Malayalam
പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രത്തിലെ ആ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നില്ല; അത് മറ്റൊരു നടൻ ചെയ്യേണ്ടതായിരുന്നു ; കഥാപാത്രത്തിനു പിന്നിലെ കാരണം തുറന്നു പറഞ്ഞ് ഷമ്മി തിലകന്‍!
പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രത്തിലെ ആ വേഷം ചെയ്യേണ്ടിയിരുന്നത് ഞാനായിരുന്നില്ല; അത് മറ്റൊരു നടൻ ചെയ്യേണ്ടതായിരുന്നു ; കഥാപാത്രത്തിനു പിന്നിലെ കാരണം തുറന്നു പറഞ്ഞ് ഷമ്മി തിലകന്‍!
‘ജോജി’ ഭ്രമാത്മക ഫാന്റസിയുടെ ഉദാഹരണമായി മലയാളികളെ അമ്പരപ്പിച്ച ചിത്രമാണ് . ഒരു തരം കളിയായാണ് അതിന്‍റെ ഘടന. ആ തരത്തിൽ തന്നെയാണ് ചലച്ചിത്രം സഞ്ചരിക്കുന്നതും. ജോജിയായി ഫഹദ് അഭിനയിച്ചു തകർത്തപ്പോൾ ഒപ്പം വിട്ടുകൊടുക്കാതെ , ബാബു രാജ്, ഷമ്മി തിലകൻ എന്നിവരും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
ജോജി എന്ന ചിത്രത്തില്‍ ഫെലിക്‌സ് എന്ന ഡോക്ടറുടെ കഥാപാത്രത്തെ മികവുറ്റതാക്കിയാണ് ഷമ്മി തിലകന്‍ ശ്രദ്ധേയനായത് . എന്നാല്‍ ഫെലിക്‌സ് എന്ന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നില്ലെന്ന് പറയുകയാണ് ഷമ്മി തിലകന്‍. ദിലീഷ് പോത്തനായിരുന്നു തന്നെ ചിത്രത്തിലേക്ക് വിളിച്ചതെന്നും ദിലീഷിനെ സംവിധായകനാകുന്നതിന് മുന്‍പേ തനിക്ക് പരിചയമുണ്ടായിരുന്നെന്നും ഷമ്മി തിലകന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.
‘ഞാനായിരുന്നില്ല ആ കഥാപാത്രത്തെ ചെയ്യേണ്ടിയിരുന്നത്. മറ്റേതോ നടനായിരുന്നു. അദ്ദേഹത്തിന് എന്തോ കാരണം കൊണ്ട് എത്താന്‍ കഴിയാത്തതിനാല്‍ ദിലീഷ് പെട്ടെന്ന് എന്നെ വിളിക്കുകയായിരുന്നു. വിളിച്ച ഉടനെ തന്നെ ഞാന്‍ സമ്മതിച്ചു.
ദിലീഷിന്റേയും ശ്യാമിന്റേയും കൂടെ വര്‍ക്ക് ചെയ്യാന്‍ എനിക്ക് ഇഷ്ടമാണ്. അതിനേക്കാളുപരി ഞാന്‍ കൂടെ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിച്ച ആക്ടറാണ് ഫഹദ്. അതിന്റെ ഒരു സുഖം കൂടി ഉണ്ടായിരുന്നു. ഞാന്‍ അവന്റെ വലിയൊരു ഫാനാണ്. അവനെപ്പോലൊരു ആക്ടര്‍ വേറെയില്ല. ട്രാന്‍സിലൊക്കെ സമ്മതിക്കണം. ഗ്രേറ്റ് ആക്ടറാണ് അദ്ദേഹം.
ദിലീഷിനെ സംബന്ധിച്ചിടത്തോളം ദിലീഷ് അദ്ദേഹത്തിന്റെ എല്ലാ കഥാപാത്രങ്ങള്‍ക്കും അദ്ദേഹത്തിന്റേതായ ഒരു മാനം കല്‍പ്പിച്ചുവെച്ചിട്ടുണ്ട്. അതിലേക്ക് ആര്‍ടിസ്റ്റുകളെ ബ്ലെന്‍ഡ് ചെയ്യാനാണ് അദ്ദേഹം ശ്രമിക്കാറ്. അതെനിക്ക് നല്ലൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു.
കഥാപാത്രത്തിന്റെ വ്യക്തിത്വത്തിലേക്ക് ആര്‍ടിസ്റ്റുകളെ എത്തിക്കുന്ന രീതിയാണ് ഇത്. മുന്‍പ് ചില സംവിധായകരില്‍ നിന്നും ഇത് എക്‌സ്പീരിയന്‍സ് ചെയ്തിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമാണ് ദിലീഷ്.
ഓരോ ടേക്കും കഴിഞ്ഞ് താന്‍ ആദ്യം നോക്കുക ശ്യാമിന്റെ മുഖത്തേക്കാണെന്നും അദ്ദേഹം ഓക്കെ പറഞ്ഞാല്‍ താന്‍ ഹാപ്പിയാണെന്നും ഷമ്മി തിലകന്‍ പറയുന്നു. അവര്‍ ഒക്കെ പറഞ്ഞാല്‍ പിന്നെ ഞാന്‍ മോണിറ്റര്‍ നോക്കാറില്ല. എല്ലാവരും മോണിറ്റര്‍ നോക്കുന്നത് കണ്ടിട്ടുണ്ട്. ഡയരക്ടറും സ്‌ക്രിപ്റ്റ് റൈറ്ററും ഹാപ്പിയാണെങ്കില്‍ അത് ഒക്കെയായിരിക്കും. അവര്‍ സാറ്റിസ്‌ഫൈഡ് ആകണമെന്നതാണ് എന്റെ ജഡ്ജ്‌മെന്റ്, ഷമ്മി തിലകന്‍ പറഞ്ഞു.
about shammi thilakan
