ്റില്‍ മഞ്ഞും വീണില്ല. മഴ മാത്രം പെയ്തു… ഒരുമിച്ച് പിന്നെത്ര മഴ നനയേണ്ടവരെന്ന്, എത്ര വെയില് കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല !
കോമഡി സൂപ്പര്‍ നൈറ്റിലൂടെ ശ്രദ്ധേയായി മാറിയ അവതാരകയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി കൈയ്യടി നേടിയതിന് പിന്നാലെയാണ് ചക്കപ്പഴം പരമ്പരയിലൂടെ അഭിനയത്തിന് തുടക്കം കുറിച്ചത്. സോഷ്യല്‍ മീഡിയയിലും നിറ സാന്നിധ്യമാണ് അശ്വതി. സാമൂഹിക വിഷയങ്ങളിലുള്ള അശ്വതിയുടെ പോസ്റ്റുകള്‍ പലപ്പോഴും ചര്‍ച്ചയാകാറുണ്ട്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവ് ശ്രീകാന്തിനെ കുറിച്ചുള്ള അശ്വതിയുടെ കുറിപ്പ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.
താരത്തിന്റെ വാക്കുകളിലേക്ക്.
ഇങ്ങനെ തോരാതെ പെയ്യുന്നൊരു മണ്‍സൂണ്‍ കാലത്ത്, എന്റെ പതിനഞ്ചാമത്തെ വയസ്സില്‍ മുതലക്കോടം സ്കൂളിലിന്റെ വരാന്തയില്‍ വച്ച് കണ്ടതാണ്… ‘This is your man’ എന്ന് അപ്പോള്‍ അശരീരി ഉണ്ടായില്ല, അടിവയറ്റില്‍ മഞ്ഞും വീണില്ല. മഴ മാത്രം പെയ്തു… ഒരുമിച്ച് പിന്നെത്ര മഴ നനയേണ്ടവരെന്ന്, എത്ര വെയില് കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല ! അല്ലെങ്കിലും നാളെ എന്തെന്ന് അറിയാത്ത കൗതുകത്തില്‍ ആണല്ലോ ജീവിതത്തിന്റെ മുഴുവന്‍ ഭംഗിയും… ! എന്നായിരുന്നു അശ്വതിയുടെ കുറിപ്പ്.
അപ്പു, ഇവിടെ ഇപ്പോള്‍ വീണ്ടും മഴ പെയ്യുകയാണ്. ഞാനിവിടെ നമ്മുടെ കൗച്ചില്‍ രാവിലത്തെ ചായയും കൊണ്ട് ഇരിക്കുകയാണ്. നമ്മുടെ കുഞ്ഞ് ഡാന്‍സര്‍ ഉള്ളില്‍ നടത്തുന്ന മൂവ്മെന്റുകള്‍ ശ്രദ്ധിച്ചു കൊണ്ട്. നിന്നെ ഇപ്പോള്‍ എന്തുമാത്രം മിസ് ചെയ്യുന്നുണ്ടെന്ന് നിനക്കറിയാമല്ലോ. ഹാപ്പി ബര്‍ത്ത് ഡെ മൈ ലവ് എന്നും അശ്വതി പറയുന്നു. എനിക്ക് സംഭവിച്ച ഏറ്റവും മനോഹരമായ കാര്യമാണ് നീയെന്നും അശ്വതി പറയുന്നു. എനിക്ക് നിന്നോടുള്ളത് ഉപാധികളില്ലാത്തതാണ്. വേഗം വീട്ടിലേക്ക് വരൂ. ഇനിയും നിന്നെ മിസ് ചെയ്യാനാകില്ലെന്നും അശ്വതി പറയുന്നുണ്ട്. താരത്തിന്റെ പോസ്റ്റിന് സ്നേഹം അറിയിച്ചു കൊണ്ട് നിരവധി പേരാണ് എത്തിയിരിക്കുന്നത്.
അശ്വതിയും ശ്രീകാന്തും തങ്ങളുടെ ജീവിതത്തിലെ പുതിയ അംഗത്തിനായി കാത്തിരിക്കുകയാണ്. അതേസമയം സീരിയല്‍ ചിത്രീകരണം നിര്‍ത്തിവച്ചതിനാല്‍ ചക്കപ്പഴം കുടുംബത്തെ കാണാന്‍ സാധിക്കാത്തതിന്റെ വിഷമത്തിലാണ് ആരാധകര്‍.
