Malayalam
താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരില്‍ ഒരാള്‍’; അനുപമ പരമേശ്വരനെ കുറിച്ച് തെലുങ്ക് നടൻ !
താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരില്‍ ഒരാള്‍’; അനുപമ പരമേശ്വരനെ കുറിച്ച് തെലുങ്ക് നടൻ !
പ്രേമം എന്ന നിവിൻ പോളി ചിത്രത്തിലൂടെ പനങ്കുലപോലെയുള്ള മുടിയുമായിട്ട് മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്ന താരമാണ് അനുപമ പരമേശ്വരൻ. പെട്ടന്നായിരുന്നു സിനിമയിലെ അനുപമയുടെ വളർച്ച. ഇന്ന് അനുപമ നാല് ദക്ഷിണേന്ത്യന്‍ ഭാഷാ സിനിമകളിലും തിളങ്ങിനിൽക്കുന്ന താരമാണ് .
‘പ്രേമ’ത്തിലെ മേരിയെ അവതരിപ്പിച്ചുകൊണ്ട് ബിഗ് സ്ക്രീനിലേക്ക് അരങ്ങേറിയ അനുപമക്ക് ഇപ്പോള്‍ ഏറ്റവും തിരക്കുള്ളത് തെലുങ്കിലാണ്. ’18 പേജസ്’ ആണ് അനുപമയുടെ ഏറ്റവും പുതിയ തെലുങ്ക് ചിത്രം.
കഴിഞ്ഞയാഴ്ച പുറത്തെത്തിയ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് വളരെപെട്ടെന്നുതന്നെ ഹിറ്റായി മാറി . ഇപ്പോഴിതാ ആ ഫസ്റ്റ് ലുക്ക് ഷൂട്ടിനിടയിലെ ഉണ്ടായ രസകരമായ ഒരു നിമിഷം പങ്കുവച്ചെത്തിയിരിക്കുകയാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന നിഖില്‍ സിദ്ധാര്‍ഥ.
പോസ്റ്ററിലുള്ള ചിത്രത്തിനുവേണ്ടി പോസ് ചെയ്യുന്നതിന് തൊട്ടുംമുന്‍പ് പശ്ചാത്തലത്തില്‍ കേള്‍ക്കുന്ന ഗാനത്തിനൊപ്പം അനായാസമായി താളം ചവിട്ടുന്ന അനുപമയാണ് വീഡിയോയില്‍. താന്‍ ജീവിതത്തില്‍ കണ്ട ഏറ്റവും സന്തോഷമുള്ള മനുഷ്യരില്‍ ഒരാളാണ് അനുപമയെന്നാണ് വീഡിയോ പങ്കുവെക്കവെ ട്വിറ്ററിലൂടെ നിഖില്‍ കുറിച്ചത്.
‘രംഗസ്ഥല’ത്തിന്‍റെ തിരക്കഥാകൃത്തും ‘കറന്‍റ്’, ‘കുമാരി 21 എഫ്’ എന്നീ ചിത്രങ്ങളുടെ സംവിധായകനുമായ പല്‍നാട്ടി സൂര്യ പ്രതാപ് ആണ് ചിത്രത്തിന്‍റെ സംവിധാനം. എന്നാല്‍ ചിത്രത്തിന്‍റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ സുകുമാര്‍ ആണ്. ബണ്ണി വാസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീത സംവിധാനം ഗോപി സുന്ദര്‍ ആണ്.
നന്ദിനി എന്നാണ് ചിത്രത്തില്‍ അനുപമ അഴതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. അഡ്വഞ്ചര്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ‘കാര്‍ത്തികേയ 2’ ആണ് നിഖിലിന്‍റേതായി പുറത്തുവരാനുള്ള മറ്റൊരു ചിത്രം. അതിലും നായികയായി എത്തുന്നത് അനുപമ പരമേശ്വരനാണ് .
about anupama parameswaran
