Actor
‘സിനിമയില്‍ എത്തി 24 വര്‍ഷം കഴിഞ്ഞു, ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു’; പുതിയ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
‘സിനിമയില്‍ എത്തി 24 വര്‍ഷം കഴിഞ്ഞു, ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു’; പുതിയ സന്തോഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ
മലയാളികളുടെ പ്രിയ നടനാണ് കുഞ്ചാക്കോ ബോബന്. ഒരുകാലത്ത് മലയാള സിനിമയില്‍ നായകനായി തിളങ്ങുകയും, ഇടവേളക്കുശേഷം വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തുകയും ചെയ്തിരുന്നു .ഇപ്പോഴിതാ തന്റെ പുതിയ സിനിമയായ ഒറ്റിനെക്കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഒരു മലയാളം ചാനല്‍ അഭിമുഖത്തില്‍ ഒറ്റിന്റെ വിശേഷങ്ങള്‍ പങ്കു വെച്ചത് ഇങ്ങനെയാണ്…
“അരവിന്ദ് സ്വാമി 25 വര്‍ഷത്തിനുശേഷം മലയാളത്തിലേക്ക് തിരിച്ചുവരുന്നു. സിനിമയില്‍ എത്തി 24 വര്‍ഷം കഴിഞ്ഞു ഞാന്‍ ആദ്യമായി തമിഴില്‍ അഭിനയിക്കുന്നു എന്നതൊക്കെയാണ് ഒറ്റ് എന്ന സിനിമയുടെ പ്രത്യേകത. തീവണ്ടിക്കുശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന സിനിമ. ആഗസ്റ്റ് സിനിമയുടെ ചിത്രത്തില്‍ ഞാന്‍ അഭിനയിക്കുന്നത് ആദ്യം. തമിഴ് നടന് ആര്യയും നിര്‍മ്മാണ പങ്കാളിയാണ്. ഒറ്റ് വലിയ സിനിമയാണ്. ആസ്വാദ്യകരായ ത്രില്ലര്‍ ചിത്രം. തമിഴില്‍ രണ്ടകം എന്ന പേരിലാണ് എത്തുക. തമിഴ് അത്യാവശ്യം വഴങ്ങുന്ന ഭാഷയാണ്. വായിക്കാനും അത്യാവശ്യം എഴുതാനും പറയാനും അറിയും. തമിഴില്‍ നിന്നുള്ള അസോസിയേറ്റ് ഡയറക്ടര്‍ സംഭാഷണത്തില്‍ വേണ്ട നിര്‍ദ്ദേശം നല്കുന്നു.
ഡബ്ബിംഗ് നല്ല രീതിയില്‍ ചെയ്യാന്‍ ഇതിലൂടെ കഴിയുന്നുണ്ട്. മുംബയ്, ഗോവ, മംഗലാപുരം എന്നിവിടങ്ങളാണ് ലൊക്കേഷന്‍. ഗോവ ഷെഡ്യൂള്‍ കഴിഞ്ഞു. എന്നെ ഇതേവരെ കാണാത്ത രൂപത്തിലും ഇതുവരെ ചെയ്തുകണ്ടിട്ടില്ലാത്ത കാര്യങ്ങളും ഒറ്റില്‍ പ്രതീക്ഷിക്കാം. എന്നാല്‍ ഇതുവരെ ചെയ്തു കണ്ടിട്ടില്ലാത്തത് എന്തായിരിക്കുമെന്ന് ഒറ്റ് വരുമ്ബോള്‍ കാണാന്‍ കഴിയും. ആളുകള്‍ പ്രതീക്ഷിക്കുന്നതിലും അല്പം കൂടി കൊടുക്കാനുള്ള ശ്രമം ഞങ്ങള്‍ എല്ലാവരുടെയും ഭാഗത്തു നിന്നുണ്ട്. ഇഷ്ടപ്പെടുമെന്നാണ് പ്രതീക്ഷ. അതിനുവേണ്ട കഠിനാദ്ധ്വാനം ചെയ്യുന്നു.
അരവിന്ദ് സ്വാമിയെ പ്രണയ നായകനായാണ് കണ്ടുതുടങ്ങിയത്. ഇടവേളയ്ക്കുശേഷം തനി ഒരുവന് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നപ്പോള്‍ ഒരു റിവൈന്‍ഡ് അരവിന്ദ് സ്വാമിയെ കാണാന്‍ സാധിച്ചു. നെഗറ്റീവ് ഷേഡ് കഥാപാത്രം. ഞാനും ചോക്ളേറ്റ് ഇമേജില്‍ നിന്നു മാറി രണ്ടാം വരവില്‍ ചെറിയ മാറ്റങ്ങളുള്ള കഥാപാത്രം ചെയ്യുകയും ത്രില്ലിംഗ് ചിത്രങ്ങള്‍ക്കുശേഷം എത്തുന്ന കഥാപാത്രത്തെയായിരിക്കും ഒറ്റില്‍ കാണാന്‍ സാധിക്കുക”.
