Connect with us

മമ്മൂട്ടിയുടെ ആ ഒരൊറ്റ ഡയലോഗിൽ ഞാൻ കൂളായി ‘; ചെറിയ തമാശയ്ക്ക് പോലും പൊട്ടിച്ചിരിക്കും; അനുഭവം പങ്കുവെച്ച് ഹരീഷ് കണാരന്‍

Malayalam

മമ്മൂട്ടിയുടെ ആ ഒരൊറ്റ ഡയലോഗിൽ ഞാൻ കൂളായി ‘; ചെറിയ തമാശയ്ക്ക് പോലും പൊട്ടിച്ചിരിക്കും; അനുഭവം പങ്കുവെച്ച് ഹരീഷ് കണാരന്‍

മമ്മൂട്ടിയുടെ ആ ഒരൊറ്റ ഡയലോഗിൽ ഞാൻ കൂളായി ‘; ചെറിയ തമാശയ്ക്ക് പോലും പൊട്ടിച്ചിരിക്കും; അനുഭവം പങ്കുവെച്ച് ഹരീഷ് കണാരന്‍

കോമഡി റിയാലിറ്റി ഷോയിൽ തള്ളുകൾ കൊണ്ട് മാത്രം പ്രശസ്തനായ അഭിനേതാവാണ് ജാലിയന്‍ കണാരന്‍ എന്ന ഹരീഷ് കണാരന്‍ . കോഴിക്കോടന്‍ ശൈലിയിലെ ഹരീഷിന്റെ സംസാരവും അഭിനയവും ആരാധകര്‍ ഏറ്റെടുത്തത് വളരെപ്പെട്ടെന്നായിരുന്നു . കുറഞ്ഞകാലത്തിനുള്ളില്‍ തന്നെ സൂപ്പര്‍ താരങ്ങളോടൊപ്പം അഭിനയിക്കാനും ഹരീഷിന് കഴിഞ്ഞിട്ടുണ്ട്.

ഇപ്പോൾ മമ്മൂക്കയോടൊപ്പം അഭിനയിച്ച അനുഭവങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് ഹരീഷ് കണാരൻ . പുത്തന്‍പണം, അച്ഛാദിന്‍ എന്നീ സിനിമകളിലാണ് ഹരീഷ് മമ്മൂക്കയോടൊപ്പം അഭിനയിച്ചത്.ഒരു മീഡിയയ്ക്ക് അയച്ച അഭിമുഖത്തിലാണ് ഹരീഷ് മമ്മൂക്കയെപ്പറ്റി മനസ് തുറന്നത്.

‘മമ്മൂക്കയോടൊപ്പമുള്ള ആദ്യ സിനിമ, മാര്‍ത്താണ്ഡന്‍ സര്‍ സംവിധാനം ചെയ്ത അച്ഛാദിന്‍ ആയിരുന്നു. മൂന്ന് ചെറിയ സീന്‍ മാത്രേയുണ്ടായിരുന്നുള്ളു. അതിലാണെങ്കില്‍ എനിക്ക് തമിഴ് ആണ് പറയേണ്ടിയിരുന്നത്. എനിക്ക് അത്രവശമില്ലാത്ത ഭാഷയും. ഒരുവിധം ഒപ്പിച്ച് പറഞ്ഞു. മമ്മൂക്കയെ ആദ്യമായി കാണുമ്പോഴുള്ള ടെന്‍ഷന്‍. തെറ്റിപ്പോകുമോ, തെറ്റിയാല്‍ മൂപ്പര്‍ എന്തെങ്കിലും പറയുമോ എന്നൊക്കെയുള്ള പേടിയുണ്ടായിരുന്നു,’ ഹരീഷ് പറയുന്നു.

എന്നാല്‍ തന്റെ ടെന്‍ഷനൊക്കെ മമ്മൂക്കയുടെ ഒറ്റ ഡയലോഗില്‍ തീര്‍ന്നെന്നും വളരെ ഫ്രീയായി വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞെന്നും ഹരീഷ് പറഞ്ഞു.

മമ്മൂക്കയെ കാണുകയാണ്. ഞാന്‍ സീനിന് റെഡിയായി മമ്മൂക്കയെ കാത്തുനില്‍ക്കുകയാണ്. അപ്പോഴിതാ മമ്മൂക്ക എന്റെ അടുത്തേക്ക് വരുന്നു. എനിക്കൊരു ഷേക്ക് ഹാന്റ് ഒക്കെ തന്നു. എന്നിട്ട് ചോദിക്കുകയാണ്, എന്തൊക്കെയാണ് ബാബുവേട്ട സുഖമല്ലേ എന്ന്. ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ ഫ്രീയായി,’ ഹരീഷ് പറഞ്ഞു.

മമ്മൂക്ക ടിവിയിലെ എല്ലാ പരിപാടികളും കാണുന്ന വ്യക്തിയാണെന്നും എല്ലാ ചാനലിലെയും പരിപാടികള്‍ അദ്ദേഹം നിരീക്ഷിക്കാറുണ്ടെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

അഭിനയിക്കുമ്പോഴും കൂടെ വര്‍ക്ക് ചെയ്യുന്നവരോട് അഭിപ്രായം ഒക്കെ ചോദിക്കുന്നയാളാണ് മമ്മൂക്കയെന്നും ഹരീഷ് പറഞ്ഞു. ഒന്നോ രണ്ടോ ടേക്ക് പോയാലും മമ്മൂക്ക ഒന്നും പറയാറില്ലെന്നും ചെറിയ തമാശ പറഞ്ഞാലും പൊട്ടിച്ചിരിക്കുന്നയാളാണ് മമ്മൂക്കയെന്നും ഹരീഷ് പറയുന്നു.

about hareesh kanaran

More in Malayalam

Trending

Recent

To Top