Connect with us

വീണ്ടും അഭിമാനമായി ശോഭന ; നൃത്തവും അഭിനയവും മാത്രമല്ല, അതിലും മുകളിലാണ് ശോഭനയുടെ പിടി ; വീട്ടിലെ പുസ്തക ലോകം പരിചയപ്പെടുത്തി താരം പറഞ്ഞ വാക്കുകൾ !

Malayalam

വീണ്ടും അഭിമാനമായി ശോഭന ; നൃത്തവും അഭിനയവും മാത്രമല്ല, അതിലും മുകളിലാണ് ശോഭനയുടെ പിടി ; വീട്ടിലെ പുസ്തക ലോകം പരിചയപ്പെടുത്തി താരം പറഞ്ഞ വാക്കുകൾ !

വീണ്ടും അഭിമാനമായി ശോഭന ; നൃത്തവും അഭിനയവും മാത്രമല്ല, അതിലും മുകളിലാണ് ശോഭനയുടെ പിടി ; വീട്ടിലെ പുസ്തക ലോകം പരിചയപ്പെടുത്തി താരം പറഞ്ഞ വാക്കുകൾ !

മലയാളി മനസ്സിൽ ശോഭനയോളം ഇടം പിടിച്ച മറ്റൊരു നായികയുമുണ്ടാകില്ല. നൃത്തത്തിലൂടെയും നാട്യത്തിലൂടെയും ആരാധക ഹൃദയം കീഴടിക്കിയ ശോഭന ഇപ്പോൾ എത്തിയിരിക്കുന്നത് അധികമാർക്കും വഴങ്ങാത്ത പുസ്തകങ്ങളുടെ കൂട്ടുമായിട്ടാണ് . വായനയും തനിക്കു പ്രിയപ്പെട്ടതാണെന്നറിയിക്കുകയാണ് ശോഭന.

പുതിയ ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണു ശോഭന പുസ്തകങ്ങൾ പരിചയപ്പെടുത്തി എത്തിയിരിക്കുന്നത് . ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ തന്റെ വീട്ടിലെ പുസ്തകങ്ങള്‍ ഓരോന്നും ആരാധകര്‍ക്കു പരിചയപ്പെടുത്തുമുണ്ട്.

കഥ, കവിത, നോവല്‍, നൃത്തം, സംഗീതം, പാചകം തുടങ്ങിയ വിഷയങ്ങളിലുള്ള പുസ്തകങ്ങള്‍ ശോഭന വീഡിയോയിലൂടെ കാണിക്കുന്നു. നൃത്തം പഠിക്കുന്നവര്‍ വായിക്കേണ്ട ചില പുസ്തകങ്ങളാണു ശോഭന വീഡിയോയുടെ ആദ്യം പരിചയപ്പെടുത്തുന്നത്. പിന്നീട് ചില നോവലുകളും, കവിത പുസ്തകങ്ങളും,സംഗീത പുസ്തകങ്ങളും ശോഭന പരിചയപ്പെടുത്തുന്നുണ്ട്.

അച്ഛന്റെ പുസ്തകങ്ങളും അവയ്ക്കൊപ്പം സൂക്ഷിക്കുന്നുണ്ട്. അതിനടുത്തായി പാചക പുസ്തകങ്ങൾ അടുക്കി വച്ചിട്ടുണ്ടെങ്കിലും തനിക്ക് അത് ആവശ്യമില്ലെന്നാണ് ചെറുചിരിയോടെ ശോഭന പറഞ്ഞത്. ” ഇതാണ് എന്നെ ഇന്ന് കാണുന്ന ഞാൻ ആക്കിയത് ” എന്ന ഉചിതമായ വാക്യവും വീഡിയോയ്ക്ക് ഒപ്പം ചേർത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലൂടെ എല്ലാ വിശേഷങ്ങളും പങ്കുവെക്കുന്ന ശോഭനയ്ക്ക് ഫോള്ളോവെർസ് ഏറെയാണ്. പതിവായി നൃത്തവീഡിയോകള്‍ പങ്കുവെക്കുന്ന ശോഭനയുടെ ഒരു നൃത്ത പാഠങ്ങളും ആരാധകർക്ക് പ്രിയപ്പെട്ടതാണ്.

കഴിഞ്ഞ തവണ ശോഭന പങ്കുവെച്ച നൃത്ത വീഡിയോ പകര്‍ത്തിയതു മകള്‍ നാരായണിയായിരുന്നു. നൃത്തത്തില്‍ മുദ്രകള്‍ എങ്ങനെ ഉപയോഗിക്കണം എന്നായിരുന്നു പുതിയ വിഡിയോയിലൂടെ ശോഭന പഠിപ്പിക്കുന്നത്. താരത്തിന്റെ ചുവടുകള്‍ക്കൊപ്പം നാരായണിയുടെ ചിത്രീകരണ മികവിനെയും ആസ്വാദകര്‍ ഏറെ പ്രശംസിച്ചു. കുട്ടി വിഡിയോഗ്രാഫര്‍ വളരെ കഴിവുള്ളയാളാണെന്നാണു പലരും പ്രതികരിച്ചത്.

അടുത്തിടെ മകളുടെ പഠനകാര്യങ്ങള്‍ അന്വേഷിക്കുന്ന ശോഭനയുടെ വിഡിയോയും വൈറലായിരുന്നു. മകളോട് പുസ്തകം എവിടെയെന്നും പാഠഭാഗങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടില്ലല്ലോ എന്നും ചോദിക്കുന്നതായിരുന്നു വിഡിയോയില്‍.

about shobhana

More in Malayalam

Trending

Recent

To Top