Malayalam
‘മഞ്ഞിൽ വിരിഞ്ഞ പൂവിലെ’ അഞ്ജനയുടെ പുതിയ നേട്ടം ; വിവാഹം കഴിക്കാൻ ആരും നിർബന്ധിക്കുന്നില്ല ; വിശേഷങ്ങൾ പറഞ്ഞ് മാളവിക !
‘മഞ്ഞിൽ വിരിഞ്ഞ പൂവിലെ’ അഞ്ജനയുടെ പുതിയ നേട്ടം ; വിവാഹം കഴിക്കാൻ ആരും നിർബന്ധിക്കുന്നില്ല ; വിശേഷങ്ങൾ പറഞ്ഞ് മാളവിക !
വളരെപ്പെട്ടന്ന് മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മാളവിക വെല്‍സ്. പൊന്നമ്പിളി സീരിയലിലൂടെ ശ്രദ്ധേയായ നടി നിരവധി സീരിയലുകളില്‍ പ്രധാന വേഷത്തിൽ എത്തിക്കഴിഞ്ഞു… നിരവധി കഥാപാത്രങ്ങളിലൂടെ കടന്നു വന്നെങ്കിലും മലയാളികൾക്ക് ഇപ്പോൾ മഞ്ഞിൽ വിരിഞ്ഞ പൂവിലെ അഞ്ജനയാണ്. അഞ്ജനയുടെ റിയൽ ലൈഫ് വിവാഹ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
മഞ്ഞിൽ വിരിഞ്ഞ പൂവ് മിസ് ചെയ്യുന്നവരായിരിക്കാം നിങ്ങളിൽ ഏറെ പേരും.. അഞ്ജന കലക്റ്റർ ആയി രണ്ട് വർഷം കഴിഞ്ഞ് തിരികെയെത്തും എന്നും പ്രതീക്ഷിച്ചിരിക്കുന്ന ആരാധകരെ ആശങ്കപ്പെടുത്തുന്നത് ലോക്ഡൗണ്‍ ആണ്. എങ്കിലും ഇതിനിടെയിൽ അഞ്ജനയായി നമ്മളെ സന്തോഷിപ്പിച്ച മാളവികയെ തേടി മറ്റൊരു സന്തോഷം എത്തിയിരിക്കുകയാണ്.
കുടുംബപ്രേക്ഷകർക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മാളവികയ്ക്ക് കിട്ടിയിരിക്കുന്നത്. കൊച്ചി ടൈംസിന്റെ മോസ്റ്റ് ഡിസൈറബിള്‍ വൂമണ്‍ ആയി മാളവികയെ തിരഞ്ഞെടുത്തിരിക്കുകയാണ് . പുരസ്കാരത്തിന് ശേഷം തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നടിയിപ്പോള്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലൂടെയാണ് വിവാഹത്തെ കുറിച്ചടക്കമുള്ള കാര്യങ്ങള്‍ മാളവിക പങ്കുവെച്ചത്.
മാളവികയുടെ വാക്കുകൾ ഇങ്ങനെയാണ്…. വീണ്ടും ഇത്തരമൊരു അംഗീകാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ്. കൗമാരപ്രായത്തില്‍ ഒരു നാണക്കാരിയായ എന്നെ ഈ കരിയറിലേക്ക് തിരിച്ച് വിട്ടത് എന്റെ അച്ഛനാണ്. അദ്ദേഹത്തിന്റെ അനുഗ്രഹമായിട്ടാണ് ഇതിനെ കാണുന്നത്. അതുകൊണ്ട് തന്നെ അച്ഛന് തന്നെ ഈ അംഗീകാരം സമര്‍പ്പിക്കുകയാണ്. അദ്ദേഹം എന്നെ ഈ ദിശയിലേക്ക് നയിച്ചതില്‍ സന്തോഷമുണ്ട്. ഒത്തിരി കാര്യങ്ങള്‍ പഠിച്ചു. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയതിന് നന്ദി പറയുകയാണ്.
കൊവിഡിന്റെ രണ്ടാം തരംഗം വന്നതോടെ മേയ് ആദ്യ ആഴ്ചയില്‍ തന്നെ ഞങ്ങള്‍ ഷൂട്ടിങ്ങ് നിര്‍ത്തിയിരുന്നു. എല്ലാവരും കഠിനമായൊരു സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. യോഗയിലൂടെയും ഡാന്‍സിലൂടെയും സ്വയം കൂടുതല്‍ മനസ്സിലാക്കാനാണ് ഞാന്‍ ഈ സമയം ചിലവഴിക്കുന്നത്. ഷൂട്ടിംഗ് കാരണം എനിക്ക് ചെയ്യാന്‍ കഴിയാതെ പോകാറുള്ള കാര്യങ്ങളെല്ലാമാണ് ഞാനിപ്പോള്‍ ചെയ്യുന്നത്. ആദ്യ ലോക്ക്ഡൗണിനു ശേഷം ഒരു കൂടിനുള്ളില്‍ നിന്ന് പുറത്തു വന്ന സന്തോഷത്തിലായിരുന്നു എല്ലാവരും. കോവിഡ് പ്രോട്ടോകോളുകള്‍ ശക്തമായി പാലിച്ചാണ് ഷൂട്ടുകള്‍ മുന്നോട്ട് പോയത്.
എന്നാല്‍ കോവിഡ് കേസുകള്‍ കൂടിയപ്പോള്‍ ഷൂട്ടിങ്ങ് വീണ്ടും നിര്‍ത്തി വെക്കേണ്ടി വരുമെന്ന് തോന്നിയിരുന്നു. ഈ കാലഘട്ടത്തില്‍ ആളുകള്‍ കൂടുതലായും ടെലിവിഷന്‍ കാണുന്നതിലേക്ക് തിരിയുകയാണ്. പക്ഷെ നമുക്കൊന്നും ചെയ്യാന്‍ പറ്റില്ല. കാര്യങ്ങളെല്ലാം കുഴപ്പത്തിലാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അടക്കമുള്ള എല്ലാവരും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വരുത്തിയ വീഴ്ചയാണ് ഇതിനെല്ലാം കാരണം, അതിന്റെ ഫലമാണ് നമ്മള് ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ് മാളവിക പറയുന്നത്.
ഞാന്‍ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് വീട്ടുകാര്‍ നിര്‍ബന്ധിക്കുകയോ അതിനൊരു സമയപരിധി വെച്ചിട്ടോ ഇല്ല . എന്നെ സംബന്ധിച്ചിടത്തോളം കല്യാണം കഴിക്കുന്ന വ്യക്തി എന്റെ ജോലിയെ പിന്തുണയ്ക്കുന്ന ഒരാള്‍ ആയിരിക്കണം എന്നേ ഉള്ളു. അത്ര മാത്രമേ ഉള്ളു എന്നും മാളവിക വ്യക്തമാക്കുന്നു.
നിലവിൽ മാളവിക അഞ്ജനയായി എത്തുന്ന പരമ്പരയാണ് മഞ്ഞിൽ വിരിഞ്ഞ പൂവ്. മലയാള സീരിയലുകളുടെ സെയിം ക്ളീഷേ മാറ്റിനിർത്തി ഒരു നാട്ടിൻപുറത്തുകാരി പെൺകുട്ടിയുടെ ജീവിത പോരാട്ടം പറയുന്ന കഥയാണ് സീരിയലിന്റെ ഇതിവൃത്തം. കുടുംബ പ്രശ്നങ്ങൾക്കിടയിൽ സിവിൽ സർവീസ് പരീക്ഷയ്ക്ക് വേണ്ടി പഠിക്കുകയും ഒന്നാമതെത്തുകയും ചെയ്ത മിടുക്കിയായ കഥാപാത്രമായ അഞ്ജനയായി എത്തുന്നത് മാളവികയാണ്.
സിവിൽ സർവീസിൽ റാങ്ക് നേടി രണ്ട് വര്‍ഷം കഴിഞ്ഞ് വരും എന്നുപറഞ്ഞ് അവസാനിച്ചിരിക്കുകയാണ് സീരിയൽ ഇപ്പോൾ.. ലോക്ക്ഡൌൺ മാറിയാൽ മാത്രമേ പുതിയ എപ്പിസോഡ് ഷൂട്ട് നടക്കുകയുള്ളു . പുതിയ സീരിയൽ വിശേഷത്തിനായി കാത്തിരിക്കുകയാണ് ആരാധകരും…
about malavika
