Connect with us

ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷത്തിൽ ആസിഫ്; ഇത് മകൾക്കായുള്ള സർപ്രൈസ് ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

Malayalam

ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷത്തിൽ ആസിഫ്; ഇത് മകൾക്കായുള്ള സർപ്രൈസ് ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷത്തിൽ ആസിഫ്; ഇത് മകൾക്കായുള്ള സർപ്രൈസ് ; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ !

യുവനടന്മാരിൽ ശ്രദ്ധേയമായ നടനാണ് ആസിഫ് അലി. ആസിഫ് അലിയുടെ സിനിമ വിശേഷങ്ങൾ അറിയുന്നതിലുള്ള താല്പര്യം തന്നെ ആസിഫിന്റെ കുടുംബ വിശേഷങ്ങൾക്കും ആരാധകർ കൊടുക്കാറുണ്ട്, ഇപ്പോൾ നടനിൽ നിന്നും നല്ലൊരു പിതാവിലേക്ക് എത്തിയപ്പോഴുള്ള നിമിഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ലോക്ക്ഡൗണിനിടയിലും മകൾ ഹയയ്ക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ് ആസിഫ് അലിയും ഭാര്യ സമയും . കഴിഞ്ഞ ദിവസമായിരുന്നു ഹയയുടെ നാലാം പിറന്നാൾ ആഘോഷം നടന്നത് . മകൾക്കായി ഒരു ബേക്ക് ഹൗസാണ് ആസിഫ് അലി ഒരുക്കിയത്. ആസിഫും ഭാര്യ സമയും മകൻ ആദമും അടക്കം വീട്ടിലുള്ള എല്ലാവരും ബേക്ക് ഹൗസ് ജീവനക്കാരുടെ വേഷമണിഞ്ഞ് എത്തിയപ്പോൾ കുഞ്ഞ് ഹയയും ഹാപ്പിയായി .

2013 മേയ് 26-നായിരുന്നു ആസിഫിന്റെയും തലശ്ശേരി സ്വദേശിനിയായ സമ മസ്‌റീന്റെയും വിവാഹം. ആദം അലി, ഹയ എന്നിവരാണ് മക്കൾ. കുഞ്ഞുങ്ങളുടെ വലിയ വിശേഷങ്ങളും ഭാര്യ സമയ്‌ക്കൊപ്പമുള്ള ഫോട്ടോകളും ഇടയ്ക്കൊക്കെ ആസിഫ് ആരാധകർക്കായി പങ്കുവെക്കാറുണ്ട്.

ഋതു എന്ന ചിത്രത്തിൽ പ്രതിനായക സ്വഭാവമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടെത്തിയ ആസിഫ് ഇന്ന് ഒരു നടനെന്ന രീതിയിൽ തന്റേതായൊരിടം മലയാളസിനിമയിൽ കണ്ടെത്തിയിട്ടുണ്ട്.

ഒരിടയ്ക്ക് മലയാളസിനിമയിലെ ആസ്ഥാന ബിടെക്കുകാരൻ എന്ന ഇമേജിൽ വീണുപോയെങ്കിലും കക്ഷി അമ്മിണിപ്പിള്ള, ഉയരെ, കെട്ട്യോളാണ് എന്റെ മാലാഖ തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച പ്രകടനം കാഴ്ച വച്ച് ആസിഫ് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.

about asif ali

Continue Reading
You may also like...

More in Malayalam

Trending

Recent

To Top