Malayalam
ഏതൊരു പെൺകുട്ടിക്കും ധരിക്കാവുന്ന ഏറ്റവും മികച്ച മേക്കപ്പ്’, ആ രഹസ്യം പങ്കുവെച്ച് ആര്യ!
ഏതൊരു പെൺകുട്ടിക്കും ധരിക്കാവുന്ന ഏറ്റവും മികച്ച മേക്കപ്പ്’, ആ രഹസ്യം പങ്കുവെച്ച് ആര്യ!
മലയാളത്തില്‍ നടിയായും അവതാരകയായും ശ്രദ്ധേയമായ താരമാണ് ആര്യ. നിരവധി സിനിമകളില്‍ ആര്യ വേഷമിട്ടിട്ടുണ്ട്. ഇപ്പോഴിതാ മികച്ച മേക്ക് അപ്പ് ഏതെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് ആര്യ.
“മനോഹരമായി ചിരിക്കുന്ന ഒരു ഫോട്ടോയാണ് ആര്യ പങ്കുവെച്ചിരിക്കുന്നത്. ഏതൊരു പെൺകുട്ടിക്കും ധരിക്കാവുന്ന ഏറ്റവും മികച്ച മേക്കപ്പ് ഒരു പുഞ്ചിരിയാണ് എന്നാണ് ആര്യ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചിയാരോ എന്ന ഒരു സിനിമയിലൂടെ താൻ ആദ്യമായി നായികയായി എത്തുകയാണ് എന്ന് ആര്യ അടുത്തിടെ അറിയിച്ചിരുന്നു.
ഇവിടെ ഇതാ വലിയൊരു സ്വപ്‍നം യാഥാര്‍ഥ്യമാകുകയാണ്. വെള്ളിത്തിരയിലെ വേഷം എന്നും സ്വപ്‍നമാണ്. ദൈവാനുഗ്രഹത്തില്‍ ഒരു നായിക വേഷം ചെയ്യുകയാണ്. എന്റെ സ്വപ്‍നം യാഥാര്‍ഥ്യത്തിലേക്ക് എത്തുകയാണ് എന്നും ആര്യ പറയുന്നു. സിനിമയുടെ ഫോട്ടോയും ആര്യ ഷെയര്‍ ചെയ്‍തിട്ടുണ്ട്. ചിയാരോ ഒരു റിയല്‍ ലൈഫ് സ്റ്റോറി ആണെന്നും ആര്യ പറയുന്നു.
” വല്യ വല്യ വാഗ്‍ദാനങ്ങൾ ഒന്നും തരുന്നില്ല. എന്നാലും പറയട്ടെ എന്നെ പോലെ സിനിമ സ്വപ്‍നം കാണുന്ന ഒത്തിരിപേരുടെ കഷ്‍ടപ്പാടും സ്വപ്‍നവും ആണ് ഞങ്ങളുടെ ഈ സിനിമ . ചിയാരോ ഒരു റിയൽ ലൈഫ് സ്റ്റോറി ആണ്. ഈ കഥയും കഥാപാത്രവും തന്നെ ആണ് എന്നെ ഇതിലേക്ക് നയിച്ചതും.
കോമേഡി കഥാപാത്രങ്ങളിൽ ഒതുങ്ങി പോകുമോ എന്ന് പേടിച്ചു ഇരുന്ന എന്നോട് ഇത് ആര്യ തന്നെ ചെയ്‍താൽ മതി എന്ന് വാശിപിടിച്ച നിതിനും മെഹ്‌റിക്കക്കും ഒരായിരം നന്ദിയെന്നും ആര്യ പറയുന്നു. നിങ്ങളുടെ എല്ലാവരുടെയും സ്‍നേഹത്തോടെയും അനുഗ്രഹത്തോടെയും നായികയായുള്ള തന്റെ ആദ്യത്തെ സിനിമ അവതരിപ്പിക്കുകയാണെന്നും ആര്യ പറഞ്ഞിരുന്നു.
about arya
