Connect with us

ഞാന്‍ കറുത്തിരുന്നാല്‍ നിങ്ങള്‍ക്കെന്താണ് കുഴപ്പം, കറുത്തിരിക്കുന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂ, ഇപ്പോള്‍ ആന്റി എന്നാണ് വിളിക്കുന്നത്; ബോഡിഷെയ്മിംഗിന് ഇരയാകുന്നുവെന്ന് പ്രിയാമണി

Malayalam

സിനിമയില്‍ സജീവമല്ലെങ്കിലും ഇപ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് പ്രിയാമണി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ താന്‍ ബോഡി ഷെയ്മിംഗിന് ഇരയാകുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് താരം.

തടിച്ചിരിക്കുന്നു, കറുത്തിരിക്കുന്നു, ആന്റി എന്നിങ്ങനെയാണ് കളിയാക്കലുകള്‍. ബോഡി ഷെയിം ചെയ്യുന്നതിന് പിന്നിലെ വികാരം എന്താണെന്ന് തനിക്ക് മനസിലാവുന്നില്ലെന്നും താരം ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. തന്റെ ശരീരഭാരം 65 കിലോ വരെ പോയിട്ടുണ്ട്. ഇപ്പോള്‍ താന്‍ എങ്ങിനെയാണോ അതിനേക്കാള്‍ കൂടുതല്‍.

‘നിങ്ങള്‍ തടിച്ചിരിക്കുന്നു’ എന്നാണ് അപ്പോള്‍ ആളുകള്‍ പറഞ്ഞത്. പിന്നീട് എന്താണ് ഇങ്ങനെ മെലിഞ്ഞു പോയത് എന്നായി ചോദ്യം. ‘തടിച്ച നിങ്ങളെയായിരുന്നു ഞങ്ങള്‍ക്കിഷ്ടം’ എന്നൊക്കെ പറയും. മറ്റുള്ളവരെ ബോഡി ഷെയിം ചെയ്യുന്നതിന് പിറകിലെ വികാരം എന്താണെന്ന് മനസിലാകുന്നില്ല.

മേക്കപ്പില്ലാത്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്താല്‍ പറയും, നിങ്ങള്‍ മേക്കപ്പ് ഇടുന്നതാണ് നല്ലത് അല്ലെങ്കില്‍ ഒരു ആന്റിയേപ്പോലെ ഇരിക്കുമെന്ന്. ഇന്നല്ലെങ്കില്‍ നാളെ എല്ലാവരും പ്രായമാകും. തന്റെ തൊലിയുടെ നിറത്തെക്കുറിച്ചും ഇവര്‍ അഭിപ്രായം പറയും. നിങ്ങള്‍ കറുത്തിരിക്കുന്നു. കറുത്തിരുന്നാല്‍ എന്താണ് കുഴപ്പം എന്നാണ് ചോദിക്കാനുള്ളത്. കറുത്തിരിക്കുന്നതില്‍ തനിക്ക് അഭിമാനം മാത്രമേയുള്ളൂ എന്നും പ്രിയാമണി പറഞ്ഞു.

More in Malayalam

Trending

Recent

To Top