Malayalam
കുടുംബ വിളക്കിലെ ആദ്യ ദിവസത്തെ അനുഭവം ; നടി ഡയാന ഹമീദും ആതിരയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്; എല്ലാത്തിനും മറുപടിയുമായി ആതിര മാധവ് !
കുടുംബ വിളക്കിലെ ആദ്യ ദിവസത്തെ അനുഭവം ; നടി ഡയാന ഹമീദും ആതിരയും തമ്മിലുള്ള ബന്ധത്തെ കുറിച്ച് പ്രേക്ഷകർ പറയുന്നത്; എല്ലാത്തിനും മറുപടിയുമായി ആതിര മാധവ് !
മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് കുടുംബവിളക്ക്. വളരെ പെട്ടന്നാണ് പരമ്പരയിലെ കഥാപാത്രങ്ങളെ പ്രേക്ഷകർ സ്വീകരിച്ചത്. പരമ്പരയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്.
സ്റ്റാര്‍ മാജിക്കിൽ തകർപ്പൻ പ്രകടനം കാഴ്ച വെച്ചും ആതിര കൈയ്യടി നേടിയിരുന്നു. കുടുംബവിളക്കില്‍ സുമിത്രയുടെ കൂടെ നില്ക്കുന്ന മരുമകളായി മികച്ച പ്രകടനമാണ് ആതിര കാഴ്ചവെക്കുന്നത്.
അനന്യ എന്നാണ് ആതിരയുടെ കഥാപാത്രത്തിന്റെ പേര്. തുടക്കത്തില്‍ ഇത്തിരി നെഗറ്റീവ് ഷെയ്ഡ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ എല്ലാം മനസിലാക്കിയതോടെ സുമിത്രയെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന കഥാപാത്രമാണ് അമൃതയുടെത്.
സുമിത്രയ്ക്കൊപ്പം നിൽക്കുന്ന കഥാപാത്രം മാത്രമല്ല സോഷ്യല്‍ മീഡിയയിലൂടെ ആരാധകർക്കൊപ്പവും സമയം ചിലവഴിക്കുന്ന താരമാണ് ആതിര. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ആതിര തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിത ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ആതിര നല്കിയ മറുപടികളാണ് ശ്രദ്ധ നേടുകയാണ്. കുടുംബവിളക്കിനെ കുറിച്ചും ബിഗ് ബോസിനെ കുറിച്ചും ഡയാനയെ കുറിച്ചുമെല്ലാം ആരാധകര്‍ ചോദിക്കുന്നുണ്ട്.
കുടുംബവിളക്ക് പരമ്പരയിലേക്ക് വന്നപ്പോള്‍ എന്തായിരുന്നു തോന്നിയത് എന്നായിരുന്നു ഒരാളുടെ ചോദ്യം. ഇതിന് ആതിര നല്കിയ മറുപടി ഭയവും ആകാംഷയും എന്നായിരുന്നു. ബിഗ് ബോസ് കാണാറുണ്ടോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടിയിരുന്നത് . ഇതിന് താന്‍ ബിഗ് ബോസ് അഡിക്റ്റ് ആണെന്നായിരുന്നു ആതിര നല്കിയ മറുപടി.
കഴിഞ്ഞ ദിവസം നടി ഡയാനയും ആതിരയും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള പ്രതികരണവും ശ്രദ്ധ നേടിയിരുന്നു. തങ്ങള്‍ സഹോദരങ്ങളാണ്, സുഹൃത്തുക്കളാണ്, ഒരു കുടുംബം ആണെന്നായിരുന്നു ആതിര ഡയാനയെ കെട്ടിപ്പിടിച്ചു കൊണ്ട് പറഞ്ഞത്. അതേസമയം പലരും തന്റെ അനിയത്തിയാണെന്ന് കരുതിയതിനെ കുറിച്ചും ആതിര തുറന്നു പറഞ്ഞിരുന്നു .
ഞങ്ങള്‍ തമ്മില്‍ ചെറിയ കാലത്തെ ബന്ധമാണ് ഉള്ളതെന്നാണ് ആതിര പറഞ്ഞത്. ഒരു നാല് വര്‍ഷത്തെ. ഫോളോ മീ എന്ന ചാനലില്‍ വച്ചാണ് ഞങ്ങള്‍ കാണുന്നത്. ഡയാന ഇങ്ങോട്ട് വന്നു സംസാരിക്കുകയായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ കണ്ടുമുട്ടുന്നത്. അങ്ങനെ കണ്ടു പരിചയം ആയെന്നും സീരിയല്‍ വരെ എത്തി നില്‍ക്കുന്നുവെന്നും ആതിര പറഞ്ഞു. കുറെ നല്ല ഗുണങ്ങള്‍ പഠിച്ചതും ഡയാനയില്‍ നിന്നുമാണ് എന്നും ആതിര പറയുന്നു.
ഡയാന ഹമീദും സ്റ്റാർ മാജിക്കിലൂടെ ആരാധകരുടെ ഉയിരായി മാറിയ താരമാണ്. ആതിരയും ഡയാനയും മിനിസ്ക്രീനിലെ ഏറ്റവും അടുത്ത സുറുത്തുക്കൾ കൂടിയാണ്. കഴിഞ്ഞ വർഷമായിരുന്നു ആതിര വിവാഹിതയായത്. സോഷ്യല്‍ മീഡിയയിലൂടെ ആതിര തന്നെയാണ് വിവാഹ വാര്‍ത്ത പങ്കുവച്ചത്.
മാത്രമല്ല വരനൊപ്പമുള്ള ചിത്രവും പങ്കു വച്ചിട്ടുണ്ട്. പ്രണയ വിവാഹമാണ് താരത്തിന്റെത്. രാജീവ് മേനോന് എന്നാണ് വരന്റെ പേര്. ഇരുവരും സോഷ്യല്‍മീഡിയയില്‍ വളരെ സജീവമാണ്. രാജീവും സോഷ്യല്‍മീഡിയയില്‍ ആതിരയ്ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
നിരവധി പേരാണ് വിവാഹ ആശംസകൾ നേർന്ന് സോഷ്യൽ മീഡിയയിൽ എത്തിയത്. ഒരു അഭിമുഖത്തിൽ കുടുംബവിളക്കിലെ അനന്യയിലേക്കെത്തിയ അനുഭവത്തെ കുറിച്ച് ആതിര മനസ്സ് തുറന്നിരുന്നു. അപ്രതീക്ഷിതമായാണ് കുടുംബ വിളക്കില്‍ ആതിരയ്ക്ക് അവസരം ലഭിക്കുന്നത്. ആദ്യം വേണ്ട എന്നു വച്ച കഥാപാത്രമായിരുന്നു. പിന്നീട് തന്റെ പക്കല്‍ വീണ്ടും കഥാപാത്രം എത്തി ചേരുകയായിരുന്നുവെന്നാണ് ആതിര പറഞ്ഞിരുന്നു.
പരമ്പരയില്‍ ആദ്യം അനന്യ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മറ്റൊരു നടിയായിരുന്നു. പരമ്പരയിലെ അനന്യ കഥാപാത്രം ഡോക്ടറാണ്, എന്തും തുറന്നു പറയാന്‍ ധൈര്യമുള്ള കഥാപാത്രമായിരുന്നു.
കഥാപാത്രത്തിന്റെ വില്ലത്തരം കണ്ട പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ചീത്ത വിളിച്ചിട്ടുണ്ട് എന്നും തനിക്ക് അഭിനയ പ്രാധാന്യമുള്ള വേഷമായതിനാല്‍ അതിയായ സന്തോഷമുണ്ടെന്നും താരം അഭിമുഖത്തില്‍ തുറന്നു പറഞ്ഞു. ആതിരയ്ക്ക് നാലു സഹോദരിമാരാണ് ഉള്ളത്. കുടുംബമാണ് അഭിനയത്തില്‍ ഏറെ പിന്തുണ തരുന്നതെന്നും ആതിര പറഞ്ഞിരുന്നു.
about dayyana hameed
