News
സീതയാകാൻ 12 കോടി ആവിശ്യപ്പെട്ട് കരീന കപൂർ; നടിക്ക് എതിരെ സൈബർ ആക്രമണം
സീതയാകാൻ 12 കോടി ആവിശ്യപ്പെട്ട് കരീന കപൂർ; നടിക്ക് എതിരെ സൈബർ ആക്രമണം
ബോളിവുഡ് താരസുന്ദരിമാരില്‍ താരമൂല്യം കൂടിയ നായികമാരില്‍ ഒരാളാണ് കരീന കപൂര്‍.അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും തിളങ്ങി നടി. വിവാഹ ശേഷവും സിനിമകളില്‍ സജീവമായി അഭിനയിച്ചിരുന്നു കരീന.
ഈയിടെ പുതിയൊരു ചിത്രത്തിൽ സീതയായി വേഷമിടാൻ കരീന കപൂര്‍ 12 കോടി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ബോളിവുഡ് ഹംഗാമയാണ് ഇതേകുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എന്നാല്‍ ഇത്രയും പ്രതിഫലം നല്‍കുക ബുദ്ധിമുട്ടായതിനാല്‍ അണിയറ പ്രവര്‍ത്തകര്‍ മറ്റൊരു യുവനടിയെ സമീപിച്ചതായാണ് വിവരം. സാധാരണ ആറ് മുതല്‍ ഏട്ട് കോടി വരെയാണ് കരീന കപൂര്‍ ഒരു ചിത്രത്തിന് വാങ്ങുന്നത്. എന്നാല്‍ ഈ ചിത്രത്തിനായി മാത്രം പ്രതിഫലം കൂട്ടിപ്പറയുകയായിരുന്നു നടി.
അതേസമയം ഈ വാര്‍ത്ത പുറത്തുവന്നതിന് സോഷ്യല്‍ മീഡിയയില്‍ കരീനയ്ക്കെതിരെ സൈബർ ആക്രമണം ഉയരുകയാണ്.
മാതാ സീതയുടെ റോളില്‍ കരീന അഭിനയിക്കുന്നത് ശരിയാകില്ലെന്നാണ് പലരും പറയുന്നത്. കരീനയ്ക്ക് ഇപ്പോള്‍ കുറച്ച് പ്രായം കൂടിയ ലുക്കാണെന്നും ഇവര്‍ പറയുന്നു. സീതയുടെ നിഷ്കളങ്കതയും മനോഹരമായ രൂപഭംഗിയുമൊന്നും കരീനയ്ക്ക് ഉണ്ടാവില്ലെന്നും നെറ്റിസണ്‍സ് അഭിപ്രായപ്പെട്ടു. ഹിന്ദുവായ ഒരാള്‍ തന്നെ സീതയുടെ റോള്‍ അവതരിപ്പിക്കണമെന്നാണ് മറ്റൊരാള്‍ കുറിച്ചത്.
