Malayalam
ആ കാര്യം ഞാൻ അറിഞ്ഞില്ല, ഒരിയ്ക്കലും മനസ്സിലാക്കാൻ സാധിച്ചില്ല! മാതാപിതാക്കൾക്കൊപ്പം മണികുട്ടൻ.. വീഡിയോ വൈറൽ
ആ കാര്യം ഞാൻ അറിഞ്ഞില്ല, ഒരിയ്ക്കലും മനസ്സിലാക്കാൻ സാധിച്ചില്ല! മാതാപിതാക്കൾക്കൊപ്പം മണികുട്ടൻ.. വീഡിയോ വൈറൽ
ബിഗ് ബോസ് മൂന്നാം സീസണിലെ മികച്ച മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് മണിക്കുട്ടന്. സിനിമാ സീരിയല്‍ താരമായി പ്രേക്ഷകരുടെ പ്രിയങ്കരനായ നടന് ബിഗ് ബോസിലും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചത്.
ടാസ്ക്കുകളിലെ പ്രകടനവും സ്വഭാവവുമൊക്കെയാണ് മണിക്കുട്ടന് എല്ലാവര്ക്കും കൂടുതല്‍ പ്രിയങ്കരനാവാന്‍ കാരണം. ഇത്തവണ പ്രേക്ഷക പിന്തുണയുടെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്ന മല്‍സരാര്‍ത്ഥി കൂടിയാണ് എംകെ.
ഇപ്പോഴിതാ ഷോയിലെ മികച്ച മത്സരാർത്ഥികളിൽ ഒരാളായ മണിക്കുട്ടന്റെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്.
എംകെ എന്ന വിളിയാണ് തനിക്ക് കിട്ടിയ അംഗീകാരമെന്നും ഈ സ്നേഹവും വോട്ടും തുടർന്നുമുണ്ടാകണമെന്ന് മണിക്കുട്ടൻ പറയുന്നു. ഏഷ്യാനെറ്റ് പുറത്തുവിട്ട വീഡിയോയിലാണ് താരം ഇക്കാര്യം പറയുന്നത്. മാതാപിതാക്കളും വീഡിയോയിൽ മണിക്കുട്ടനൊപ്പം ഉണ്ട്.
ബിഗ് ബോസിൽ നിന്നപ്പോൾ ഒരിക്കലും മനസ്സിലാക്കാൻ സാധിച്ചില്ല പുറത്ത് എനിക്ക് വേണ്ടി ഇത്രയും സ്നേഹവും പ്രാർത്ഥനയും സപ്പോർട്ടും കിട്ടിക്കൊണ്ടിരിക്കുകയാണെന്ന്. ഏറ്റവും സന്തോഷം ആയത്, എല്ലാരും എന്നെ സ്നേഹത്തോടെ MK എന്നാണ് വിളിക്കുന്നത്. അതാണ് എനിക്ക് ലഭിച്ച അംഗീകാരവും. ഗെയിം ഇതുവരെ കഴിഞ്ഞിട്ടില്ല ഈ ഒരാഴ്ചയും വോട്ടിംഗ് തുടരും. എനിക്ക് വേണ്ടി വോട്ട് ചെയ്യുക. സപ്പോർട്ട് ചെയ്യുക. ഈ സ്നേഹം തുടർന്നും ഉണ്ടാകുക. നന്ദി, മണിക്കുട്ടൻ പറഞ്ഞു.
രണ്ട് ദിവസം മുമ്പാണ് മണിക്കുട്ടനും രമ്യ പണിക്കരും തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ഈ സീസണില്‍ ഏറ്റവുമധികം പ്രേക്ഷക പിന്തുണ നേടിയ മത്സരാര്ഥികളില് ഒരാളായിരുന്നു മണിക്കുട്ടന്. അതിന്റെ ആശ്ചര്യം വെളിവാക്കുന്നതായിരുന്നു വിമാനത്താവളത്തില്‍ വച്ചുള്ള മണിക്കുട്ടന്റെ ആദ്യ പ്രതികരണം. മൂന്ന് മാസത്തിനു ശേഷം ഫോണ്‍ കയ്യില്‍ കിട്ടിയപ്പോഴാണ് പുറത്ത് തനിക്കുള്ള പിന്തുണയെക്കുറിച്ച് അറിഞ്ഞതെന്ന് മണിക്കുട്ടന് പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മണിക്കുട്ടന്റെതായി നടി ശരണ്യ മോഹന്‍ പങ്കുവച്ച ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വിത്ത് സഹോ എന്ന ക്യാപ്ഷനില്‍ മണിക്കുട്ടനെ ടാഗ് ചെയ്ത് ശരണ്യ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പുതിയ വീഡിയോ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മണിക്കുട്ടനോട് എങ്ങനെയുണ്ടായിരുന്നു ബിഗ് ബോസ് അനുഭവം എന്ന് ശരണ്യ ചോദിക്കുന്നതാണ് പുതിയ വീഡിയോയിലുളളത്. ഇതിന് ഒരു പാട്ടിലൂടെയാണ് മണിക്കുട്ടന് മറുപടി കൊടുക്കുന്നത്. “അപ്പോ സഹോ എങ്ങനെയുണ്ടായിരുന്നു എക്സ്പീരിയന്‍സ് എന്ന് ശരണ്യ ചോദിച്ചപ്പോള്‍ മൈ ഡിയര്‍ സിസ്റ്റര്‍ എന്ന് പറഞ്ഞ് മാസ്റ്ററിലെ കുട്ടി സ്റ്റോറി പാട്ട് പാടുകയായിരുന്നു മണിക്കുട്ടന്.
പിന്നാലെ നിരവധി പേരാണ് ശരണ്യയുടെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയത്. ഒരു ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ ഇതുവരെ കണ്ടുകഴിഞ്ഞിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ മണിക്കുട്ടന് വോട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിച്ച് ആരാധകര്‍ എത്തുന്നുണ്ട്.
ബിഗ് ബോസില്‍ ഉണ്ടായിരുന്ന സമയത്ത് മണിക്കുട്ടനെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്ത സെലിബ്രിറ്റിയായിരുന്നു ശരണ്യയും ഭര്‍ത്താവ് അരവിന്ദും. ബിഗ് ബോസ് മൂന്നാം സീസണ് കാണുന്നത് തന്നെ മണിക്കുട്ടന് ഉളളത് കൊണ്ടാണെന്ന് മുന്‍പ് ശരണ്യ മോഹന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞിരുന്നു. തുടര്‍ന്ന് മണിക്കുട്ടനെ പിന്തുണച്ച് നിരവധി തവണ അരവിന്ദും ലൈവ് വീഡിയോകളിലൂടെയും പോസ്റ്റുകളിലൂടെയും എല്ലാം എത്തി. പിന്നാലെ മണിക്കുട്ടന് നാട്ടിലെത്തിയ ശേഷം ആദ്യം ലൈവലില്‍ വന്നത് ശരണ്യയുടെ ഭര്‍ത്താവിനൊപ്പമാണ്.
