Malayalam
‘മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും’! ആ ഭീഷണികൾ; പേടി തോന്നിയ നിമിഷം; പാർവതി
‘മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും’! ആ ഭീഷണികൾ; പേടി തോന്നിയ നിമിഷം; പാർവതി
മലയാളത്തിന് പുറമേ കന്നട, തമിഴ്, ഹിന്ദി സിനിമകളിൽ സാന്നിദ്ധ്യമറിയിച്ച പാര്‍വതി സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങളില്‍ തന്റെ നിലപാട് ഉറക്കെ പറയാന്‍ ധൈര്യം കാണിക്കാറുണ്ട്
സിനിമയ്ക്കകത്തും പുറത്തും ലിംഗസമത്വത്തിന് വേണ്ടി നിലകൊള്ളുന്ന ഈ കലാകാരി അധിക്ഷേപങ്ങള്‍ക്കും പരിഹസങ്ങള്‍ക്കും വിധേയയായിട്ടുണ്ട്. എന്തൊക്കെ സംഭവിച്ചാലും തരിമ്പും പിറകൊട്ടുപോകില്ലെന്ന് പാര്‍വതി ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ശക്തമായ നിലപാടുകള്‍ പങ്കുവയ്ക്കുന്നത് കൊണ്ട് തന്നെ ഇതിന്റെ പേരില്‍ നിരവധി തവണ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്
ചില വിഷയങ്ങളില്‍ നിലപാടുകള്‍ എടുക്കുമ്പോള്‍ എതിര്‍പ്പുള്ളവര്‍ സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന അധിക്ഷേപങ്ങള്‍ ചിലപ്പോള്‍ ഭയപ്പെടുത്താറുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം
ചില കമന്റുകള്‍ വേദനിപ്പിക്കുക മാത്രമല്ല, പേടി തോന്നിയ അവസരവുമുണ്ട്. നിങ്ങളുടെ വീട് എവിടെയാണെന്ന് അറിയാം, നിങ്ങള്‍ കഴിഞ്ഞ ദിവസം ആ നിറത്തിലുള്ള ഡ്രസ്സ് ധരിച്ച് ഇവിടെ നടക്കുന്നത് കണ്ടതാണ്, മുഖത്ത് ആസിഡ് ഒഴിക്കും, റേപ്പ് ചെയ്യും എന്നെല്ലാം ചിലര്‍ ഭീഷണിപ്പെടുത്തും. അങ്ങനെ കാണുമ്പോള്‍ ആരായാലും ഒന്നു പേടിച്ചു പോവില്ലേ.
അത്തരം സന്ദര്‍ഭങ്ങളില്‍ പുറത്തിറങ്ങി റിലാക്സ്ഡ് ആയി നടക്കാന്‍ പോലുമാവില്ല. പക്ഷേ, അതു കൊണ്ടൊന്നും തന്റെ നിലപാടുകളിലും ശൈലിയിലും മാറ്റം വരുത്താറില്ലെന്നും പാര്‍വതി മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ആ ഭീഷണികളെ ഒക്കെ അവഗണിച്ച് താനായി തന്നെ ജീവിക്കുക എന്നതാണ് ഏറ്റവും വലിയ പ്രതിരോധവും സമരവും എന്നും പാര്‍വതി പറയുന്നു.
അതേസമയം, മമ്മൂട്ടിക്കൊപ്പം പുഴു എന്ന സിനിമയാണ് താരം ഇനി ചെയ്യാന്‍ ഒരുങ്ങുന്നത്. മമ്മൂട്ടിക്കൊപ്പം പാര്‍വതി ആദ്യമായി വേഷമിടുന്ന സിനിമ കൂടിയാണ് പുഴു. ഭീഷ്മപര്‍വ്വം, സിബിഐ 5 എന്നീ സിനിമകള്‍ക്ക് ശേഷമാകും പുഴുവിനായി മമ്മൂട്ടി എത്തുക
