Connect with us

സെറ്റിൽ നടന്നത് വിവേചനപരമായ കാര്യങ്ങളായിരുന്നു ; ഒമർ ലുലു ചിത്രത്തിൻറെ ഷൂട്ടിംഗ് സെറ്റിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ശാലിന്‍ സോയ!

Malayalam

സെറ്റിൽ നടന്നത് വിവേചനപരമായ കാര്യങ്ങളായിരുന്നു ; ഒമർ ലുലു ചിത്രത്തിൻറെ ഷൂട്ടിംഗ് സെറ്റിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ശാലിന്‍ സോയ!

സെറ്റിൽ നടന്നത് വിവേചനപരമായ കാര്യങ്ങളായിരുന്നു ; ഒമർ ലുലു ചിത്രത്തിൻറെ ഷൂട്ടിംഗ് സെറ്റിൽ നടന്ന ഞെട്ടിക്കുന്ന സംഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് ശാലിന്‍ സോയ!

സിനിമാ ഷൂട്ടിംഗ് സെറ്റുകളിലെ പക്ഷപാതത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് യുവനടി ശാലിന്‍ സോയ. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്ക എന്ന സിനിമയുടെ സെറ്റില്‍ വെച്ചുണ്ടായ രസകരമായ ഒരു അനുഭവം പങ്കുവെച്ചുകൊണ്ടാണു ഭക്ഷണത്തിന്റെ കാര്യത്തില്‍ വരെ ഷൂട്ടിംഗ് സെറ്റില്‍ നടക്കുന്ന വിവേചനപരമായ പെരുമാറ്റത്തെ കുറിച്ച് ശാലിന്‍ തുറന്നു പറഞ്ഞത്.

ധമാക്ക സെറ്റില്‍ നിന്നുമുള്ള ശാലിന്റെ ഒരു വീഡിയോ കഴിഞ്ഞ വര്‍ഷം വൈറലാവുകയും നിരവധി ട്രോളുകള്‍ വരികയും ചെയ്തിരുന്നു. തന്റെ പ്ലേറ്റില്‍ നിന്നും സുഹൃത്ത് മട്ടന്‍ പീസ് എടുത്തതും പെട്ടെന്ന് അയ്യോ എന്നു പറഞ്ഞു റിയാക്ട് ചെയ്തതുമാണു വീഡിയോയില്‍ കാണാനാവുന്നതെന്നു ശാലിനി പറയുന്നു.

ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് ശാലിന്റെ വെളിപ്പെടുത്തൽ . സിനിമയില്‍ റാഗിങ്ങൊക്കെ ഉണ്ടോയെന്ന ചോദ്യത്തിനു മറുപടി പറയുമ്പോഴാണു മട്ടന്‍പീസ് ട്രോള്‍ വീഡിയോ അനുഭവത്തെ കുറിച്ചും സെറ്റിലെ പക്ഷപാതത്തെ കുറിച്ചും ശാലിന്‍ രസകരമായി അവതരിപ്പിച്ചത്.

“സിനിമാ സെറ്റില്‍ വലിയ പക്ഷപാതമാണ്, പ്രത്യേകിച്ചു ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ. സിനിമയിലുള്ളവര്‍ക്കു ഞാന്‍ പറയുന്ന കാര്യം പെട്ടെന്ന് മനസ്സിലാകും. പ്രൊഡക്ഷനിലുണ്ടാകുന്ന പക്ഷപാതങ്ങളുണ്ട്. ഈ സ്റ്റീല്‍ ഗ്ലാസില്‍ നിന്നും കുപ്പി ഗ്ലാസിലേക്കു എത്തുക എന്ന് പറയില്ലേ, അതു തന്നെയാണു സംഭവം” – ശാലിന്‍ പറയുന്നു.

“സ്റ്റീല്‍ ഗ്ലാസിലായാലും പേപ്പര്‍ ഗ്ലാസിലായാലും ചായ തന്നെയാണല്ലോ കുടിക്കുന്നത്. അതുകൊണ്ടു നമുക്ക് ആ പ്രശ്‌നമില്ല. പക്ഷെ മനപ്പൂര്‍വ്വം ആ സ്റ്റീല്‍ ഗ്ലാസ് അങ്ങ് തരുമ്പോള്‍ നമുക്ക് കൊള്ളുമെന്നും ശാലിൻ കൂട്ടിച്ചേർത്തു.”

“ചിക്കനോ ബാക്കി സ്‌പെഷ്യല്‍ ഐറ്റംസോ ഒക്കെ സംവിധായകനു മാത്രമായിരിക്കും കൊടുക്കുക. വികാരമില്ലാത്തവര്‍ക്കു വരെ വികാരുമുണ്ടാക്കുന്ന തരത്തിലുള്ള പക്ഷപാതമാണു സെറ്റുകളില്‍ നടക്കുക. ഭക്ഷണം കിട്ടിയില്ലെങ്കിലും കുഴപ്പമില്ല, സ്വിഗിയൊക്കെ ഉണ്ടല്ലോ, നമുക്ക് വാങ്ങാവുന്നതേയുള്ളു. പക്ഷെ മനപ്പൂര്‍വ്വം പക്ഷപാതപരമായി പെരുമാറുന്നത് കാണുമ്പോള്‍ നമുക്കു കൊള്ളും. ചോദിച്ചാല്‍ പോലും തരില്ല,” എന്നും ശാലിന്‍ പറയുന്നു.

about shalin zoya

More in Malayalam

Trending