TV Shows
ആ ഒരൊറ്റ ചോദ്യം, മൂന്ന് വട്ടം ആ ഉത്തരം തന്നെ ആവർത്തിച്ച് പറഞ്ഞ് സൂര്യ,സ്നേഹത്തിനു മുന്നിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ
ആ ഒരൊറ്റ ചോദ്യം, മൂന്ന് വട്ടം ആ ഉത്തരം തന്നെ ആവർത്തിച്ച് പറഞ്ഞ് സൂര്യ,സ്നേഹത്തിനു മുന്നിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ
മോഡലിംഗും അഭിനയവും പാട്ടുമൊക്കെയായി സജീവമായിരുന്ന സൂര്യ ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കാനായി എത്തിയതോടെയാണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധ നേടിയത്. താരത്തിന് മികച്ച പിന്തുണയാണ് ലഭിച്ചത്. എന്നാല്‍ അതിനൊപ്പം തന്നെ കടുത്ത വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു.
സൈബര്‍ ആക്രമണം രൂക്ഷമായതോടെ സോഷ്യല്‍ മീഡിയയില്‍ നിന്നും ഇടവേളയെടുക്കാന്‍ പോവുകയാണെന്ന് സൂര്യ പറഞ്ഞിരുന്നു. നാളുകള്‍ക്ക് ശേഷം സൂര്യ സോഷ്യല്‍ മീഡിയയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.
ഇതിനിടെ വീണ്ടും ആരാധകരുടെ ചോദ്യങ്ങള്‍ക്കെല്ലാം മറുപടി പറഞ്ഞ് എത്തിയിരിക്കുകയാണ് സൂര്യ. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായി ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായിട്ടാണ് സൂര്യ വന്നത്. ആരാധകരുടെ ചില ചോദ്യങ്ങൾക്ക് സൂര്യ നൽകിയ മറുപടി സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്
ബിഗ് ബോസ് കഴിഞ്ഞതിന് ശേഷം ആരൊക്കെയായി ഫോണില്‍ കോണ്ടാക്ട് വന്നു എന്ന ചോദ്യത്തിന് അഡോണി, കിടിലം ഫിറോസിക്ക, പൊളി ഫിറോസിക്കയും സജ്നയും, റിതു, റംസാന്, രമ്യ, അനൂപ്, മണിക്കുട്ടന് തുടങ്ങിയവരൊക്കെയായി ഉണ്ടെന്നാണ് സൂര്യ പറയുന്നത്. ബിഗ് ബോസിലെ മറ്റുള്ളവരെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോള്‍ എല്ലാവരും പാവങ്ങളാണ്. ഇടയ്ക്ക് ദേഷ്യം വരുമ്പോള്‍ ബഹളം ഉണ്ടാക്കും എന്ന് മാത്രം. എല്ലാവരെയും ഇഷ്ടമാണ്.
ലക്ഷ്മി ജയന്, മജ്സിയ ഭാനു, മിഷേല്‍ ആന്‍ ഡാനിയേല്‍ എന്നിവരെയാണ് ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷം ആദ്യം വിളിച്ചത്. ശരിക്കും ബാലമണിയാണോ എന്നൊരാള്‍ ചോദിക്കുമ്പോള്‍ ആ പേര് നിങ്ങളല്ലേ ഇട്ടത്. ഞാന്‍ അല്ലല്ലോ എന്ന് നടി തിരിച്ച് ചോദിക്കുന്നു. പട്ടുപാവാട, ഹാഫ് സാരി, ഗൗണ്‍ ഇതാണ് ഇഷ്ട വേഷങ്ങള്‍. ചോറും തൈരും അച്ചാറും, ചോക്ലേറ്റു പ്രിയപ്പെട്ടതാണെന്നും സൂര്യ പറയുന്നു
കല്യാണം ഉടനെയുണ്ടാവുമോയെന്ന് ചോദിച്ചപ്പോള്‍ ചില പടങ്ങള്‍ ചെയ്ത ശേഷം ഒത്തു വന്നാല്‍ നോക്കുമെന്നായിരുന്നു സൂര്യ പറഞ്ഞത്. തന്റെ ക്ലോസ് ഫ്രണ്ട് അമ്മയാണെന്ന് സൂര്യ മൂന്ന് വട്ടം ഉറപ്പിച്ച് പറയുന്നത്. മുപ്പത് വയസ് കഴിഞ്ഞിട്ടും നിങ്ങള്‍ എന്തിനാണ് കുട്ടികളെ പോലെ നടക്കുന്നത് എന്നായിരുന്നു ശ്രദ്ധേയമായൊരു ചോദ്യം. അറുപത് വയസ് കഴിഞ്ഞാല്‍ കുട്ടികളുടെ സ്വഭാവം ആകും എല്ലാവര്ക്കും. അപ്പോള്‍ പിന്നെ നേരത്തെ തന്നെ ആ സ്വഭാവം ആയെന്ന് വിചാരിച്ചാല്‍ മതിയെന്ന് സൂര്യ പറയുന്നു.
സൂര്യയ്ക്കും ഫാന്‍സോ എന്ന കമന്റ് കണ്ടു. പക്ഷേ അവര്‍ എന്റെ ഫാന്‍സ് അല്ല. എന്റെ കുടുംബം ആണെന്നാണ് സൂര്യ പറയുന്നത്. സിനിമ, ഗെയിമുകള്‍, വായന, പെറ്റ്സ്, ഫാമിലി, ദേവാലയങ്ങള്‍ സന്ദര്‍ശിക്കുന്നത്, ഇതൊക്കെയാണ് സൂര്യയ്ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള കാര്യം.ല സൂര്യ മെസേജിന് മറുപടി തരാത്തതിനെ കുറിച്ചും ലൈവില്‍ വരാത്തതിനെ കുറിച്ചും ഫാന്‍സ് ചോദിച്ചിരുന്നു. താന്‍ ലൈവുമായി ഇടനെയെത്താം, മെസ്സേജുകളൊക്കെ വായിച്ച് തീരുന്നേയുള്ളൂ എന്നാണ് താരം പറയുന്നത്.
അതേസമയം സൂര്യയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ ചര്‍ച്ചയാകുന്നുണ്ട്. സൈബര്‍ ആക്രമണവും നേരിട്ട സൂര്യ ആത്മവിശ്വാസത്തോടെ പുതിയ ഫോട്ടോഷൂട്ടുകളുമായി രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു കിടിലം ഫോട്ടോഷൂട്ട് പങ്കുവെച്ച് കൊണ്ടായിരുന്നു സൂര്യയുടെ മടങ്ങി വരവ്. ഈജിപ്ത്യന്‍ റാണിയുടെ ലുക്കിലായിരുന്നു ചിത്രം. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു
