Connect with us

‘വ്യവസായികള്‍ക്കായി ലക്ഷദ്വീപിലെ ഭൂമിയാണ് കേന്ദ്രത്തിന്റെ ഉന്നം’; കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള തോമസ് ഐസക്കിന്റെ പോസ്റ്റ് പങ്കുവെച്ച് വിനായകൻ !

Malayalam

‘വ്യവസായികള്‍ക്കായി ലക്ഷദ്വീപിലെ ഭൂമിയാണ് കേന്ദ്രത്തിന്റെ ഉന്നം’; കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള തോമസ് ഐസക്കിന്റെ പോസ്റ്റ് പങ്കുവെച്ച് വിനായകൻ !

‘വ്യവസായികള്‍ക്കായി ലക്ഷദ്വീപിലെ ഭൂമിയാണ് കേന്ദ്രത്തിന്റെ ഉന്നം’; കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള തോമസ് ഐസക്കിന്റെ പോസ്റ്റ് പങ്കുവെച്ച് വിനായകൻ !

ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മലയാള സിനിമാ മുൻ നിര താരങ്ങൾ എല്ലാം തന്നെ രംഗത്തുവന്നിരിക്കുകയാണ്. കൂട്ടത്തിൽ നടന്‍ വിനായകനും ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ അറിയിച്ചിരിക്കുകയാണ്. മുന്‍ ധനമന്ത്രി തോമസ് ഐസക്ക് ലക്ഷ്ദ്വീപിനെ കുറിച്ച് എഴുതിയ പോസ്റ്റ് പങ്കുവെച്ചാണ് വിനായകന്‍ ദ്വീപ് വാസികള്‍ക്ക് പിന്തുണ അറിയിച്ചത്. ലക്ഷദ്വീപിലെ ഭൂമിയാണ് കേന്ദ്രത്തിന്റെ ഉന്നമെന്നാണ് തോമസ് ഐസക്ക് പോസ്റ്റില്‍ പറയുന്നത്.

തോമസ് ഐസക്കിന്റെ വാക്കുകള്‍ ഇങ്ങനെ….: ‘ഉന്നം ഭൂമിയാണ്. കടല്‍ത്തീരമാണ്. ആഡംബര വില്ലകളും, റിസോര്‍ട്ടുകളും തീരുമാനിച്ച വമ്പന്‍ വ്യവസായികള്‍ക്കു വേണ്ടിയാണ് ഈ അഭ്യാസങ്ങള്‍. അതൊന്നും ആര്‍ക്കും അറിയില്ലെന്നാണ് കെ സുരേന്ദ്രനെ പോലുള്ളവര്‍ വിചാരിച്ച് വെച്ചിരിക്കുന്നത്.’

സിനിമ മേഖലയില്‍ നിന്ന് നേരത്തെ പൃഥ്വിരാജ്, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, സലീം കുമാര്‍, ഹരിശ്രീ അശോകന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങി നിരവധി പേര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. ’ഈ തലമുറ കണ്ടിട്ടുള്ളതില്‍ തന്നെ ഏറ്റവും വലിയ വൈറസിനെതിരെ രാജ്യത്തെ ജനത പോരാടുമ്പോള്‍ സര്‍ക്കാരിന്റെ മുന്‍ഗണന ഇതൊക്കെയാണ് എന്നത് തീര്‍ത്തും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. ലക്ഷദ്വീപ് ജനതയോടും അവരുടെ ഉപജീവനത്തോടും വിശ്വാസങ്ങളോടും കാണിക്കുന്ന അവഗണന തീര്‍ത്തും ഭയാനകം തന്നെയാണ്’, എന്നാണ് റിമ കലിങ്കല്‍ പ്രതികരിച്ചത്.

ലക്ഷദ്വീപ് ജനതയുടെ സ്വൈര്യ ജീവിതം തടസപ്പെടുത്തുന്നത് എങ്ങനെ വികസനമാകുമെന്ന് നടന്‍ പൃഥ്വിരാജ് ചോദിച്ചു. ദ്വീപുവാസികളാരും അവിടെ സംഭവിക്കുന്ന പരിഷ്‌കാരങ്ങളില്‍ സന്തോഷിക്കുന്നില്ല. ഏതെങ്കിലും നിയമമോ പരിഷ്‌കരണമോ ഭേദഗതിയോ ഒരിക്കലും ഭൂമിക്കുവേണ്ടിയല്ല, മറിച്ച് ദേശത്തെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും പൃഥ്വി വ്യക്തമാക്കി.

about vinayakan

More in Malayalam

Trending