Malayalam
നായികാ നായകൻ ടീമിലെ രണ്ടു പേർ ഇന്ന് ഒരുമിച്ച് ഒരു ജീവിതം തുടങ്ങുന്നു. തേജസ്സിനും മാളവികയ്ക്കും വിവാഹ മംഗളാശംസകൾ നേർന്ന് ലാൽ ജോസ്; പോസ്റ്റ് വൈറൽ
നായികാ നായകൻ ടീമിലെ രണ്ടു പേർ ഇന്ന് ഒരുമിച്ച് ഒരു ജീവിതം തുടങ്ങുന്നു. തേജസ്സിനും മാളവികയ്ക്കും വിവാഹ മംഗളാശംസകൾ നേർന്ന് ലാൽ ജോസ്; പോസ്റ്റ് വൈറൽ
നടി മാളവിക കൃഷ്ണദാസും നടൻ തേജസും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. റിയാലിറ്റി ഷോയിലൂടെ കണ്ടെത്തിയ ഇരുവരും സൗഹൃദത്തിൽ ആകുകയും പിന്നാലെ വിവാഹത്തിലേക്ക് കടക്കുകയും ആയിരുന്നു.
കഴിഞ്ഞ വർഷം ഡിസംബറിൽ ആണ് താൻ വിവാഹിതയാകാൻ പോകുന്ന വിവരം മാളവിക അറിയിച്ചത്. തങ്ങളുടെത് പ്രണയവിവാഹം അല്ലെന്നും വീട്ടുകാര്‍ തീരുമാനിച്ച കല്ല്യാണമാണെന്ന് ഇരുവരും വീഡിയോയില്‍ പറഞ്ഞിരുന്നു. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലെ പ്രേമം റൗണ്ട് ആണ് ഞങ്ങൾ ആദ്യമായി ഒന്നിച്ച് ചെയ്തത്. അവിടെ നിന്നും ഇപ്പോൾ ഇവിടെ വരെ ഞങ്ങൾ എത്തിനിൽക്കുന്നു. ലോക്ഡൗൺ സമയത്താണ് ഈ പ്രപ്പോസൽ വരുന്നത്. അന്ന് എനിക്ക് 21 വയസ്സായിരുന്നു. ഇപ്പോൾ അത് വിവാഹം വരെ എത്തിയെന്നും മാളവിക പറഞ്ഞിരുന്നു.
തന്റെ പുതിയ സിനിമയിലേക്ക് നായകനെയും നായികയേയും കണ്ടെത്താനായാണ് ലാല്‍ ജോസ് നായികനായകന്‍ റിയാലിറ്റി ഷോ നടത്തിയത്. പ്രേമം റൗണ്ട് മുതല്‍ ഒന്നിച്ച് ചെയ്ത പെര്‍ഫോമന്‍സുകളിലെല്ലാം മികച്ച കൈയ്യടിയായിരുന്നു തേജസും മാളവികയും സ്വന്തമാക്കിയത്. ജീവിതത്തിലും നിങ്ങള്‍ ഒന്നിച്ചിരുന്നുവെങ്കില്‍ എന്നാഗ്രഹിച്ച് പോവുന്നു എന്നായിരുന്നു സംവൃത പറഞ്ഞത്. ആ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയില്ലെങ്കിലും ഇവര്‍ക്ക് ആശംസകള്‍ അറിയിച്ചിരുന്നു.
വിവാഹത്തില്‍ ലാല്‍ ജോസ് പങ്കെടുത്തിരുന്നു. നായികാ നായകൻ ടീമിലെ രണ്ടു പേർ ഇന്ന് ഒരുമിച്ച് ഒരു ജീവിതം തുടങ്ങുന്നു. തേജസ്സിനും മാളവികയ്ക്കും വിവാഹ മംഗളാശംസകൾ. ഈ ചേർച്ചയിൽ സന്തോഷം, സമാധാനം, ആയുരാരോഗ്യം,സമൃദ്ധി എല്ലാം നിറയട്ടെ എന്നായിരുന്നു ലാൽ ജോസ് ഫേസ്ബുക്കിൽ കുറിച്ചത്.
നിമിഷനേരം കൊണ്ടായിരുന്നു ലാല്‍ ജോസിന്റെ പോസ്റ്റ് വൈറലായി മാറിയത്. സാര്‍ നേരിട്ട് വന്ന് ഞങ്ങളെ അനുഗ്രഹിച്ചതില്‍ ഒരുപാട് സന്തോഷം എന്നായിരുന്നു തേജസ് കമന്റ് ചെയ്തത്. തേജസിന്റെ കമന്റിന് താഴെയായി സ്‌നേഹം അറിയിച്ച് ലാല്‍ ജോസ് എത്തിയിരുന്നു.
താലികെട്ട് ചിത്രം പങ്കുവെച്ചായിരുന്നു കുഞ്ചാക്കോ ബോബന്‍ ആശംസ അറിയിച്ചത്. മാളൂനും തേജൂനും ആശംസയുമായി സംവൃതയും എത്തിയിരുന്നു. ഇവരുടെ ആശംസ പോസ്റ്റുകള്‍ മാളവികയും തേജസും സ്‌റ്റോറിയാക്കിയിരുന്നു.